ഗാന്ധിജയന്തി

    ഗാന്ധിജയന്തിദിനമായ ഒക്‌ടോബര്‍ 2 സമുചിതമായി ശുചിത്വ ദിനമായി ആചരിച്ചു. എം. എസ്സ്.എസ്സ്. എസ്സ് ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് ന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ഗവ. ആയൂര്‍വേദ ആശുപത്രിയും പരിസരവും വൃത്തിയാക്കി. ഉഉഡ ഏഗഥ പദ്ധതിയിലെ 150 പഠിതാക്കളും, അദ്ധ്യാപകരും, സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു.  

SLF പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍

    ഒക്‌ടോബര്‍ 2-ാം തീയതിയും 3-ാം തീയതിയും SLF പദ്ധതിയുടെ പ്രവര്‍ത്തന വിലയിരുത്തല്‍ നടന്നു. ഇഒഅക ഹൈദ്രാബാദില്‍ നിന്നും പ്രോജക്ട് മാനേജര്‍  ശ്രീ രാജും, അക്കൗണ്ട് ഓഫീസര്‍ ശ്രീ രാജശേഖരനും വിലയിരുത്തലിന് നേതൃത്വം നല്‍കി, തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി.

സ്റ്റാഫ് മീറ്റിംഗ്

    3-10-2018 2 മണിക്ക് എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് മീറ്റിംഗ് ഫാ.തോമസ് മുകളുംപുറത്ത് ന്റെ അദ്ധ്യക്ഷതയില്‍ നടന്നു. നിലവില്‍ ഉളള പദ്ധതികളുടെ അവലോകനവും ഓരോ മാസവും നടത്തേണ്ട പരിപാടികളും പദ്ധതികളും സംബന്ധിച്ച് പ്ലാനിംഗും നടത്തി. ശ്രീ. ബിജോയ് ജോസഫ് ചീഫ് പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ അവലോകത്തിനും, പ്ലാനിംഗിനും നേതൃത്വം നല്‍കി.

SAFP ഹൗസിംഗ്

    സേവ് എ ഫാമിലി പ്രോഗ്രാമിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഹൗസിംഗ് പദ്ധതിയുടെ  മീറ്റിംഗ് ഒക്‌ടോബര്‍ 4-ാം തീയതി എറണാകുളത്തു വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ഫാ.തോമസ് മുകളുംപുറത്ത് പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് ന് 25 വീടുകളുടെ നിര്‍മ്മാണത്തിനുളള ധനസഹായം അനുവദിച്ചുകിട്ടി.

കാരിത്താസ് ഇന്‍ഡ്യ മീറ്റിംഗ്

    6-10-2018 ല്‍ എറണാകുളത്തു വച്ചു കാരിത്താസ് ഇന്‍ഡ്യ സംഘടിപ്പിച്ച പ്രളയ ദുരന്ത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോകന മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.

DDU- GKY പ്രവര്‍ത്തന അവലോകനം

    ഒക്‌ടോബര്‍ 10-ാം തീയതി DDU- GKY പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതിയുടെ അവലോകന മീറ്റിംഗ് സ്രോതസ്സില്‍ വച്ചു നടത്തി. തുടര്‍ന്നുളള ബാച്ചുകളുടെ പ്ലാനിംഗ് നടത്തി തീരുമാനങ്ങള്‍ എടുത്തു.

ഡയറക്‌ടേസ് മീറ്റിംഗ്

    17-10-2018 ല്‍ കാരിത്താസ് ഇന്‍ഡ്യ ബാംഗ്ലൂരില്‍ വച്ചു സംഘടിപ്പിച്ച രൂപതാതല  ഡയറക്ടര്‍മാരുടെ മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.

സ്റ്റാഫ് മീറ്റിംഗ്

    ഒക്‌ടോബര്‍ മാസത്തെ സ്റ്റാഫ് മീറ്റിംഗ് 24-10-2018 ല്‍ ഡയറക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്നു. പ്രസ്തുത മീറ്റിംഗില്‍ എല്ലാ സ്റ്റാഫ് അംഗങ്ങളും അവരുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, അടുത്ത മാസത്തെ പ്ലാനിംഗും അവതരിപ്പിച്ചു. എല്ലാ പദ്ധതികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ദ്ധിപ്പിക്കുവാനാവശ്യമായ നടപടികള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുത്തു.

സിനഡല്‍ കമ്മീഷന്‍ മീറ്റിംഗ്

    25-10-2018 ല്‍ കാത്തലിക്കേറ്റ് സെന്ററില്‍ നടന്ന സിനഡ് കമ്മീഷന്‍ മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.

SAFP കുടുംബ പദ്ധതി

    SAFP കുടുംബ പദ്ധതിയില്‍ നിന്നും ഒക്‌ടോബര്‍ 25-ാം തീയതി വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി നെടുമങ്ങാട് , പോത്തന്‍കോട്, അഞ്ചല്‍ എന്നീ റീജണലിലെ 26 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി .

ബോധവല്‍ക്കരണ സെമിനാര്‍

    ഉഉഡ ഏഗഥ പഠിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് സൈബര്‍ കുറ്റകൃത്യങ്ങളെകുറിച്ച് ഒരു ബോധവല്‍ക്കരണ പരിപാടി 26-10-2018 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ആഡിറ്റോറിയത്തില്‍ നടന്നു. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഉഥടജ ശ്രീ കൃഷ്ണന്‍ പോറ്റി ക്ലാസ് നയിച്ചു.

DDU- GKY മീറ്റിംഗ്

    26-10-2018 ല്‍ എറണാകുളത്തു വച്ചു നടന്ന DDU - GKY പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സികളിലെ Quality Team Head  Meeting ല്‍ എം.എസ്സ്എസ്സ്.എസ്സ് ല്‍ നിന്നും ശ്രീ. ബിജോയ്  ജോസഫ്   പങ്കെടുത്തു.  

SLF മീറ്റിംഗ്

    SLF പദ്ധതിയുടെ ഡയറക്ടര്‍മാരുടെ ഒരു മീറ്റിംഗ് 27-10-2018 ല്‍ കോട്ടയത്തു വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.

SAFP - അഞ്ചല്‍ റീജണല്‍ മീറ്റിംഗ്

    SAFP മീറ്റിംഗ് 27-10-2018 ല്‍ അഞ്ചല്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളും പുറത്ത് , ശ്രീ. ബിജോയ് ജോസഫ്, ശ്രീ. ജോര്‍ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.  

സൊസൈറ്റി രൂപീകരണ മീറ്റിംഗ്

    ജനകീയ സംഘടനകള്‍ രൂപീകരിച്ച് എം.എസ്സ്.എസ്സ്.എസ്സ് ന്റെ പ്രാദേശിക ഘടകങ്ങള്‍ ശാക്തീകരിക്കുന്നതിന് കൂട്ടുത്തരവാദിത്വ സംഘങ്ങള്‍ - കോ-ഓപ്പറേറ്റീവ്‌സ് ആരംഭിക്കുന്നതിന് വേണ്ടി
ഇളമാട് എം.എസ്സ്.എസ്സ്.എസ്സ് യൂണിറ്റ് കേന്ദ്രീകരിച്ച് 27-ാം തീയതി സെമിനാര്‍ നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, ഇളമാട് യൂണിറ്റ് ഡയറക്ടര്‍ ഫാ.ജോഷ്വാ പാറയില്‍, എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ.ബിജോയ് ജോസഫ്, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. ജോര്‍ജ് ഡാനിയേല്‍, ആനിമേറ്റര്‍ ശ്രീ. രാജുമോന്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍  26 കുടുംബങ്ങള്‍ക്ക് 2,94,000 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 6 കുടുംബങ്ങള്‍ക്ക് 99,365 രുപയും  
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 16,000   രൂപയും  നല്‍കി.