മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
സ്റ്റാഫ് മീറ്റിംഗ്
2022 ഡിസംബര്‍ 1-ാം തീയതി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി.Sense International India Project - Monitoring & Evaluation Visit
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാപദ്ധതിയുടെ ഭാഗമായി 2022 ഡിസംബര്‍ 6,7,8 തീയതികളില്‍ Sense SPARSH പ്രോജക്ടിന്റെ Monitoring & Evaluation Visit Mr.Rajesh നടത്തുകയുണ്ടായി. 6 കുട്ടികളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും സ്റ്റാഫ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തി റിപ്പോര്‍ട്ട് നല്‍കി.യുവകേരളം പ്രോജക്ട് - രക്ഷകര്‍ത്തൃ മീറ്റിംഗ്
2022 ഡിസംബര്‍ 2 ന് യുവകേരളം പദ്ധതിയില്‍ 9 -ാം ബാച്ചിലെ കുട്ടികളുടെ രക്ഷകര്‍ത്തൃ മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. മീറ്റിംഗില്‍ 20 പേര്‍ പങ്കെടുത്തു.Sense - Mentoring Visit
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ SPARSH പ്രോജക്ടിന്റെ ഭാഗമായി 2022 ഡിസംബര്‍ 21 ന് Mrs.Prabhathakumari തിരുവനന്തപുരം, കന്യാകുമാരി സെന്ററുകളില്‍ Mentoring Visit ഉം, 12 കുട്ടികളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.Christmas Celebration
യുവകേരളം പദ്ധതിയില്‍ 10-ാം ബാച്ചിലെ കുട്ടികളുടെ ക്രിസ്മസ് ആഘോഷം 2022 ഡിസംബര്‍ 22 ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു സംഘടിപ്പിച്ചു. പരിപാടിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ. വിന്‍സെന്റ് ചരുവിള കുട്ടികള്‍ക്ക് ക്രിസ്മസ് സന്ദേശവും, ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം ആശംസയും നേര്‍ന്നു സംസാരിച്ചു. കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.SAFP (Save A Family Plan) - Cluster Meeting
2022 ഡിസംബര്‍ 8-ാം തീയതി ആര്യനാട് റീജിയണില്‍ വച്ചു മീറ്റിംഗ് നടത്തി. മീറ്റിംഗില്‍ 7 കുടുംബങ്ങള്‍ പങ്കെടുക്കുകയും തുടര്‍ന്ന് ഭവന സന്ദര്‍ശനം നടത്തി അവരുടെ ആക്ടിവിറ്റീസ് വിലയിരുത്തുകയും ചെയ്തു.2022 ഡിസംബര്‍ 6 ന് SAFP യിലെ തിരഞ്ഞെടുത്ത 12 കുടുംബങ്ങള്‍ക്കായി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള, ചീഫ് കോര്‍ഡിനേറ്റര്‍ റോഷിന്‍ എ സാം എന്നിവര്‍ ഒരു പുതിയ പ്രോജക്ട് പരിചയപ്പെടുത്തുകയും അവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു.
SAFP പദ്ധതിയില്‍ നെടുമങ്ങാട്, പോത്തന്‍കോട്, പിരപ്പന്‍കോട് എന്നീ റീജിയണിലെ 12 കുടുംബങ്ങള്‍ക്ക് തൊഴില്‍ ധനസഹായപരമായി 1,33,244 രൂപ നല്‍കുകയുണ്ടായി.
World Disability day Celebration & Distribution of Assistive Devices
2022 ഡിസംബര്‍ 12-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് SPARSH പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ലോക ഭിന്നശേഷി ദിനാചരണവും 5 കുട്ടികള്‍ക്ക് ആവശ്യമായ സഹായ ഉപകരണവും വിതരണം ചെയ്തു. RM Education Solution India Pvt.Ltd ന്റെ സഹായത്തോടെ ലഭിച്ച ഉപകരണങ്ങള്‍ പ്രസ്തുത പരിപാടിയില്‍ വച്ച് RM India HR Senior general manager Mrs. Rani Vinod കുട്ടികള്‍ക്ക് വിതരണം ചെയ്തു. Mrs.Aswathy Karnever RM India Senior lead corporate Communications, MSSS Executive Director Rev. Fr. Vincent Charuvila,Chief Cordinator Roshin A Sam എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.CHARIS Migration
CHARIS Migration ഭാഗമായി അതിഥി തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് 2022 ഡിസംബര്‍ 31 ന് പള്ളിപുറത്ത് വച്ച് സംഘടിപ്പിക്കുകയുണ്ടായി. 40 പേര്‍ പങ്കെടുത്തു. ചാരീസ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. സിജോ വി എസ് പങ്കെടുത്തു.വിവിധ ധന സഹായങ്ങള്‍
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,200/ രുപയുംകുടുംബ സഹായ പദ്ധതിയില്‍ 12 കുടുംബങ്ങള്‍ക്ക് 1,33,244/ രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11000/ രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍