പ്രോജക്ട് മോണിറ്ററിംഗ് & ഇവാലുവേഷന്‍ മീറ്റിംഗ്
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള വിവിധ പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന പ്രോജക്ട് സ്റ്റാഫുകളുടെ മോണിറ്ററിംഗ് & ഇവാലുവേഷന്‍ മീറ്റിംഗ് മേയ് 1 ന് സ്രോതസ്സില്‍ വച്ച് നടന്നു.
റീജിയണല്‍ ഫെഡറേഷന്‍ മീറ്റിംഗുകള്‍
എം.എസ്സ്.എസ്സ്.എസ്സി ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ഫെഡറേഷനുകളുടെ വിലയിരുത്തല്‍യോഗം നടന്നു. മേയ് 2 ന് പാറശ്ശാല, ബാലരാമപുരം മേഖലകളുടേതും 3 ന് തിരുവനന്തപുരം, കഴക്കൂട്ടം, നെടുമങ്ങാട് മേഖലകളുടേതും 6 ന് അഞ്ചല്‍, കൊട്ടാരക്കര മേഖലകളുടേതും റീജിയണല്‍ ഫെഡറേഷന്‍ യോഗങ്ങളിലൂടെ വിലയിരുത്തല്‍ നടത്തി. ഓരോ യൂണിറ്റ് ഫെഡറേഷനില്‍ നിന്നും പ്രസിഡന്റ്, സെക്രട്ടറി, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ദാനിയേല്‍, ബൈജു എന്നിവര്‍ കേന്ദ്ര ഓഫീസില്‍ നിന്നും സുജാത ജോണി, പുഷ്പം ജോസ്, ബിന്ദു ബേബി, രാജുമോന്‍, രാജന്‍ കോട്ടവട്ടം എന്നിവര്‍ റീജിയണല്‍ ഓഫീസില്‍ നിന്നും വിലയിരുത്തല്‍ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി.
എസ്.എ.എഫ്.പി കുടുംബ വികസനപരിപാടിയുടെ മേഖലാതല യോഗങ്ങള്‍
എസ്.എ.എഫ്.പി യുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന കുടുഃബ വികസന പരിപാടികളുടെ മേഖലാതല യോഗങ്ങള്‍ മേയ് 5 ന് അഞ്ചലിലും 6 ന് നെടുമങ്ങാടും വച്ച് നടന്നു. അതത് മേഖലയിലെ എസ്.എ.എഫ്.പി ഗുണഭോക്താക്കള്‍ പ്രസ്തുത യോഗത്തില്‍ പങ്കെടുത്തു. എസ്.എ.എഫ്.പി റീജിയണല്‍ പ്രോഗ്രാം ഓഫീസര്‍ ഷിന്റോ ജോസ്, സി. സൂക്തി, ബിന്ദു ബേബി, രാജുമോന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
വനിതകള്‍ക്കുള്ള ബഹുവിധ സേവന വിവരകേന്ദ്രം
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കേരളാ സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷനും സംയുക്തമായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വനിതകള്‍ക്കു വേണ്ടിയുള്ള ബഹുവിധ സേവന വിവര കേന്ദ്രപദ്ധതിയുടെ കരടുരേഖ മേയ് 5 ന് ഗടണഉഇ കാര്യാലയത്തില്‍ രാജന്‍ കാരക്കാട്ടില്‍ അവതരിപ്പിച്ചു.
നയിറോഷിനി പദ്ധതി
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെ നടന്നുവരുന്ന ന്യൂനപക്ഷ വനിതകളുടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടികളുടെ സമാപന സമ്മേളനവും വിലയിരുത്തല്‍ യോഗവും പട്ടത്ത് മേയ് 11 നും പോത്തന്‍കോട് മേയ് 18 നും പാറശ്ശാല, ബാലരാമപുരം എന്നിവിടങ്ങളില്‍ മേയ് 25 നും നെടുമങ്ങാട് മേയ് 31 നും നടന്നു. ഓരോ കേന്ദ്രങ്ങളിലും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും തെരെഞ്ഞെടുത്ത 25 വനിതകള്‍ക്കാണ് പരിശീലനം നല്‍കിയത്. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍, വനിതാ നേതൃത്വം, ഗൃഹപരിപാലനം, ആരോഗ്യവും ശുചിത്വവും, ശിശുരോഗം, പ്രതിരോധ നടപടികള്‍, പഞ്ചായത്ത് രാജ്, പൊതുവിതരണം, നൈപുണ്യ വികസനം, ന്യൂനപക്ഷ പദ്ധതികള്‍, ഗതിനിയന്ത്രണവും വിലയിരുത്തലും തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ദാനിയോല്‍, ബനഡിക്ട, പുഷ്പം ജോസ്, സുജാത ജോണി, ബിന്ദു ബേബി, ഷീലാ രാജന്‍, ആശാ ബേബി, ജെസ്സി രാജന്‍, ഓമന, ലളിത, ജയന്തി, എല്‍സിക്കുട്ടി, അജിത, സുലോചന, വസന്ത കുമാരി, റഹമത്തുള്ള എന്നിവര്‍ വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്തു.
സാമൂഹ്യ സംഘാടകര്‍ക്കുള്ള പരിശീലന പരിപാടികള്‍
സംഘ ഫെഡറേഷനുകള്‍, യൂണിറ്റുകള്‍ എന്നിവയുടെ ശാക്തീകരണം, ക്രമീകൃതമായ മൈക്രോഫിനാന്‍സ്, മൈക്രോ ഇന്‍ഷുറന്‍സ്, മറ്റു സാമൂഹ്യ സേവന പരിപാടികളുടെ നടത്തിപ്പ് എന്നിവയില്‍ ഉള്ള പരിശീലനം മേയ് 9,15,23 തീയതികളിലായി പട്ടം സ്രോതസ്സില്‍ വച്ചു നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ദാനിയേല്‍ എന്നിവര്‍ പരിശീലനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
പരിസ്ഥിതി ബോധവല്‍ക്കരണ പരിപാടി
കേരളാ സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി സഹകരിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ തെരെഞ്ഞെടുക്കപ്പെട്ട 100 ഗ്രാമങ്ങളിലെ വനിതാ സന്നദ്ധ പ്രവര്‍ത്തകര്‍ക്കുവേണ്ടി നടപ്പിലാക്കിയ പദ്ധതിയുടെ വിലയിരുത്തല്‍ യോഗം മേയ് 13 ന് തിരുവനന്തപുരം ശാസ്ത്രഭവനില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ദാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
ചൈല്‍ഡ് പാര്‍ലമെന്റ് പദ്ധതി
ചൈല്‍ഡ് പാര്‍ലമെന്റ് പദ്ധതിപ്രകാരം തെരെഞ്ഞെടുക്കപ്പെട്ട ബാലനേതാക്കന്‍മാര്‍ക്കുള്ള പരിശീലന പരിപാടികള്‍ മേയ് 24 ന് അഞ്ചല്‍, പട്ടം എന്നിവിടങ്ങളിലായി നടന്നു. ബൈജു, ഡൈന, രാജുമോന്‍, മാത്യു വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. 70 കുട്ടികള്‍ പങ്കെടുത്തു.
മാധ്യമ സെമിനാര്‍
കെ.സി.ബി.സി യുടെ സഹകരണത്തോടെയുള്ള മാധ്യമ സെമിനാര്‍ മേയ് 26,27,28,29 തീയതികളിലായി സ്രോതസ്സില്‍ വച്ച് നടന്നു.
പങ്കാളിത്താധിഷ്ഠിത പാരിസ്ഥിതിക പ്രവര്‍ത്തന പരിപാടി
മേയ് 28 ന് സെക്രട്ടറിയേറ്റ് ഡര്‍ബാര്‍ ഹാളില്‍ വച്ച് നടന്ന കേരളാ സര്‍ക്കാരിന്റെ പരിസ്ഥിതി വകുപ്പ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പങ്കാളിത്താധിഷ്ഠിത പാരിസ്ഥിതിക പ്രവര്‍ത്തന പദ്ധതിയുടെ ആലോചനായോഗത്തില്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
കുട്ടികളുടെ പാര്‍ലമെന്റ്
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മോട്രോ മനോരമയുമായി സഹകരിച്ച് കുട്ടികള്‍ക്കു വേണ്ടിയുള്ള പാര്‍ലമെന്റും, ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോയും മേയ് 31 ന് സര്‍വ്വോദയാ വിദ്യാലത്തില്‍ നടന്നു.
MWS അഡ്മിഷന്‍
ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ നേതൃത്വത്തില്‍ എം.എസ്സ്.എസ്സ്.എസ്സില്‍ നടന്നു വരുന്ന ങടണ കോഴ്‌സിലേക്കുള്ള പുതിയ അഡ്മിഷന്‍ ആരംഭിച്ചു. അവസാന തീയതി ജൂണ്‍ 30.
സ്രോതസ്സ് റിവോള്‍വിംഗ് ഫണ്ട് പദ്ധതി
നമ്മുടെ യൂണിറ്റുകളെ ശക്തിപ്പെടുത്താനും ആവശ്യക്കാര്‍ക്ക് മിതമായ നിരക്കില്‍ മൈക്രോഫിനാന്‍സ് ലഭ്യമാക്കുന്നതിനും സ്രോതസ്സ് റിവോള്‍വിംഗ് ഫണ്ട് പദ്ധതിക്ക് രൂപം നല്‍കിയിരുന്നു. അതത് യൂണിറ്റുകളുടെ സാമൂഹ്യസംഘാടകയുടെയും എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടറിന്റെയും പേരില്‍ ഓപ്പറേറ്റ് ചെയ്യുന്ന ബാങ്ക് അക്കൗണ്ട് വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഫെഡറേഷനുകളുടെ ശാക്തീകരണം
യൂണിറ്റ് ഫെഡറേഷനുകള്‍ :
ഓരോ ഇടവക കേന്ദ്രമാക്കി അതിന്റെ ചുറ്റുമുള്ള ജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് യൂണിറ്റ് ഫെഡറേഷനുകള്‍ രൂപം കൊടുത്തിരിക്കുന്നത്. സമഗ്ര സ്വഭാവമുള്ള 10 മുതല്‍ 20 വരെയുള്ള അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വയംസംഘങ്ങളില്‍ (ടഒഏ) നിന്നും തെരെഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഓരോ യൂണിറ്റ് ഫെഡറേഷനുകളിലും അംഗങ്ങള്‍. ഒരു ഇടവകയോട് ചേര്‍ന്ന് ഏറ്റവും കുറഞ്ഞത് 10 സ്വയം സഹായ സംഘങ്ങള്‍ ഉണ്ടെങ്കില്‍ യൂണിറ്റ് ഫെഡറേഷനുകള്‍ ആരംഭിക്കാം. ഓരോ യൂണിറ്റ് ഫെഡറേഷനും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ ഭാരവാഹികള്‍ ഉണ്ടാകും ഇടവക വികാരി അദ്ധ്യക്ഷനും സാമൂഹ്യ സംഘാടക സെക്രട്ടറിയും ഫെഡറേഷന്‍ ഭാരവാഹികളും വികാരിയുടെ പ്രതിനിധിയും അടങ്ങിയ യൂണിറ്റ് കമ്മിറ്റിക്കാരാണ് ഫെഡറേഷനുകളുടെ മേല്‍നോട്ടം. ഒരു യൂണിറ്റ് കമ്മിറ്റിക്ക് ഒന്നിലധികം യൂണിറ്റ് ഫെഡറേഷനുകളെ ഉള്‍ക്കൊള്ളാവുന്നതാണ്.
റീജിയണല്‍ ഫെഡറേഷന്‍ :
യൂണിറ്റ് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, സാമൂഹ്യ സംഘാടക എന്നീ മൂന്നു പേരാണ് മാസംതോറുമുള്ള റീജിയണല്‍ ഫെഡറേഷനുകളില്‍ പങ്കെടുക്കുക. ഓരോ റീജിയണല്‍ ഫെഡറേഷനും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ ഭാരവാഹികള്‍ ഉണ്ടായിരിക്കും. എം.എസ്സ്.എസ്സ്.എസ്സ് ന്റെ റീജിയണല്‍ ഡയറക്ടര്‍ അദ്ധ്യക്ഷനും മേഖലയുടെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍/ആനിമേറ്റര്‍ സെക്രട്ടറിയും റീജിയണല്‍ ഫെഡറേഷന്‍ ഭാരവാഹികളും സാമൂഹ്യസംഘാടകരില്‍ നിന്നും തെരെഞ്ഞെടുക്കുന്ന ഒരു പ്രതിനിധിയും അടങ്ങിയ റീജിയണല്‍ കമ്മിറ്റിക്കാണ് റീജിയണല്‍ ഫെഡറേഷന്റെ ചുമതല.
സെന്‍ട്രല്‍ ഫെഡറേഷന്‍ :
ഓരോ റീജിയന്റെ ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, തെരെഞ്ഞെടുക്കപ്പെട്ട ഒരു സാമൂഹ്യസംഘാടക, റീജിയന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍/ആനിമേറ്റര്‍ എന്നിവരാണ് ഓരോ മാസവും സെന്‍ട്രല്‍ ഫെഡറേഷനില്‍ പങ്കെടുക്കുന്നത്.ഓരോ സെന്‍ട്രല്‍ ഫെഡറേഷനും തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, തെരെഞ്ഞെടുക്കപ്പെട്ട ഒരു റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍/ആനിമേറ്റര്‍ ഉണ്ടായിരിക്കും. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ അദ്ധ്യക്ഷനും ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സെക്രട്ടറിയും തെരെഞ്ഞെടുക്കപ്പെട്ട സെന്‍ട്രല്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അംഗങ്ങളുമായ സെന്‍ട്രല്‍ കമ്മിറ്റിക്കായിരിക്കും സെന്‍ട്രല്‍ ഫെഡറേഷന്റെ മേല്‍നോട്ടം. തെരെഞ്ഞെടുക്കപ്പെട്ട റീജിയണല്‍ ഫെഡറേഷന്‍ ഭാരവാഹികളും സെന്‍ട്രല്‍ ഫെഡറേഷന്‍ ഭാരവാഹികളും ഓരോ മാസവും പുതിയ അംഗങ്ങള്‍ ആയിരിക്കും.
സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍
നം പദ്ധതിയുടെ പേര് വിതരണം ചെയ്ത തുക
1 രോഗീധനസഹായ പദ്ധതി 3400/ /-
2 വിദ്യാഭ്യാസ ധനസഹായ പദ്ധതി 21,300/-
3 വിവാഹ ധനസഹായം 4000/-
4 എസ്.എല്‍.എഫ് 13,369/-
5 എല്‍.ഐ.സി. മൈക്രോ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലയിം 15,680/-
6 എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം 1,80,000/-
7 മറ്റ് ധനസഹായം 4660/-
8 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ക്ലയിം 5428/-
0 അഭിപ്രായങ്ങള്‍