ഹെലൻ കെല്ലറുടെ 143 ജന്മവാർഷികത്തിന്റെ ഭാഗമായി മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി യുടെ സ്പർശ് പ്രോജക്ടിൻ്റെ ഭാഗമായി സ്വസ്തി ഫൗണ്ടേഷൻ, ദിവ്യ പ്രഭ കണ്ണാശുപത്രി, കെ ഐ എം ആർ സഹകരണത്തോടെ കുമാരപുരം ബഥാനി റീഹാബിലിറ്റേഷൻ സെൻററിൽ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഡോ. ഡേവിൻ പ്രഭാകരൻ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് നേതൃത്വം നൽകി. സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റി അഡ്വ. അമ്പിളി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. എം എസ് എസ് എസ് പ്രൊജക്റ്റ് കോർഡിനേറ്റർ അർജുൻ പി ജോർജ്, സി. ക്ഷേമ തുടങ്ങിയവർ സംസാരിച്ചു. സ്പർശ് പ്രൊജക്റ്റ് സ്പെഷ്യൽ എഡ്യൂക്കേറ്റർമാരായ ജയച്ചിത്ര എം എസ്, ബൃന്ദ അജിത്ത്, സുപ്രഭ എസ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
0 അഭിപ്രായങ്ങള്‍