Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍-2014 ജൂലൈ



പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ മീറ്റിംഗ്

    കേന്ദ്ര ഓഫീസിലെ പ്രോജക്ട് സ്റ്റാഫുകളുടെ ഒരു ഏകദിന പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ മീറ്റിംഗ് ജൂലൈ മാസം ഒന്നിന് സ്രോതസ്സില്‍ വച്ച് നടന്നു.

റീജിയണല്‍ ഫെഡറേഷന്‍ മീറ്റിംഗുകള്‍

    അഞ്ചല്‍, കൊട്ടാരക്കര, നെടുമങ്ങാട്, കഴക്കൂട്ടം എന്നീ മേഖലകളുടെ റീജിയണല്‍ ഫെഡറേഷന്‍ മീറ്റിംഗുകള്‍ ജൂലൈ 2 നും, പാറശ്ശാല, കാട്ടാക്കട, ബാലരാമപുരം, തിരുവനന്തപുരം റീജിയണുകളുടെ യോഗം ജൂലൈ 3 നും അതാത് മേഖലാ കേന്ദ്രങ്ങളില്‍ വച്ച് നടന്നു.

ഹരിതനഗര പദ്ധതി

    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും കേരളാ സംസ്ഥാന ജലവിഭവ വകുപ്പും പരിസ്ഥിതി വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഹരിതനഗരം പദ്ധതിയുടെ ഒരു ഏകദിന പരിശീലന പരിപാടി ജൂലൈ 9 ന് സ്രോതസ്സില്‍ വച്ച് നടന്നു. ജലവിഭവ വകുപ്പ് ഡയറക്ടര്‍ ശ്രീ. സുഭാഷ് ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിശീലന പരിപാടി എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു ഉദ്ഘാടനം ചെയ്തു. ശ്രീ. തോമസ് മാത്യു, ശ്രീ. ഇ.ജെ. ജോര്‍ജ്ജ്, ശ്രീ. രാജന്‍ കാരക്കാട്ടില്‍, ശ്രീ. ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിവിധ സെഷനുകളില്‍ ഹരിതനഗരം, സൗരോര്‍ജ്ജം, മാലിന്യ സംസ്‌കരണം, ജൈവകൃഷി എന്നീ മേഖലകളില്‍ നിന്നുള്ള വിദഗ്ദര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.

സാമൂഹ്യ സംഘാടകരുടെ വിലയിരുത്തല്‍ യോഗം

     സാമൂഹ്യ സംഘാടകരുടെ ഒരു ഏകദിന വിലയിരുത്തല്‍ യോഗം ജൂലൈ 10 ന് സ്രോതസ്സില്‍ നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അന്തര്‍ദേശീയ വിദ്യാര്‍ത്ഥി വിനിമയ പരിപാടി

    അന്തര്‍ദേശീയ വിദ്യാര്‍ത്ഥി വിനിമയ പരിപാടി ഭാഗമായ ഐക്കഫിന്റെ നേതൃത്വത്തില്‍ ഫിലിപ്പയിന്‍സ്, മലേഷ്യ, ഇന്‍ഡോനേഷ്യ, ചൈന, കൊറിയ, മ്യാന്‍മാര്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ ജൂലൈ 19 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KSACS പരിശോധന

    കേരളാ സ്റ്റേറ്റ് എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സാദ്ധ്യതകള്‍ വിലയിരുത്തുന്നതിനായി KSACS  ന്റെ ഒരു ടീം ജൂലൈ 19 ന് എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിച്ചു.

NRLM പരിശീലന പരിപാടി

    NRLM പദ്ധതിയുടെ ഭാഗമായി ജൂലൈ 24 ന് ഹൈദരാബാദ് NIRD യില്‍ നടന്ന പരിശീലന പരിപാടിയില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.

സെന്‍ട്രല്‍ ഫെഡറേഷന്‍ മീറ്റിംഗ്

    കേന്ദ്രതല ഫെഡറേഷന്റെ ആദ്യയോഗം ജൂലൈ 28 ന് സ്രോതസ്സില്‍ വച്ച് നടന്നു. മേഖലാതലത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട റീജിയണല്‍ ഫെഡറേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, സാമൂഹ്യസംഘാടക എന്നിവരുടെ ടീമാണ് യോഗത്തില്‍ പങ്കെടുത്ത് വികസന പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചത്.

സ്രോതസ്സ് മൈക്രോഫിനാന്‍സ് അപ്രൈസല്‍ യോഗം

    സ്രോതസ്സ് മൈക്രോഫിനാന്‍സ്  പദ്ധതിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട യൂണിറ്റുകളുടെ അപ്രൈസല്‍ യോഗം ജൂലൈ 29,30 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍


    നം    പദ്ധതിയുടെ പേര്                      വിതരണം ചെയ്ത തുക    

    1    രോഗീധനസഹായ പദ്ധതി                        11100/-    
    2    വിദ്യാഭ്യാസ ധനസഹായ പദ്ധതി                        1920/-    
    3    വിവാഹ ധനസഹായം                            6000/-
    3    എസ്.എല്‍.എഫ്                                25550/-                4    എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം            240000/-
    5    എസ്.എ.എഫ്.പി                            312100/-    
    6    മറ്റ് ധനസഹായം                             3000/-    
        
        
                        


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍