ദളിത് സ്‌കോളര്‍ഷിപ്പ് വിതരണം
CNEW നല്‍കുന്ന ദളിത് കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‌കോളര്‍ഷിപ്പ് വിതരണം
01/02/2020 ല്‍ അരമനയില്‍ വച്ച് നടന്നു. ഫാ. തോമസ് മുകളുംപുറത്ത്
പങ്കെടുത്തു. 56 കുട്ടികള്‍ക്ക് വിവിധ പഠന സ്‌കോളര്‍ഷിപ്പ് നല്‍കി.
DDUGKY മൊബിലൈസേഷന്‍ - കള്ളിക്കാട്
DDUGKY പ്രോജക്ടിന്റെ മൊബിലൈസേഷന്‍ 01/02/2020 ല്‍ കള്ളിക്കാട് ടൗണ്‍
ഹാളില്‍ വച്ച് നടന്നു. എം. എസ്സ്.എസ്സ.് എസ്സ് ല്‍ നിന്നും
പ്ലെയ്‌സ്‌മെന്റ് ഹെഡ് ശ്രീ ജെസ്റ്റിന്‍ റ്റി എസ്, പ്ലെയ്‌സ്‌മെന്റ്
മെമ്പര്‍ ശ്രീ. ജിജേഷ് എന്നിവര്‍ പങ്കെടുത്തു.
DDUGKY മൊബിലൈസേഷന്‍ - കാഞ്ഞിരംകുളം
DDUGKY പ്രോജക്ടിന്റെ മൊബിലൈസേഷന്‍ 03/02/2020 ല്‍ കാഞ്ഞിരംകുളം
പഞ്ചായത്തില്‍ വച്ച് നടത്തപ്പെട്ടു. എം. എസ്സ്.എസ്സ.് എസ്സ് നെ
പ്രതിനിധീകരിച്ച് ക്വാളിറ്റി മെമ്പര്‍ ശ്രീ. അജിന്‍ ജോണ്‍ പങ്കെടുത്തു.
KSSF ( Kerala Social Service Forum) Meeting
ഫെബ്രുവരി 3, 4 തീയതികളില്‍ കോട്ടയത്ത് വച്ച് നടന്ന ഫോറം മീറ്റിംഗില്‍
ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്തും, ശ്രീ. സിജോയും പങ്കെടുത്തു.
കേരളത്തിലെ വിവിധ സോഷ്യല്‍ സര്‍വ്വീസുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ
വിലയിരുത്തലുകള്‍ നടത്തി.
World Cancer Day - DDUGKY
ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാല് DDUGKY പദ്ധതിയിലെ എല്ലാ
ട്രെയിനേഴ്‌സിനെയും ഉള്‍പ്പെടുത്തികൊണ്ട് ബോധവല്‍ക്കരണ പരിപാടി
സംഘടിപ്പിച്ചു. പ്രസ്തുത മീറ്റിംഗില്‍ കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍
ശ്രീമതി ആര്യചന്ദ്രന്‍ പങ്കെടുക്കുകയും ട്രെയിനേഴ്‌സിനു വേണ്ട
നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കുട്ടികളുടെതായ കാന്‍സര്‍
ബോധവല്‍ക്കരണ പവര്‍ പോയിന്റ് പ്രസന്റേഷനും, ചാര്‍ട്ട് പ്രസന്റേഷനും
ഉണ്ടായിരുന്നു.
SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 05/02/2020 ല്‍
സ്രോതസ്സില്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്
അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണ്ണിക മീറ്റിംഗിന്
നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി ജെസ്സി രാജന്‍,
ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ,് ശ്രീമതി ഷീല രാജന്‍ എന്നിവര്‍
മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
SAFP General Body Meeting
ഫെബ്രുവരി 6 , 7 തീയതികളില്‍ എറണാകുളം ഐശ്വര്യഗ്രാമില്‍ വച്ച് നടന്ന SAFP
General Body Meeting ല്‍ ഫാ. തോമസ് മുകളുംപുറത്ത് പങ്കെടുത്തു. കഴിഞ്ഞ ഒരു
വര്‍ഷത്തെ SAFP യുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
DDUGKY മൊബിലൈസേഷന്‍ - ബാലരാമപുരം
DDUGKY പ്രോജക്ടിന്റെ ഭാഗമായി 07/02/2020 ല്‍ ബാലരാമപുരം അതിയന്നൂര്‍
പഞ്ചായത്തുകളില്‍ Door to Door മൊബിലൈസേഷന്‍ നടത്തപ്പെട്ടു. എം എസ്സ്
എസ്സ് എസ്സ് ല്‍ നിന്നും പ്ലെയ്‌സ്‌മെന്റ് ഹെഡ് ശ്രീ ജെസ്റ്റിന്‍ റ്റി എസ്,
ശ്രീ അജിന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
General Training For All Staffs
13/02/2020 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ലെ വിവിധ പ്രോജക്ടുകളുടെ
പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്റ്റാഫ് അംഗങ്ങളുടെ മീറ്റിംഗ്
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ലെ 50
സ്റ്റാഫുകള്‍ പങ്കെടുത്തു. റവ.ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍,
റവ.സിസ്റ്റര്‍ ജെസീന എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു. രാവിലെ 10
മണിക്ക് ആരംഭിച്ച മീറ്റിംഗ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് സമാപിച്ചു.
സ്റ്റാഫ് മീറ്റിംഗ്
13/02/2020 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു ഫാ.തോമസ്
മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സ്റ്റാഫ് മീറ്റിംഗില്‍
ജനുവരിയില്‍ നടന്ന കര്‍മ്മോത്സവത്തെക്കുറിച്ച് വിലയിരുത്തല്‍ നടത്തുകയും
ചെയ്തു.
ലിലിയേണ്‍ ഫോണ്ട്‌സ് പദ്ധതി ( LF)
LF
പദ്ധതിയോടനുബന്ധിച്ച് ഡിസേബിള്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന്റെ ഭാഗമായി
ട്രെയിനിംഗ് പ്രോഗ്രാം 15/02/2020 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു
നടത്തുകയുണ്ടായി. സോപ്പ് , ലോഷന്‍ എന്നിവയുടെ നിര്‍മ്മാണം ആണ്
പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയത്. ഡിസേബിള്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന്‍
അംഗമായ ശ്രീമതി വിദ്യ ട്രെയിനിംഗ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. വളരെ
വിജയകരമായി ട്രെയിനിംഗ് ക്ലാസുകള്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.
ട്രെയിനിംഗ് പ്രോഗ്രാമിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ഫാ.തോമസ്
മുകളുംപുറത്ത് ഓരോരുത്തര്‍ക്കും നല്‍കുകയുണ്ടായി. കോര്‍ഡിനേറ്റര്‍ കുമാരി
മീര നായര്‍ മീറ്റിംഗിനു നേതൃത്വം നല്‍കി.
വിനോദയാത്ര
17/02/2020 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ലെ എല്ലാ സ്റ്റാഫ് അംഗങ്ങള്‍ക്കും
വേണ്ടി ഒരു വിനോദയാത്ര സംഘടിപ്പിച്ചു. എല്ലാ സ്റ്റാഫ് അംഗങ്ങളും
പങ്കെടുത്തു.
DDUGKY Action Plan Meeting
19/02/2020
ല്‍ Action Plan Meeting മെഡിക്കല്‍കോളേജ് കുടുംബശ്രീ സ്റ്റേറ്റ് മിഷനില്‍
വച്ചു നടന്നു. പ്രസ്തുത മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും
ഫാ.തോമസ് മുകളുംപുറത്ത്, സെന്റര്‍ ഹെഡ് ശ്രീമതി ജിന്‍സി എസ്.എസ്, ശ്രീമതി
ഷൈമ എന്നിവര്‍ പങ്കെടുത്തു.
DDUGKY മൊബിലൈസേഷന്‍ - ഒറ്റശേഖരമംഗലം
ഫെബ്രുവരി 20,22 തീയതികളില്‍ ഒറ്റശേഖരമംഗലം, കുളത്തൂര്‍ കേന്ദ്രീകരിച്ച്
നടന്ന Door To Door മൊബിലൈസേഷനില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും
ക്വാളിറ്റി മെമ്പര്‍ ശ്രീ അജിന്‍ ജോണ്‍ പങ്കെടുത്തു.
Placement Motivation Class DDUGKY
DDUGKY പ്രോജക്റ്റിന്റെ ഭാഗമായി ഫെബ്രുവരി 22 - ാം തീയതി Placement Team
arrange ചെയ്ത Motivation class നടത്തപ്പെട്ടു. Erawind kazhakootam
Team ആയിരുന്നു ക്ലാസിനു നേതൃത്വം നല്‍കിയത്.
SAFP ഭവന സന്ദര്‍ശനം
25/02/2020 ല്‍ SAFP മേഖല സന്ദര്‍ശനം കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണിക ,
ആനിമേറ്റര്‍ ശ്രീമതി ജെസ്സിരാജന്‍ എന്നിവരുടെ നേതൃത്വത്തില്‍
പോത്തന്‍കോട് മേഖലകളിലെ ഭവനങ്ങള്‍ സന്ദര്‍ശനം നടത്തുകയും ഓരോ
കുടുംബത്തിലെയും ചെറുകിട വ്യവസായ സംരംഭത്തെക്കുറിച്ച് വിലയിരുത്തുകയും
തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകുവാനുള്ള
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതി
National Career Centre for the Differently Abled ന്റെ നേതൃത്വത്തില്‍
എം.എസ്സ്.എസ്സ്.എസ്സും, കെ.എസ്സ്.എസ്സ.്എസ്സും ചേര്‍ന്ന് ബധിരാന്ധരായ
കുട്ടികളുടെ നെറ്റ്‌വര്‍ക്ക് മീറ്റിംഗും അവരുടെ പുനരധിവാസത്തിനുള്ള
ചര്‍ച്ചയും 25/02/2020 ല്‍ നാലാഞ്ചിറ VRC യില്‍ വച്ചു നടത്തി. National
Career Centre ഡയറക്ടര്‍ പി. ലൈജു യോഗം ഉദ്ഘാടനം ചെയ്യുകയും, ഫാ. തോമസ്
മുകളുംപുറത്ത് അദ്ധ്യക്ഷപദം അലങ്കരിക്കുകയും ചെയ്തു. തുടര്‍ന്ന് Kerala
Social Security ഡയറക്ടര്‍ ഡോ.മുഹമ്മദ് കാശീല്‍ മുഖ്യ പ്രഭാഷണം നടത്തുകയും
ചെയ്തു. കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ നേതൃത്വം നല്‍കി.
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതി - ഉല്ലാസയാത്ര
27/ 02/2020 ല്‍ സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതിയുടെ
നേതൃത്വത്തില്‍ ബധിരാന്ധത കുട്ടികള്‍ക്കായുള്ള ഉല്ലാസയാത്ര സംഘടിപ്പിച്ചു.
തിരുവനന്തപുരം കന്യാകുമാരി സെന്ററില്‍ നിന്ന് കുട്ടികളും,
രക്ഷകര്‍ത്താക്കളും, അധ്യാപകരും ഉള്‍പ്പെടെ അറുപതോളം പേര്‍ ആനക്കുളം
ചില്‍ഡ്രന്‍സ് പാര്‍ക്ക്, ശംഖുമുഖം, പൂവാര്‍ എന്നീ വിനോദസഞ്ചാര
കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുണ്ടായി.
LIC
എം.എസ്സ്.എസ്സ്.എസ്സ് ഏജന്‍സിയുടെ LIC യില്‍ നിന്നും ജീവന്‍ മധൂര്‍ പോളിസി
എടുത്ത 12 വര്‍ഷം കാലാവധി പൂര്‍ത്തിയായ 650 പോളിസി ഉടമകള്‍ക്ക് LIC
തിരുവനന്തപുരം ബ്രാഞ്ച് ഓഫീസില്‍ നിന്നും പോളിസി തുക ലഭിക്കുകയുണ്ടായി.
വിവിധ ധനസഹായങ്ങള്‍
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 4 കുടുംബങ്ങള്‍ക്ക് 64,000 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 1,20,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍