Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ആഗസ്റ്റ് 2014



1500 പേര്‍ക്ക് തൊഴില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
    കേന്ദ്ര ഗ്രാമവികസന മന്ത്രാലയം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് അനുവദിച്ച ആജീവിക നൈപുണ്യ പദ്ധതിയുടെ ധാരണാപത്രം ആഗസ്റ്റ് മാസം 21 ന് നടന്ന പ്രത്യേക യോഗത്തില്‍ ഒപ്പുവച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനുവേണ്ടി ദേശീയ ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോജക്ട് ഡയറക്ടര്‍ കെ.ആര്‍. പത്മനാഭറാവു, കേരളസര്‍ക്കാരിനു വേണ്ടി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കെ.ബി വല്‍സല കുമാരി, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യു എന്നിവര്‍ സംയുക്തമായാണ് അഞ്ച് കോടി പദ്ധതിത്തുക വിലയിരുത്തിയ രണ്ട് വര്‍ഷത്തെ ആജീവിക നൈപുണ്യ പദ്ധതിയില്‍ ഒപ്പുവച്ചത്. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ആല്‍ഫ്രഡ് ജോര്‍ജ്ജ് എന്നിവര്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രതിനിധികളായി പങ്കെടുത്തു. ഈ പദ്ധതി പ്രകാരം 1500 പേര്‍ക്ക് വിവിധ ട്രേഡുകളിലായി മൂന്നു മുതല്‍ ആറ് മാസങ്ങള്‍ സ്റ്റൈപന്റോടുകൂടി പരിശീലനം നല്‍കി വിവിധ കമ്പനികളില്‍ തൊഴില്‍ നേടിക്കൊടുക്കുന്നതാണ് പരിപാടി.

പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ മീറ്റിംഗ്
    വിവിധ വികസന പദ്ധതികളുടെ ഗതിനിയന്ത്രണവും വിലയിരുത്തലും നടത്തുന്നതിനായി പ്രോജക്ട് സ്റ്റാഫുകളുടെ ഒരു യോഗം ആഗസ്റ്റ് 1 ന് സ്രോതസ്സില്‍ രാവിലെ 10 മണി മുതല്‍ സംഘടിപ്പിച്ചു.

ആഭരണ നിര്‍മ്മാണ പരിശീലന പരിപാടി
    മെട്രോ മനോരമ സഹകരണത്തോടെ ഒരു ഏകദിന ആഭരണ നിര്‍മ്മാണ പരിശീലന പരിപാടി ആഗസ്റ്റ് 2 ന് കാതോലിക്കേറ്റ് സെന്ററില്‍ സംഘടിപ്പിച്ചു. 300 പരിശീലനാര്‍ത്ഥികള്‍ പങ്കെടുത്ത പ്രസ്തുത പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം താജുദ്ദീന്‍ നിര്‍വഹിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, മലയാള മനോരമ ന്യൂസ് എഡിറ്റര്‍ മാര്‍ക്കോസ് ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ സംഘാടകരുടെ വിലയിരുത്തല്‍ യോഗം
    സാമൂഹ്യ സംഘാടകരുടെ ഒരു ഏകദിന വിലയിരുത്തല്‍ യോഗം ആഗസ്റ്റ് 8 ന് രാവിലെ 10 മണി മുതല്‍ സ്രോതസ്സില്‍ വച്ച് നടന്നു. സാമൂഹ്യ സംഘാടനം ഗുണമേന്മ ഉള്ളതാക്കിത്തീര്‍ക്കുന്നതിനുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും പ്രസ്തുത യോഗത്തില്‍ രൂപപ്പെടുത്തുന്നതിന് കഴിഞ്ഞു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ യോഗപരിപാടികള്‍ നിയന്ത്രിച്ചു.

പ്രോജക്ട് അക്ഷ്യ-പദ്ധതി പങ്കാളികളുടെ പരിശീലന പരിപാടി
    പ്രോജക്ട് അക്ഷ്യ-പദ്ധതി പങ്കാളികളുടെ ഒരു ഏകദിന പരിശീലന പരിപാടി ആഗസ്റ്റ് 12 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന കര്‍മ്മം തിരുവനന്തപുരം ജില്ലാ ടി.ബി ഓഫീസര്‍ ഡോ. രാജീവ് നിര്‍വ്വഹിച്ചു. അബ്ദുള്‍ റഹ്‌മാന്‍, ബിന്ദു ബേബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യുദ്ധം നിര്‍ത്തുക.. മനുഷ്യ ദുരിതം അവസാനിപ്പിക്കുക.. ഒപ്പ് ശേഖരണ പരിപാടി
    യുദ്ധം നിര്‍ത്തുക.. മനുഷ്യ ദുരിതം അവസാനിപ്പിക്കുക... എന്ന മുദ്രാവാക്യവുമായി ഒരു ഒപ്പു ശേഖരണ പ്രചരണ പരിപാടി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, സ്വസ്തി ഫൗണ്ടേഷന്‍, സെന്റ് മേരീസ് സ്‌കൂള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 13 ന് സ്രോതസ്സില്‍ സംഘടിപ്പിച്ചു. പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം അഭിവന്ദ്യ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവ നിര്‍വ്വഹിച്ചു. ബിഷപ്പുമാരായ സാമുവല്‍ മാര്‍ ഐറേനിയോസ്, എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, ജേക്കബ് പുന്നൂസ്, എബി ജോര്‍ജ്ജ്, ഫാ. വര്‍ക്കി ആറ്റുപുറത്ത്, ഫാ. നെല്‍സണ്‍ വലിയവീട്ടില്‍ നടന്‍ ജഗദീഷ്, നടി മഞ്ജു പിള്ള,  തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രഗത്ഭരായവര്‍ പ്രസ്തുത പരിപാടിയില്‍ സംബന്ധിച്ച് ഒപ്പുശേഖരണ യജ്ഞത്തില്‍ പങ്കാളികളായി. പതിനായിരത്തോളം പേരുടെ രേഖപ്പെടുത്തിയ അഭ്യര്‍ത്ഥന ഐക്യരാഷ്ട്രസംഘടനക്ക് കൈമാറുന്നതാണ്.
എന്‍.ആര്‍.എല്‍.എം പദ്ധതി
    എന്‍.ആര്‍.എല്‍.എം പദ്ധതിയുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ ആഗസ്റ്റ് 12,13 തീയതികളില്‍ കേന്ദ്രഗ്രാമവികസന മന്ത്രാലയം സംഘടിപ്പിച്ച യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.

കാരിത്താസ് പദ്ധതി അവലോകനം
    കാരിത്താസ് പദ്ധതികളുടെ അവലോകനം ആഗസ്റ്റ് 19,20 തീയതികളില്‍ നടന്നു. കാരിത്താസ് റീജിയണല്‍ ഡയറക്ടര്‍ പി.ജെ വര്‍ക്കി നേരിട്ട് പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും പുരോഗതി വിലയിരുത്തുകയും ചെയ്തു.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ സന്ദര്‍ശനം
    എല്‍.ഐ.സി ചെന്നൈ റീജിയണല്‍ ഓഫീസില്‍ നിന്നും മാനേജര്‍ ശ്രീ. കണ്ണന്‍ മാണിക്യം ആഗസ്റ്റ് മാസം 12 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിക്കുകയും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വിലയിരുത്തുകയും ചെയ്തു.

ദേശീയ ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോജക്ട് ഡറക്ടറുടെ സന്ദര്‍ശനം
    ദേശീയ ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട് പ്രോജക്ട് ഡയറക്ടര്‍ കെ. ആര്‍ പത്മനാഭറാവു ആഗസ്റ്റ് 21 ന് വൈകിട്ട് 4 മണിക്ക് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിക്കുകയും വിവിധ വികസന പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

മേജര്‍ അതിരൂപതാ പ്രേഷിത അവലോകന യോഗം
    ആഗസ്റ്റ് 26 ന് സമന്വയ പാസ്റ്ററല്‍ സെന്ററില്‍ നടന്ന മേജര്‍ അതിരൂപത പ്രേഷിത അവലോകന യോഗത്തില്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുക്കുകയും ത്രൈമാസ അവലോകന റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

കേന്ദ്രതല ഫെഡറേഷന്‍ യോഗം
    എട്ട് മേഖലകളില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട ഫെഡറേഷന്‍ ഭാരവാഹികളുടെ കേന്ദ്രതല യോഗം ആഗസ്റ്റ് 28 ന് സ്രോതസ്സില്‍ നടന്നു. രാജന്‍  കാരക്കാട്ടില്‍ നേതൃത്വം നല്‍കി.

മലങ്കര കാതലിക് കോളേജ് വിദ്യാര്‍ത്ഥികളുടെ സന്ദര്‍ശനം
    മരിയഗിരി മലങ്കര കാതലിക് കോളേജിലെ ബിരുദാനന്തര ബിരുദ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 29 ന് കേന്ദ്ര ഓഫീസ് സന്ദര്‍ശിക്കുകയും വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കുകയും ചെയ്തു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ആല്‍ഫ്രഡ് ജോര്‍ജ്ജ് എന്നിരുമായി വിദ്യാര്‍ത്ഥികള്‍ ആശയവിനിമയം നടത്തി. 12 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ആയിരുന്നു സംഘത്തിലുണ്ടായിരുന്നത്.    
സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍
    നം    പദ്ധതിയുടെ പേര്                      വിതരണം ചെയ്ത തുക    
    1    രോഗീധനസഹായ പദ്ധതി                        20040/-    
    2    വിദ്യാഭ്യാസ ധനസഹായ പദ്ധതി                        7995/-    
    3    വിവാഹ ധനസഹായം                            8000/-
    3    എസ്.എല്‍.എഫ്                                11080/-                4    എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം            360000/-
    5    എസ്.എ.എഫ്.പി                            240000/-    
    6    മറ്റ് ധനസഹായം                             9200/-    
    7    ഭവന പദ്ധതി സഹായം                        2000/-
    8    എല്‍.ഐ.സി. മൈക്രോ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലയിം             16750/-    



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍