Comments System

5/recent/ticker-posts

ഫെഡറേഷനുകളുടെ ശാക്തീകരണം

 

യൂണിറ്റ് ഫെഡറേഷനുകള്‍ : 

ഓരോ ഇടവക കേന്ദ്രമാക്കി അതിന്റെ ചുറ്റുമുള്ള ജനങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കിയാണ് യൂണിറ്റ് ഫെഡറേഷനുകള്‍ രൂപം കൊടുത്തിരിക്കുന്നത്. സമഗ്ര സ്വഭാവമുള്ള 10 മുതല്‍ 20 വരെയുള്ള അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സ്വയംസംഘങ്ങളില്‍ (ടഒഏ) നിന്നും തെരെഞ്ഞെടുക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നിവരാണ് ഓരോ യൂണിറ്റ് ഫെഡറേഷനുകളിലും അംഗങ്ങള്‍. ഒരു ഇടവകയോട് ചേര്‍ന്ന് ഏറ്റവും കുറഞ്ഞത് 10 സ്വയം സഹായ സംഘങ്ങള്‍ ഉണ്ടെങ്കില്‍ യൂണിറ്റ് ഫെഡറേഷനുകള്‍ ആരംഭിക്കാം. ഓരോ യൂണിറ്റ് ഫെഡറേഷനും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ ഭാരവാഹികള്‍ ഉണ്ടാകും ഇടവക വികാരി അദ്ധ്യക്ഷനും സാമൂഹ്യ സംഘാടക സെക്രട്ടറിയും ഫെഡറേഷന്‍ ഭാരവാഹികളും വികാരിയുടെ പ്രതിനിധിയും അടങ്ങിയ യൂണിറ്റ് കമ്മിറ്റിക്കാരാണ് ഫെഡറേഷനുകളുടെ മേല്‍നോട്ടം. ഒരു യൂണിറ്റ് കമ്മിറ്റിക്ക് ഒന്നിലധികം യൂണിറ്റ് ഫെഡറേഷനുകളെ ഉള്‍ക്കൊള്ളാവുന്നതാണ്.

റീജിയണല്‍ ഫെഡറേഷന്‍ : 

യൂണിറ്റ് ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, സാമൂഹ്യ സംഘാടക എന്നീ മൂന്നു പേരാണ് മാസംതോറുമുള്ള റീജിയണല്‍ ഫെഡറേഷനുകളില്‍ പങ്കെടുക്കുക. ഓരോ റീജിയണല്‍ ഫെഡറേഷനും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ ഭാരവാഹികള്‍ ഉണ്ടായിരിക്കും. എം.എസ്സ്.എസ്സ്.എസ്സ് ന്റെ റീജിയണല്‍ ഡയറക്ടര്‍ അദ്ധ്യക്ഷനും മേഖലയുടെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍/ആനിമേറ്റര്‍ സെക്രട്ടറിയും റീജിയണല്‍ ഫെഡറേഷന്‍ ഭാരവാഹികളും സാമൂഹ്യസംഘാടകരില്‍ നിന്നും തെരെഞ്ഞെടുക്കുന്ന ഒരു പ്രതിനിധിയും അടങ്ങിയ റീജിയണല്‍ കമ്മിറ്റിക്കാണ് റീജിയണല്‍ ഫെഡറേഷന്റെ ചുമതല.

സെന്‍ട്രല്‍ ഫെഡറേഷന്‍ : 

ഓരോ റീജിയന്റെ ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, തെരെഞ്ഞെടുക്കപ്പെട്ട ഒരു സാമൂഹ്യസംഘാടക, റീജിയന്റെ ചുമതലയുള്ള കോ-ഓര്‍ഡിനേറ്റര്‍/ആനിമേറ്റര്‍ എന്നിവരാണ് ഓരോ മാസവും സെന്‍ട്രല്‍ ഫെഡറേഷനില്‍ പങ്കെടുക്കുന്നത്.ഓരോ സെന്‍ട്രല്‍ ഫെഡറേഷനും തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, തെരെഞ്ഞെടുക്കപ്പെട്ട ഒരു റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍/ആനിമേറ്റര്‍ ഉണ്ടായിരിക്കും. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ അദ്ധ്യക്ഷനും ചീഫ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സെക്രട്ടറിയും തെരെഞ്ഞെടുക്കപ്പെട്ട സെന്‍ട്രല്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അംഗങ്ങളുമായ സെന്‍ട്രല്‍ കമ്മിറ്റിക്കായിരിക്കും സെന്‍ട്രല്‍ ഫെഡറേഷന്റെ മേല്‍നോട്ടം. തെരെഞ്ഞെടുക്കപ്പെട്ട റീജിയണല്‍ ഫെഡറേഷന്‍ ഭാരവാഹികളും സെന്‍ട്രല്‍ ഫെഡറേഷന്‍ ഭാരവാഹികളും ഓരോ മാസവും പുതിയ അംഗങ്ങള്‍ ആയിരിക്കും.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍