Comments System

5/recent/ticker-posts

Kudumbasree District Mission

 2022 നവംബര്‍ 12 ന് വഴുതക്കാട് ടാഗോര്‍ തിയേറ്ററില്‍ വച്ച് കുടുംബശ്രീ ജില്ലാ തല DDU GKY പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തുകയുണ്ടായി. തിരുവനന്തപുരം ജില്ലാ കളക്ടര്‍ മുഖ്യാതിഥിയായ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് അഡ്വ.ഡി. സുരേഷ്‌കുമാര്‍ ആയിരുന്നു. പ്രസ്തുത പരിപാടിയില്‍ മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് നല്‍കുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും 42 കുട്ടികള്‍ക്ക് അവാര്‍ഡ് ലഭിച്ചു. ജില്ലയിലെ മികച്ച പരിശീലന സ്ഥാപനത്തിനുള്ള അവാര്‍ഡ് എം.എസ്സ്.എസ്സ്.എസ്സ് കരസ്ഥമാക്കി. എ.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധാനം ചെയ്ത് ഡി.ഡി.യു.ജി.കെ.വൈ സെന്റര്‍ ഹെഡ് ശ്രീമതി ഷൈമ, MIS head കുമാരി നീതു എസ് ജയന്‍, ട്രെയ്‌നേഴ്‌സ് ശ്രീമതി.പൂര്‍ണ്ണിമ, കുമാരി വിദ്യ എന്നിവര്‍ പങ്കെടുത്തു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍