മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
DDUGKY & Yuvakeralam
2021
നവംബര്‍ 1 ന് കേരള പിറവിയോടനുബന്ധിച്ച് DDUGKY & Yuvakeralam
കുട്ടികള്‍ പ്രത്യേകം പരിപാടികള്‍ അവതരിപ്പിച്ചു. അതിനോടൊപ്പം കേരള പിറവിയെ
ആസ്പദമാക്കി ഒരു Quiz competetion നടത്തി. കുട്ടികള്‍ വളരെ നല്ല പ്രകടനം
നടത്തി. Quiz competetion ന് നേതൃത്വം നല്‍കിയത് എറണാകുളം Rajagiri
college Social Science BSW Students ആയിരുന്നു. ~ഒന്നും രണ്ടും സ്ഥാനം
കരസ്ഥമാക്കിയ ടീമുകള്‍ക്ക് ഫാ.തോമസ് മുകളുംപുറത്ത് ട്രോഫി നല്‍കി
അനുമോദിച്ചു.
സ്റ്റാഫ് മീറ്റിംഗ്
2021 നവംബര്‍ 6-ാം തീതയി
ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും
പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തി.
SAFP ( SAVE A FAMILY PLAN)
2021
നവംബര്‍ 14-ാം തീയതി പോത്തന്‍കോട് റീജിയണിലെ സെന്റ് തോമസ് സ്‌കൂള്‍
ഓഡിറ്റോറിയത്തില്‍ വച്ചു Orientation Class നടത്തി. 21 അംഗങ്ങള്‍
പങ്കെടുത്തു.
2021 നവംബര്‍ 15 -ാം തീയതി ബാലരാമപുരം റീജണിലെ നസ്റ്രത്ത്
ഹോം ല്‍ വച്ചു Orientation Class നടത്തി. 30 അംഗങ്ങള്‍ പങ്കെടുത്തു.
കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍ ജെ നേതൃത്വം നല്‍കി.
ആശാകിരണം പ്രോജക്ട്
ആശാകിരണം
പദ്ധതിയുടെ ഭാഗമായി 2021 നവംബര്‍ 26 -ാം തീയതി Monthly DLO meeting
നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും DLO ശ്രീ സിജോ വി എസ്
പങ്കെടുത്തു.
LF (Liliane Fonds ) പദ്ധതി
ലിലിയണ്‍ ഫോണ്ട്‌സ്
പദ്ധതിയുടെ ഭാഗമായി നെടുമങ്ങാട്, തിരുവനന്തപുരം മേഖലയിലെ വൈകല്യമുള്ള
കുട്ടികളുടെ ഭവനങ്ങള്‍ കോര്‍ഡിനേറ്റര്‍ ശ്രീ അജിന്‍ ജോണ്‍, സി.ബി.ആര്‍
വര്‍ക്കേഴ്‌സായ ശ്രീ സിജോ വി എസ്, ശ്രീമതി അജിത എന്നിവര്‍
സന്ദര്‍ശിക്കുകയും സ്‌കൂള്‍ പരിശീലന അര്‍ഹരായ കുട്ടികള്‍ക്ക് കോവിഡ്
മാനദണ്ഡങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കി കുട്ടികള്‍ക്ക് പഠനം ഉറപ്പ്
വരുത്തുകയും ചെയ്തു. കുട്ടികള്‍ക്ക് നല്‍കി വരുന്ന വൈദ്യസഹായങ്ങള്‍
(Medical & Physiotherapy) 7 കുട്ടികള്‍ക്കായി 21,357/ രൂപ ഫാ.തോമസ്
മുകളുംപുറത്തിന്റെ മേല്‍ നോട്ടത്തില്‍ നല്‍കുകയും ചെയ്തു.
Sudhaar Project
കാരിത്താസ്
ഇന്ത്യയുടെ സഹായത്തോടെ എം.എസ്സ്.എസ്സ്.എസ്സ് നടത്തുന്ന സുധാര്‍
പ്രോജക്ടുമായി ബന്ധപ്പെട്ട് 84 അതിഥി തൊഴിലാളികള്‍ക്ക് Covishield Vaccine
Kims Hospital ന്റെ നേതൃത്വത്തില്‍ നല്‍കി. 1416 അതിഥി തൊഴിലാളികള്‍ക്ക്
വാക്‌സിന്‍ നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
പ്രോജക്ടുമായി ബന്ധപ്പെട്ട Weekly meeting കളില്‍ കോര്‍ഡിനേറ്റര്‍ ശ്രീ
സിജോ വി എസ് പങ്കെടുത്തു.
DRR (Disaster Risk Reduction )
കാരിത്താസ്
ഇന്ത്യയുടെ നവജീവന്‍ പ്രോജക്ടുമായി ബന്ധപ്പെട്ട Monthly meeting ല്‍ 2021
നവംബര്‍ 26-ാം തീയതി കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു പങ്കെടുത്തു.
ജല ജീവന്‍ മിഷന്‍
ജല
ജീവന്‍ പദ്ധതിയുടെ Agreement signing മായി ബന്ധപ്പെട്ട് തിരുവനന്തപുരം,
കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട
പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു ചര്‍ച്ച നടത്തി. 16 ഗ്രാമപഞ്ചാത്തുകളില്‍ 10
ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് കോര്‍ഡിനേറ്റര്‍ മനു മാത്യു നേതൃത്വം
നല്‍കി. 16 Agreement sign ചെയ്തു കിട്ടി.
SuDHIR Project
2021
നവംബര്‍ 8 ന് സുധീര്‍ പ്രോജക്ട് റീജണല്‍ കോര്‍ഡിനേറ്റര്‍മാരുടെ മീറ്റിംഗ്
കോട്ടയം AMOS centre ല്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് നെ
പ്രതിനിധീകരിച്ച് ശ്രീമതി ജിന്‍സി എസ് എസ് പങ്കെടുത്തു. വോളന്റിയര്‍മാരുടെ
Mobile allowance രണ്ടാം ഗഡു ലഭിക്കുകയും അത് വോളന്റിയേഴ്‌സിന് വിതരണം
ചെയ്യുകയും ചെയ്തു. നവംബറില്‍ RCCE (Risk Communication and Community
Engagement ) സുധീര്‍ പ്രോജക്ടിന്റെ ഭാഗമായി MASK എന്ന Short Filim ചെയ്ത്
വോളന്റിയേഴ്‌സിന് നല്‍കാന്‍ കഴിഞ്ഞു. നവംബര്‍ 30 ന് PSS Orientation
ഭാഗമായി online meeting നടത്തപ്പെട്ടു.
വിവിധ ധന സഹായങ്ങള്‍
LF പദ്ധതിയില്‍ 7 കുടുംബങ്ങള്‍ക്ക് ധന സഹായകമായി 21,357/ രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,000/ രുപയും
വൈദ്യസഹായവും മറ്റു സഹായവുമായി 11500/ രൂപയും നല്‍കി
0 അഭിപ്രായങ്ങള്‍