കര്‍മ്മോത്സവം 2020
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 59 -ാം വാര്‍ഷികവും
കര്‍മ്മോത്സവവും 2020 ജനുവരി 2-ാം തീയതി രാവിലെ 10.30 ന് സെന്റ് മേരീസ്
ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. മലങ്കരകത്തോലിക്കാസഭയുടെ തലവനും
തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ പിതാവുമായ കര്‍ദ്ദിനാള്‍ ബസേലിയോസ്
ക്ലീമിസ് കാതോലിക്ക ബാവയുടെ നാമഹേതുക തിരുന്നാളോടനുബന്ധിച്ചു സംഘടിപ്പിച്ച
പ്രസ്തുത പരിപാടി കേരള സംസ്ഥാന സഹകരണ- ടൂറിസം വകുപ്പ് മന്ത്രി ശ്രീ.
കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വട്ടിയൂര്‍ക്കാവ് എം.എല്‍ എ
ശ്രീ. വി.കെ. പ്രശാന്ത് വജ്രജൂബിലിയുടെ ആരംഭം കുറിച്ചു 60 പദ്ധതികളുടെ
ലോഞ്ചിംഗ് നടത്തി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ശ്രീ. കെ
ശ്രീകുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ ശ്രീമതി ത്യേസ്യാമ്മ തോമസ്, ശ്രീ.
ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ സംസാരിക്കുകയുണ്ടായി. തിരുവനന്തപുരം മേജര്‍
അതിരൂപത മുഖ്യ വികാരി ജനറല്‍ റവ.ഡോ മാത്യു മനക്കരക്കാവില്‍ കോര്‍
എപ്പിസ്‌കോപ്പ മീറ്റിംഗിന് സ്വാഗതവും, വികാരി ജനറല്‍ റവ. ഡോ.വര്‍ക്കി
ആറ്റുപുറത്ത് നന്ദിയും പറഞ്ഞു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്
പരിപാടിയ്ക്ക് നേതൃത്വം നല്‍കി. ഈ പരിപാടിയില്‍ സോഷ്യല്‍ സര്‍വ്വീസിന്റെ
പ്രവര്‍ത്തനങ്ങളില്‍ വ്യത്യസ്ത പദ്ധതിയിലുള്ള 1200 ല്‍ അധികം ആള്‍ക്കാര്‍
പങ്കെടുത്തു.
നവജീവന്‍ പദ്ധതി - ഡയറക്‌ടേഴ്‌സ് മീറ്റിംഗ്
03/01/2020 ല്‍ കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള നവജീവന്‍ (ദുരന്ത
ലഘൂകരണ ബോധവല്‍ക്കരണം) പദ്ധതിയുടെ ഡയറക്‌ടേഴ്‌സ് മീറ്റിംഗ് എറണാകുളം P.O.C
(Pastoral Orientation Centre) ല്‍ വച്ചു നടത്തി. മീറ്റിംഗില്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.
SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 10/01/2020 ല്‍
സ്രോതസ്സില്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്
അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണ്ണിക വി മീറ്റിംഗിന്
നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി ജെസ്സി രാജന്‍,
ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ,് ശ്രീമതി ഷീല രാജന്‍ എന്നിവര്‍
മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Review Meeting - DDU - GKY
10/01/2020 ല്‍ കുമാരപുരം മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍
കുടുംബശ്രീയില്‍ വച്ചു നടത്തപ്പെട്ട Review Meeting ല്‍
എം.എസ്സ്.എസ്സ്.എസ്സ്. ല്‍ നിന്നും ശ്രീമതി. ജിന്‍സി എസ് എസ് പങ്കെടുത്തു.
മൊബിലൈസേഷന്‍ - DDU - GKY - കാരക്കോണം, ബാലരാമപുരം
18/01/2020, 20/01/2020 എന്നീ ദിവസങ്ങളില്‍ കാരക്കോണം, ബാലരാമപുരം എന്നീ
വാര്‍ഡില്‍ വച്ചു നടത്തപ്പെട്ട DDU - GKY പ്രോജക്ടിന്റെ മൊബിലൈസേഷനില്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ. അജിന്‍ ജോണ്‍, ശ്രീ.ജെസ്റ്റിന്‍
റ്റി.എസ്, ശ്രീ. ജിജേഷ്‌മോന്‍, ശ്രീ. സിജോ എന്നിവര്‍ പങ്കെടുത്തു.
മൊബിലൈസേഷന്‍ - DDU - GKY - പാങ്ങോട്
DDU - GKY പ്രോജക്ടിന്റെ മൊബിലൈസേഷന്‍ 18-01-2020 ല്‍ പാങ്ങോട്
ഗ്രാമപഞ്ചായത്ത് കൊച്ചാലുംമൂട് വാര്‍ഡില്‍ വച്ചു നടത്തപ്പെട്ടു.
എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ശ്രീ. ബൈജു ആര്‍ പങ്കെടുത്തു.
SAFP കുടുംബ സഹായ പദ്ധതി - നെടുമങ്ങാട്, തിരുവനന്തപുരം
SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 21/01/2020 ല്‍ വിവിധ തൊഴില്‍
പദ്ധതികള്‍ക്ക് വേണ്ടി നെടുമങ്ങാട് മേഖലയിലെ 4 കുടുംബങ്ങള്‍ക്ക് 58,000
രൂപയും, തിരുവനന്തപുരം മേഖലയിലെ 15 കുടുംബങ്ങള്‍ക്ക് 1,79,000 രൂപയും
ധനസഹായം നല്‍കി.
LIC
എം.എസ്സ്.എസ്സ്.എസ്സ് ഏജന്‍സിയുടെ LIC
യില്‍ നിന്നും ജീവന്‍ മധൂര്‍ പോളിസി എടുത്ത 12 വര്‍ഷം കാലാവധി
പൂര്‍ത്തിയായ 420 പോളിസി ഉടമകള്‍ക്ക് LIC തിരുവനന്തപുരം ബ്രാഞ്ച് ഓഫീസില്‍
നിന്നും പോളിസി തുക ലഭിക്കുകയുണ്ടായി.
പ്ലെയ്‌സ്‌മെന്റ ് - DDU - GKY
DDU - GKY ലെ ഇലക്ട്രീഷ്യന്‍ & വൈന്റിംഗ് ബാച്ചിലെ കുട്ടികളെ
Lulumal site Electrical work, Sobha Limited Company എന്നിവയില്‍
പങ്കെടുപ്പിക്കുകയും 9 കുട്ടികള്‍ക്ക് സെലക്ഷന്‍ കിട്ടി ജോലിക്കു ജോയിന്‍
ചെയ്യുകയും ചെയ്തു.
SAFP - ഫീല്‍ഡ് സന്ദര്‍ശനം
23/01/2020, 24/01/2020 എന്നീ ദിവസങ്ങളില്‍ മേഖല സന്ദര്‍ശനത്തിനായി SAFP
എറണാകുളം ഓഫീസില്‍ നിന്നും പ്രോഗ്രാം ഓഫീസര്‍ ശ്രീ. ആള്‍ട്ടോ ആന്റണി
രണ്ടു ദിവസങ്ങളിലായി അഞ്ചല്‍ മേഖലയിലെ ആനിമേറ്റര്‍ ശ്രീ രാജുമോന്റെ
നേതൃത്വത്തിലുള്ള 8 സെന്ററുകളിലെ 10 കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയും
ചെയ്തു.
ഇവാലുവേഷന്‍ മീറ്റിംഗ് - SAFP
25/01/2020 ല്‍
മേഖലാ സന്ദര്‍ശനത്തെ കുറിച്ചുള്ള വിലയിരുത്തല്‍ സ്രോതസ്സില്‍ ഫാ.തോമസ്
മുകളുംപുറത്ത് ന്റെ അധ്യക്ഷതയില്‍ SAFP് പ്രോഗ്രാം ഓഫീസര്‍ ശ്രീ. ആള്‍ട്ടോ
ആന്റണി,
കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണിക, ആനിമേറ്റര്‍ ശ്രീ.
രാജുമോന്‍, ശ്രീമതി. ജെസ്സി രാജന്‍, ശ്രീമതി. പുഷ്പം ജോസ് , ശ്രീമതി സിമി
എസ് എന്നിവരോട് പ്രവര്‍ത്തന മികവിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും വേണ്ട
നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
മോണിറ്ററിംഗ് ആന്റ് ഇവാലുവേഷന്‍ മീറ്റിംഗ് - സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പദ്ധതി
27/01/2020 മുതല്‍ 31/01/2020 വരെ സെന്‍സ് ഇന്റര്‍നാഷണല്‍
ഇന്ത്യപദ്ധതിയുടെ മോണിറ്ററിംഗ് ആന്റ് ഇവാലുവേഷന്‍ മീറ്റിംഗ് സെന്‍സ്
ഇന്റര്‍ നാഷണല്‍ ഇന്ത്യ പദ്ധതിയുടെ മെന്റര്‍ അഹമ്മദാബാദില്‍ നിന്നും പ്രബദ
കുമാരി തിരുവനന്തപുരം, കന്യാകുമാരി എന്നീ മേഖലകളിലെ എല്ലാ കുടുംബങ്ങളും
സന്ദര്‍ശിക്കുകയും ഈ പദ്ധതിയിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും
തുടര്‍ന്ന് വേണ്ട പ്രവര്‍ത്തനങ്ങളുടെ മാറ്റങ്ങളെപ്പറ്റി വിശദീകരിക്കുകയും
സ്റ്റാഫ് അംഗങ്ങള്‍ക്ക് സ്രോതസ്സില്‍ വച്ചു പരിശീലനം നല്‍കുകയും ചെയ്തു.
ട്രെയിനിംഗ് പ്രോഗ്രാം
28/01/2020 മുതല്‍ 30/01/2020 വരെ എറണാകുളം SAFP് ഐശ്വര്യ ഗ്രാമില്‍
വച്ച് നടത്തപ്പെട്ട ആനിമേറ്റേഴ്‌സിനുവേണ്ടിയുള്ള വാര്‍ഷിക ട്രെയിനിംഗ്
പ്രോഗ്രാമില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീമതി ജെസ്സി രാജന്‍,
ശ്രീമതി. പുഷ്പം ജോസ് എന്നിവര്‍ പങ്കെടുത്തു.
Industrial Visit - DDU - GKY
29/01/2020 ല്‍ കൊച്ചുവേളി Travancore Titanium Products Ltd Company ല്‍
DDU - GKY Electrical 5th batch ലെ കുട്ടികള്‍ക്ക് Industrial Visit
നടത്തുകയുണ്ടായി. ശ്രീമതി. സിനു, ശ്രീ. അജിന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം
നല്‍കി.
മൊബിലൈസേഷന്‍ - DDU - GKY
DDU - GKY
പ്രോജക്ടിന്റെ മൊബിലൈസേഷന്‍ 30/01/2020, 31/01/2020 എന്നീ ദിവസങ്ങളില്‍
പാറശ്ശാല, പോത്തന്‍കോട്, ആര്യനാട് എന്നീ പഞ്ചായത്തുകളില്‍ വച്ചു
നടത്തപ്പെട്ട മൊബിലൈസേഷനില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ.
അജിന്‍ ജോണ്‍, ശ്രീ.ജെസ്റ്റിന്‍ റ്റി. എ, ശ്രീ. ജിജേഷ്‌മോന്‍ എന്നിവര്‍
പങ്കെടുത്തു.
ലിലിയേണ്‍ ഫോണ്ട്‌സ്
ലിലിയേന്‍ ഫോണ്ട്‌സ്
പദ്ധതിയിലെ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി ആരോഗ്യത്തെ
സംബന്ധിച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ് 31/01/2020 ല്‍ സ്രോതസ്സില്‍ വച്ചു
സംഘടിപ്പിക്കുകയുണ്ടായി. റവ. ഡോ. സുധീപ ക്ലാസ് SIC നയിച്ചു. 40 പേര്‍
പങ്കെടുത്തു. പരിപാടിയ്ക്ക് കോര്‍ഡിനേറ്റര്‍ കുമാരി മീര നായര്‍ നേതൃത്വം
നല്‍കി.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 19 കുടുംബങ്ങള്‍ക്ക് 2,37,000 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍