Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - Jan 2022

 



മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

കര്‍മ്മോല്‍സവം 2022

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 61 -ാം വാര്‍ഷിക സമ്മേളനവും കര്‍മ്മോല്‍സവവും 2022 ജനുവരി 1-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് നോട് ചേര്‍ന്ന് അത്യഭിവന്ദ്യ കര്‍ദ്ദിനാള്‍ പിതാവിന്റെ ഷഷ്ടിപൂര്‍ത്തിയോടനുബന്ധിച്ച് പണി ആരംഭിച്ച ഷഷ്ടിപൂര്‍ത്തി ബ്ലോക്കിന്റെ ഉദ്ഘാടനം കേരള സംസ്ഥാന മുന്‍ ചീഫ് സെക്രട്ടറി ശ്രീ ജോണ്‍ മത്തായി IAS അവര്‍കള്‍ നിര്‍വ്വഹിച്ചു. അത്യുന്നത കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ കെട്ടിടം കൂദാശ ചെയ്തു. തുടര്‍ന്ന് നടന്ന കര്‍മ്മോല്‍സവം 2022 സമ്മേളനം അത്യുന്നത കര്‍ദ്ദിനാള്‍ പിതാവ് ഉത്ഘാടനം ചെയ്തു സംസാരിച്ചു. പുത്തൂര്‍ രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മക്കാറിയോസ് പിതാവ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. വട്ടിയൂര്‍ക്കാവ് നിയമസഭാഗം ശ്രീ വി.കെ.പ്രശാന്ത് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. മീറ്റിംഗില്‍ വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയും വിവിധ കലാപരിപാടികള്‍ അരങ്ങേറുകയും ചെയ്തു. പ്രസ്തുത മീറ്റിംഗില്‍ ശ്രീ ജോണ്‍സണ്‍ ജോസഫ്, ശ്രീ അംശു വാമദേവന്‍ എന്നീ കൗണ്‍സില്‍ മെമ്പേഴ്‌സും സന്നിഹിതരായിരുന്നു.

നവജീവന്‍

2022 ജനുവരി 1-ാം തീയതി കാരിത്താസ് ഇന്ത്യ നവജീവന്‍ പ്രോഗ്രാമിന്റെ online meeting ല്‍ കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു പങ്കെടുത്തു.

Orientation Programme

2022 ജനുവരി 27-ാം തീയതി കാരിത്താസ് ഇന്ത്യ നവജീവന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വാര്‍ഡ് തലങ്ങളില്‍ ക്രമീകരിക്കുന്ന Risk communication App ന്റെ Orientation Programme ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും കോര്‍ഡിനേറ്റര്‍ ശ്രീ മനു മാത്യു, ഷിജിന്‍ എന്നിവര്‍ പങ്കെടുത്തു.

Sudhaar Project

2022 ജനുവരി 24-ാം തീയതി സുധാര്‍ പ്രോജക്ടിന്റെ ഭാഗമായി 225 അതിഥി തൊഴിലാളികള്‍ക്ക് ഹൈജീന്‍ കിറ്റ്  കവടിയാര്‍ വച്ച് വിതരണം ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് യോഗം ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ്, വോളന്റിയര്‍മാരായ ശ്രീമതി ജിന്‍സി എസ്.എസ്, ശ്രീ മനു മാത്യു, ശ്രീ മിഥുന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Celebrating 75 Years of India's Independance

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആസാദിക അമൃത് മഹോത്സവിന്റെ ഭാഗമായി അലി യവര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആന്‍ഡ് ഹിയറിംഗ് ഡിസബിലിറ്റി (AYJNISHD) യോടു ചേര്‍ന്ന് സൗജന്യ ശ്രവണ പരിശോധന ക്യാമ്പും, ഹിയറിംഗ് എയ്ഡ് വിതരണവും 2022 ജനുവരി 11,12,13 തീയതികളില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ വെച്ചു നടത്തപ്പെട്ടു. തിരുവനന്തപുരം മേജര്‍ അതിരൂപതാ വികാരി ജനറല്‍ റവ.ഡോ.മോണ്‍.വര്‍ക്കി ആറ്റുപുറത്ത് അച്ചന്‍ മെഡിക്കല്‍ ക്യാമ്പും, ഹിയറിംഗ് എയ്ഡ് വിതരണവും ഉദ്ഘാടനം ചെയ്തു. AYJNISHD ന്റെ ഹെഡ് ഓഫ് ഡിപ്പാര്‍ട്ട്‌മെന്റ് ശ്രീ.ഡോ.ആര്‍.പി. ശര്‍മ്മയും സംഘവും ഇതിനു നേതൃത്വം നല്‍കി. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് ആശംസകള്‍ അറിയിച്ചു സംസാരിച്ചു. 188 പേര്‍ ഈ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുകയും, 180 പേര്‍ക്കായി 320 ശ്രവണോപാധികള്‍ വിതരണം ചെയ്യുകയും ചെയ്തു. ഏകദേശം 50 ലക്ഷത്തില്‍ അധികം തുകയുടെ ശ്രവണോപാധികള്‍ ആണ് മൂന്ന് ദിവസങ്ങളിലായി സൗജന്യമായി വിതരണം ചെയ്തത്.

സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാ പദ്ധതി

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി 2022 ജനുവരി 27,28,29 തീയതികളില്‍ Sense International India south Regional network online meeting നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും 14 പേര്‍ പങ്കെടുത്തു.

വിവിധ ധന സഹായങ്ങള്‍

ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,300/ രുപയും  
വൈദ്യസഹായവും മറ്റു സഹായവുമായി 13500/ രൂപയും നല്‍കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍