Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - Oct 2020

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

SAFP ( Save A Family Plan)
Covid -19 കാലഘട്ടത്തില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 225 ഭവനങ്ങള്‍ക്ക് പച്ചക്കറിവിത്തും ഗ്രോബാഗും ഭവനങ്ങളില്‍ എത്തിച്ചുകൊടുത്തു. Covid -19 ബോധവല്‍ക്കരണ ക്ലാസുകളും നല്‍കി
നവജീവന്‍ പദ്ധതി
നവജീവന്‍ പദ്ധതിയുടെ പുതിയ ഗ്രൂപ്പുകള്‍ സംഘടിപ്പിക്കുകയും Online Meeting നടത്തുകയും ചെയ്തു.
Directors Meeting
സോഷ്യല്‍ സര്‍വ്വീസ് Directors ന്റെ വാര്‍ഷിക മീറ്റിംഗ് കോട്ടയം KSSF ല്‍ വച്ചു നടത്തി. Kerala Social Service Forum Governing Body ല്‍ മെമ്പറായി ഫാ.തോമസ് മുകളുംപുറത്തിനെയും തിരഞ്ഞെടുത്തു.
DDU GKY പദ്ധതി
DDU GKY  ക്ലാസുകള്‍ കുടുംബശ്രീയുടെ നിര്‍ദ്ദേശാനുസരണം 7/10/2020 ല്‍ പുനരാരംഭിച്ചു. കുടുംബശ്രീ ജില്ലാമിഷനില്‍ നിന്നും കോര്‍ഡിനേറ്റസ്മാരായ ശ്രീമതി രോഹിണി, ശ്രീമതി ആര്യ എന്നിവര്‍ സന്ദര്‍ശനം നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി.
DDU GKY - NIRD Inspection
Covid -19 കാലഘട്ടത്തില്‍ പുനരാരംഭിച്ച DDU GKY ക്ലാസുകള്‍ക്ക് NIRD യില്‍ നിന്നും പ്രോജക്ട് ഓഫീസര്‍ ശ്രീ.അശ്വിന്‍ Inspection നടത്തുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
DDU GKY - ബോധവല്‍ക്കരണ ക്ലാസുകള്‍
DDU GKY കുട്ടികള്‍ക്ക് Covid -19 ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് AYUSH ന്റെ State Co-ordinator Dr. Subash നേതൃത്വം നല്‍കി.ഫാ.തോമസ് മുകളുംപുറത്ത് Covid -19 ബോധവല്‍ക്കരണത്തിന് ആമുഖ സന്ദേശം നല്‍കി.
യുവകേരളം സ്‌കില്‍ പ്രോജക്ട് നടത്തുന്നതിനുള്ള അനുമതി
കേരള സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ പുതിയ Skill Project പദ്ധതിയാണ് 'യുവകേരളം'. ഈ പദ്ധതി നടത്തുന്നതിനുള്ള അനുമതി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് ലഭിച്ചു. ഇതില്‍ 280 കുട്ടികളെ പരിശീലിപ്പിക്കാനുള്ള അനുമതിയാണ് ലഭിച്ചത്. ക്ലാസുകള്‍ നവംബര്‍ ആദ്യം ആരംഭിക്കുന്നു.
Covid -19 ബോധവല്‍ക്കരണം
Covid -19 ബോധവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് online ബോധവല്‍ക്കരണവും  webinarum ഫാ.തോമസ് മുകളുംപുറത്ത് ന്റെ നേതൃത്വത്തില്‍ നടത്തി.
LF (Lilion Fonts) Project - Food Kit Distribution
ലിലിയോണ്‍ ഫോണ്ട്‌സ് പദ്ധതിയുടെ ഭാഗമായി 13-10-2020 ല്‍  LF benificiares  ആയ 100 കുട്ടികള്‍ക്ക് Food Kit ഭവനങ്ങളില്‍ എത്തിച്ചു കൊടുക്കുകയും കൂടാതെ Mask & Sanitiser എന്നിവ വിതരണം ചെയ്യുകയും ചെയ്തു. ഫാ.തോമസ് മുകളുംപുറത്ത്, കോര്‍ഡിനേറ്റര്‍ കുമാരി ലിനു ജെ. മരിയ, ശ്രീ അജിന്‍ ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതി
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി കോവിഡ് കിറ്റ് 110 കുടുംബങ്ങള്‍ക്ക് 5 മാസങ്ങളായി 500 കിറ്റുകള്‍ കന്യാകുമാരി ജില്ലയിലെ വിവിധ ഭവനങ്ങളിലും, തിരുവനന്തപുരം ജില്ലയിലെ വിവിധ ഭവനങ്ങളിലും എത്തിച്ചു കൊടുത്തു.
ആശാകിരണം പ്രോജക്ട്  
ആശാകിരണം Campaign ന്റെ ഭാഗമായി Breast Cancer Awarness Class എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു സംഘടിപ്പിച്ചു. 30 പേര്‍ പങ്കെടുത്തു. ഫാ.തോമസ് മുകളുംപുറത്ത്, കോര്‍ഡിനേറ്റര്‍ സിജോ. വി.എസ് എന്നിവര്‍ നേതൃത്വം നല്‍കി.  
SAFP (Save A Family Plan) കുടുംബ സഹായ പദ്ധതി
SAFP കുടുംബ പദ്ധതിയില്‍ നിന്നും വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി തിരുവനന്തപുരം, പോത്തന്‍കോട്, നെടുമങ്ങാട്, അഞ്ചല്‍ എന്നീ മേഖലകളിലെ 90 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി.
സ്റ്റാഫ് മീറ്റിംഗ്
05/11/2020 ല്‍ ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി.
DDU GKY പദ്ധതി  - Alumni Meeting
DDU GKY പദ്ധതിയുടെ ഭാഗമായി പഠനം പൂര്‍ത്തിയാക്കിയ ബാച്ചിലെ കുട്ടികള്‍ക്കായി 6/11/2020 ല്‍ Alumni Meeting സംഘടിപ്പിച്ചു. കുട്ടികള്‍ക്ക് Course Completion Certificates വിതരണം ചെയ്തു. 100 കുട്ടികള്‍ പങ്കെടുത്തു. അതോടൊപ്പം 'Eravint' kazhkootam company campus interview  നടത്തി.  
SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
 സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 19/11/2020 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍  വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണ്ണിക മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി ജെസ്സി രാജന്‍, ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Yuva Keralam പദ്ധതി
കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍ കേരള ഗവണ്‍മെന്റ് നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിപാടിയാണ് 'Yuva Keralam'. Data Entry Operator & Customer Relationship Management മേഖലയില്‍ പരിശീലനം നേടുന്നതിന് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 18 നും 35 നും മദ്ധ്യേ പ്രായമുള്ള 280 യുവതിയുവാക്കാള്‍ക്കാണ് പരിശീലനം നല്‍കുക. 30 കുട്ടികളടങ്ങിയ ആദ്യ ബാച്ചിനുള്ള പരിശീലനം എം.എസ്സ്.എസ്സ്.എസ്സ് ല്‍ 25/11/2020 മുതല്‍ ആരംഭിച്ചു. ഫാ.തോമസ് മുകളുംപുറത്ത് ഉദ്ഘാടനം നടത്തി.
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാപദ്ധതി
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാപദ്ധതിയുടെ ഭാഗമായി  കന്യാകുമാരി, തിരുവനന്തപുരം ജില്ലയിലും   വെബിനാറും, ക്ലാസുകളും നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയില്‍  സ്റ്റാഫ് അംഗങ്ങളും, ഈ പദ്ധതിയുടെ  സഹായം ലഭിക്കുന്ന അംഗങ്ങളും പങ്കെടുത്തു.  
SAFP (Save A Family Plan) കുടുംബ സഹായ പദ്ധതി
SAFP കുടുംബ പദ്ധതിയില്‍ നിന്നും വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി തിരുവനന്തപുരം, പോത്തന്‍കോട്, എന്നീ മേഖലകളിലെ12 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി.

KSSF Meeting (Kerala Social Service Forum )
25/11/2020 ല്‍ കോട്ടയം KSSF ല്‍ വച്ചു Covid - 19 വിലയിരുത്തല്‍ മീറ്റിംഗ് നടത്തപ്പെട്ടു. പ്രസ്തുത മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.  

വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 102 കുടുംബങ്ങള്‍ക്ക് 11,66,400 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 17,000 രുപയും  
LF (Lilion Fonts) സഹായ പദ്ധതിയില്‍ 90 കുട്ടികള്‍ക്ക് 1,92,398 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 25,600 രൂപയും നല്‍കി.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍