ഓരോ ദിവസവും സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പാവപ്പെട്ട ജനങ്ങള്‍ മലങ്കര
സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓഫീസിനെ സമീപിക്കുന്നു. രോഗികളും, പട്ടിണി
പാവങ്ങളും, വയോജനങ്ങളും, ദുര്‍ബല കുടംബങ്ങളും, ആലംബഹീനരും,
അംഗവൈകല്യമുള്ളവരും, തൊഴില്‍ നഷ്ടപ്പെട്ടവരും, വിദ്യാര്‍ത്ഥികളും
ഇക്കൂട്ടത്തിലുണ്ട്. അവരെ സഹായിക്കുക നമ്മുടെ സാമൂഹ്യ പ്രതിബദ്ധതയുടെയും
സഹാനുഭൂതിയുടെയും അടയാളമാണ്. സന്മനസ്സുള്ള സുകൃതികളായ വ്യക്തികളും
സ്ഥാപനങ്ങളും സാമ്പത്തിക സംഭാവനകള്‍ നല്‍കി ഈ ഉദ്യമത്തില്‍ പങ്കാളികളാകാം.
നിങ്ങളുടെ ഉദാര സംഭാവനകള്‍ക്ക് പ്രത്യേകം പ്രാര്‍ത്ഥന
അര്‍പ്പിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.
0 അഭിപ്രായങ്ങള്‍