Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - Dec 2021

 


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി



സ്റ്റാഫ് മീറ്റിംഗ്

2021 ഡിസംബര്‍ 1-ാം തീയതി ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന് 2022 ജനുവരി 1 ന് നടത്തുന്ന കര്‍മ്മോല്‍സവത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

World Disability Day - DDU GKY & Yuvakeralam

സെന്‍സ് ഇന്ത്യന്‍നാഷണല്‍ ഇന്ത്യാപദ്ധതിയുടെ നേതൃത്വത്തില്‍ World Disability Day യുമായി ബന്ധപ്പെട്ട് 2021 ഡിസംബര്‍ 3 ന് എം.എസ്സ്.എസ്സ്.എസ്സ് ക്യാമ്പസിനുള്ളില്‍ DDU GKY & Yuvakeralam ബാച്ചിലെ കുട്ടികളെ ഒരുമിപ്പിച്ചുകൊണ്ടു  Flashmob, Mime, Poster presentation എന്നിവ നടത്തി. സണ്‍ഡേസ്‌കൂള്‍ ഡയറക്ടര്‍ റവ.ഫാ.ജോണ്‍സണ്‍ പുതുപറമ്പില്‍ മുഖ്യ സന്ദേശം നല്‍കി. ശ്രീമതി ജിന്‍സി നന്ദി അറിയിക്കുകയും ചെയ്തു. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ നേതൃത്വം നല്‍കി.

Motivation Class - DDU GKY & Yuvakeralam

Thread Technologies MD Mr.Shaju Pappachan 'Continuous improvement - a success mantra'' എന്ന വിഷയം ആസ്പദമാക്കി 2021 ഡിസംബര്‍ 6 ന് DDU GKY & Yuvakeralam കുട്ടികള്‍ക്കായി ഒരു Motivation Class എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നല്‍കി. 150 കുട്ടികള്‍ പങ്കെടുത്തു.

ക്യാമ്പസ് ഇന്റര്‍വ്യു

DDU GKY & Yuvakeralam ബാച്ചിലെ കുട്ടികള്‍ക്കായി 2021 ഡിസംബര്‍ 9,10,17 എന്നീ തീയതികളില്‍ ICICI Bank Insurance, Luxorian system, M pire motors Campus എന്നീ കമ്പനികള്‍ ജോബ് ഓഫര്‍ ചെയ്തുകൊണ്ട് Motivation Class ഉം, ക്യാമ്പസ് ഇന്റര്‍വ്യൂം എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തുകയുണ്ടായി. 150 കുട്ടികള്‍ പങ്കെടുത്തു.

Review Meeting - DDU GKY & Yuvakeraalm

2021 ഡിസംബര്‍ 8 ന് കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ കുമാരപുരം മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്ററില്‍ വച്ചു വിവിധ PIA (Project Implimenting Agency) കളുടെ റിവ്യൂ മീറ്റിംഗ് നടത്തുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും DDU GKY  സെന്റര്‍ ഹെഡ് ശ്രീമതി ഷൈമ എസ് കെ, Yuvakeralam സെന്റര്‍ ഹെഡ് കുമാരി ലിനു ജെ മരിയ എന്നിവര്‍ പ്രസന്റേഷന്‍ നടത്തി.

ആശാകിരണം

ആശാകിരണം ക്യാമ്പൈയിന്റെ ഭാഗമായി കൊല്ലത്തുവച്ചു നടത്തപ്പെട്ട Volunesia പ്രോഗ്രാമില്‍ ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, DLO ശ്രീ സിജോ വി എസ്, കൂടാതെ  5 വോളന്റിയേഴ്‌സും പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ബെസ്റ്റ് വോളന്റിയര്‍ ആയി ശ്രീമതി ജിന്‍സിയെ കാരിത്താസ് ഇന്ത്യ തെരഞ്ഞടുത്ത് പ്രസ്തുത ചടങ്ങില്‍ ആദരിച്ചു.

Sudhar Project

സുധാര്‍പ്രോജക്ടിന്റെ ഭാഗമായി 52 അതിഥി തൊഴിലാളികള്‍ക്ക് കോവീഷീല്‍ഡ് വാക്‌സിന്‍ നല്‍കി , 500 അതിഥി തൊഴിലാളികള്‍ക്ക് 1000 രൂപ വില വരുന്ന ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. Weekly meeting ല്‍ എം.എസ്സ്.എസ്സ്.എസ്സ് സുധാര്‍ കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.

ക്രിസ്മസ് ആഘോഷം -  DDU GKY & Yuvakeralam

2021 ഡിസംബര്‍ 23 ന് DDU GKY & Yuvakeralam ബാച്ചിലെ കുട്ടികള്‍ കലാപരിപാടികള്‍ അവതരിപ്പിക്കുകയും, ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് കുട്ടികള്‍ക്ക് ക്രിസ്മസ് സന്ദേശം നല്‍കുകയും ചെയ്തു.

വിവിധ ധന സഹായങ്ങള്‍

ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,500/ രുപയും  
വൈദ്യസഹായവും മറ്റു സഹായവുമായി 15000/ രൂപയും നല്‍കി




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍