മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15ആം തിയതി ഉച്ചക്ക് 1:30 മുതൽ 3 മണി വരെ സെന്റ് ഗോരെതി സ്കൂളിലെ 100 ഓളം കുട്ടികൾക്ക് സജീവം പ്രൊജക്റ്റ് ഇന്റെ ഭാഗമായിട്ടുള്ള ആന്റി-ഡ്രഗ് അവെർനെസ്സ് ക്ലാസ്സ് നൽകി. എതർ ഇന്ത്യ ഫൌണ്ടേഷൻ ഡയറക്ടർ ശ്രീ ബിജു സൈമൺ സാർ ക്ലാസ്സിന് നെതിർത്യം നൽകി. ഈ പ്രോഗ്രാമ് വെറുമൊരു ക്ലാസ്സ് മാത്രമായി ഒതുക്കതെ കുട്ടികളെ ഉൾപ്പെടുത്തി പലതരം ഗെയിംസ് വഴി അദ്ദേഹം പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കി.
ഈ ക്ലാസ്സ് വഴി കുട്ടികൾക്ക് തീർച്ചയായും ലഹരിക്ക് എതിരെ പോരാടാനും അവയോട് നോ പറയാനും ലഹരി എങ്ങനെ കുട്ടികളുടെ ഇടയിലേക്ക് എത്തുന്നു എന്നും എല്ലാം മനസിലാക്കാൻ പ്രാപ്തരാകുന്നു. സജീവം പ്രൊജക്റ്റ് വഴി കുട്ടികൾക്ക് ഇത്തരം ഒരു അവെർനെസ്സ് ക്ലാസ്സ് നൽകാനും അതിന്റ ആവിശ്യകത എന്താണ് എന്നും കുട്ടികൾക്ക് മനസിലാക്കി കൊടുക്കാനും ഈ ക്ലാസ്സിന് കഴിഞ്ഞു.
0 അഭിപ്രായങ്ങള്‍