മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കേരളാ സംസ്ഥാന ജലവിഭവ വകുപ്പും 
പരിസ്ഥിതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഹരിതനഗരം പദ്ധതിയുടെ ഒരു 
ഏകദിന പരിശീലന പരിപാടി ജൂലൈ 9 ന് സ്രോതസ്സില്‍ വച്ച് നടന്നു. ജലവിഭവ 
വകുപ്പ് ഡയറക്ടര്‍ ശ്രീ. സുഭാഷ് ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന 
പരിശീലന പരിപാടി എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു ഉദ്ഘാടനം
 ചെയ്തു. ശ്രീ. തോമസ് മാത്യു, ശ്രീ. ഇ.ജെ. ജോര്‍ജ്ജ്, ശ്രീ. രാജന്‍ 
കാരക്കാട്ടില്‍, ശ്രീ. ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. 
തുടര്‍ന്ന് വിവിധ സെഷനുകളില്‍ ഹരിതനഗരം, സൗരോര്‍ജ്ജം, മാലിന്യ സംസ്‌കരണം, 
ജൈവകൃഷി എന്നീ മേഖലകളില്‍ നിന്നുള്ള വിദഗ്ദര്‍ ക്ലാസ്സുകള്‍ കൈകാര്യം 
ചെയ്തു.

0 അഭിപ്രായങ്ങള്‍