കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓര്‍ഗനൈസര്‍ (ട്രയിനികള്‍)
നമ്മുടെ മേജര്‍ അതിഭദ്രാസനത്തിലെ എല്ലാ ഇടവകകളോടും ചേര്‍ന്നുള്ള
പ്രദേശങ്ങളിലെ ജനങ്ങളുടെ സമഗ്രവികസനത്തിനും
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ സാമൂഹ്യസേവനങ്ങള്‍
എത്തിക്കുന്നതിനും കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓര്‍ഗനൈസറെ (ട്രയിനികള്‍)
ആവശ്യമുണ്ട്. SSLC /+2 പാസ്സായ 18 നും 35 നും മദ്ധ്യേ പ്രായമുള്ള
സാമൂഹ്യസേവന സന്നദ്ധരായ വനിതകള്‍ക്ക് മുന്‍ഗണന. ഇടവക വികാരിയുടെ കത്തുമായി
അപേക്ഷിക്കുക.
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ (ട്രയിനികള്‍)
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വിവിധ പദ്ധതികളെ
സഹായിക്കുന്നതിന് ബിരുദ/ബിരുദാനന്തര ബിരുദധാരികളായവരെ ആവശ്യമുണ്ട്. 30
വയസ്സിന് താഴെ പ്രായമുള്ള കൊമേഴ്‌സ് ബിരുദധാരികളായ യുവാക്കള്‍ക്ക്
മുന്‍ഗണന. ഇടവക വികാരിയുടെ കത്തുമായി അപേക്ഷിക്കുക.
ഇന്‍സ്ട്രക്ടര്‍ (ട്രയിനര്‍)
വിവിധ ട്രേഡുകളില്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരില്‍
നിന്നും ഇന്‍സ്ട്രക്ടര്‍ (ട്രയിനര്‍) ആയി പ്രവര്‍ത്തിക്കുന്നതിന് വിദഗ്ദരെ
ആവശ്യമുണ്ട്. ഓഫീസുമായി ബന്ധപ്പെടുക.
കണ്‍സള്‍ട്ടന്റ്/റിസോഴ്‌സ് പേഴ്‌സണ്‍
ഗ്രാമവികസനം, കൃഷിയും അനുബദ്ധ മേഖലകള്‍, പരിസ്ഥിതി, ബാങ്കിംഗ്,
സാമൂഹ്യസംഘാടനം, സ്ത്രീ-ശിശു ശാക്തീകരണം, സാമൂഹ്യസുരക്ഷ, ആരോഗ്യം,
സംരംഭകത്വം, നൈപുണ്യവികസനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന
പരിചയമുള്ളവരും യൂണിവേഴ്‌സിറ്റികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍
വകുപ്പുകള്‍ എന്നിവയില്‍ നിന്നും വിരമിച്ചവര്‍ക്കും
കണ്‍സള്‍ട്ടന്റ്/റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ നിലകളില്‍ മലങ്കര സോഷ്യല്‍
സര്‍വ്വീസ് സൊസൈറ്റിയെ സഹായിക്കുന്നതിന് അവസരമുണ്ട്. സേവന സന്നദ്ധരായവര്‍
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
സ്രോതസ്സ്, സെന്റ് മേരീസ് ക്യാമ്പസ്
പട്ടം പി.ഒ, തിരുവനന്തപുരം
Ph : 04712552892
Mob : 9447661943
email : info@msss.org
0 അഭിപ്രായങ്ങള്‍