പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ മീറ്റിംഗ്
സ്റ്റാഫംഗങ്ങളുടെ പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ യോഗം സെപ്റ്റംബര്‍ 1 ന് സ്രോതസ്സില്‍ വച്ച് നടന്നു.
ഓണാഘോഷവും സാമൂഹ്യസംഘാടക സംഗമവും
സാമൂഹ്യസംഘാടക സമ്മേളനവും ഈ വര്‍ഷത്തെ ഓണാഘോഷവും സെപ്റ്റംബര്‍ 4 ന് സ്രോതസ്സില്‍ വച്ച് നടന്നു. യുദ്ധം നിര്‍ത്തുക ദുരിതം നിര്‍ത്തുക എന്ന വിഷയത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തിന്റെ സമ്മാനങ്ങള്‍ തദവസരത്തില്‍ വിതരണം ചെയ്തു.
ചേതനാലയ ടീം സന്ദര്‍ശനം
ഡല്‍ഹി രൂപതയുടെ സാമൂഹ്യസേവന സംഘടനയായ ചേതനാലയയുടെ ഡയറക്ടറും പ്രവര്‍ത്തകരും മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വികസന പാഠങ്ങള്‍ മനസ്സിലാക്കുന്നതിന് സെപ്റ്റംബര്‍ 5 ന് സ്രോതസ്സില്‍ എത്തി.
അക്ഷ്യ പ്രോജക്ട്
സെപ്റ്റംബര്‍ 17 ന് തിരുവനന്തപുരത്ത് നടന്ന പ്രോജക്ട് അക്ഷ്യയുടെ സംസ്ഥാനതല ടി.ബി അവലോകന യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍, ബിന്ദു ബേബി എന്നിവര്‍ പങ്കെടുത്തു.
കേരളാ സംസ്ഥാന ബാംബൂമിഷന്‍ പരിപാടി
സെപ്റ്റംബര്‍ 23 ന് പട്ടം പ്ലാനിംഗ് ബോര്‍ഡില്‍ വച്ച് നടന്ന കേരളാ സംസ്ഥാന ബാംബു മിഷന്‍ അവലോകന യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
വാര്‍ഷിക പൊതുയോഗം
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 2013-14 വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം സെപ്റ്റംബര്‍ 25 ന് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് വാര്‍ഷിക കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ച് പാസ്സാക്കി.
റീജിയണല്‍ ഫെഡറേഷന്‍ മീറ്റിംഗ്
മേഖലാതല ഫെഡറേഷന്‍ മീറ്റിംഗുകള്‍ 20 മുതല്‍ 25 വരെ യഥാക്രമം അഞ്ചല്‍, കൊട്ടാരക്കര, കഴക്കൂട്ടം, നെടുമങ്ങാട്, ബാലരാമപുരം, കാട്ടാക്കട, പാറശ്ശാല, എന്നീ മേഖലകളില്‍ വച്ച് നടന്നു.
സെന്‍ട്രല്‍ ഫെഡറേഷന്‍ യോഗം
കേന്ദ്രതല ഫെഡറേഷന്‍ യോഗം സെപ്റ്റംബര്‍ 29 ന് സ്രോതസ്സില്‍ വച്ച് നടന്നു.
സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍
നം പദ്ധതിയുടെ പേര് വിതരണം ചെയ്ത തുക
1 രോഗീധനസഹായ പദ്ധതി 9900/-
2 വിദ്യാഭ്യാസ ധനസഹായ പദ്ധതി 8000/-
3 വിവാഹ ധനസഹായം 25000/-
4 എസ്.എല്‍.എഫ് 11200/- 5 എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം 240000/-
6 എസ്.എ.എഫ്.പി 294000/-
7 എല്‍.ഐ.സി. മൈക്രോ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലയിം 16750/-
8 മറ്റ് ധനസഹായം 21300/-
0 അഭിപ്രായങ്ങള്‍