തിരുവനന്തപുരം : മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ആർച്ച് ബിഷപ്പ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രപ്പോലീത്തയുടെ 29-ആം ഓർമ്മയോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സൗജന്യ നേത്ര പരിശോധന ക്യാമ്പും വട്ടപ്പാറ ശാലോം സ്പെഷ്യൽ സ്കൂളിൽ നടന്നു. പരിപാടിയുടെ ഉദ്‌ഘാടനം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിർവഹിച്ചു. പത്തനംതിട്ട ബിഷപ്പ് ഡോ. സാമുവേൽ മാർ ഐറേനിയോസ് അധ്യക്ഷനായിരുന്നു. തിരുവനന്തപുരം മേജർ അതിരൂപത വികാരി ജനറൽ ഫാ. തോമസ് കയ്യാലക്കൽ, മലങ്കര സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. വര്ഗീസ് കിഴക്കേക്കര, പട്ടം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ഫാ. നെൽസൺ വലിയവീട്ടിൽ, ശ്രീ. സജയ്‌ലാൽ, ശ്രീ. സുധീഷ്, ശ്രീ. അർജുൻ പി ജോർജ്, ശ്രീ. നിതിൻ രാജ് എന്നിവർ പ്രസംഗിച്ചു. നൂറിലധികം കുട്ടികളെ നേത്ര പരിശോധന ക്യാമ്പിൽ പങ്കെടുപ്പിച്ചു.
0 അഭിപ്രായങ്ങള്‍