Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഒക്‌ടോബര്‍



സ്രോതസ്സ് മൈക്രോഫൈനാന്‍സ് പരിശീലന പരിപാടി
    സാമൂഹ്യ സംഘാടകര്‍ക്കുള്ള മൈക്രോഫൈനാന്‍സ് പരിശീലന പരിപാടി ഒക്‌ടോബര്‍ 1,2 തീയതികളില്‍ സ്രോതസ്സില്‍ നടന്നു. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
എന്‍.ആര്‍.എല്‍.എം ആജീവിക പദ്ധതി
    ഒക്‌ടോബര്‍ 1 ന് കൊച്ചിയില്‍ വച്ച് നടന്ന എന്‍.ആര്‍.എല്‍.എം ആജീവിക പദ്ധതി പരിശീലന പരിപാടിയില്‍ ജോര്‍ജ്ജ് ഡാനിയേല്‍ പങ്കെടുത്തു.
ഡോ. ശശി തരൂര്‍ എം.പി യുമായുള്ള അവലോകന യോഗം
    തിരുവനന്തപുരം പാര്‍ലമെന്റിലെ തെരഞ്ഞെടുക്കപ്പെട്ട ഗ്രാമങ്ങളില്‍ ഇ-സാക്ഷരത പദ്ധതി നടപ്പിലാക്കുന്നതിന് ഡോ. ശശി തരൂര്‍ എം.പിയുമായുള്ള ഒരു അവലോകന യോഗം ഒക്‌ടോബര്‍ 1 ന് സ്രോതസ്സില്‍ വച്ച് നടന്നു. വിപ്രോ പ്രതിനിധി സുധീര്‍ മോഹന്‍, എറണാകുളം സെന്റ് തെരേസാസ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിര്‍മ്മല പത്മനാഭന്‍, ഫാ. നെല്‍സണ്‍ വലിയവീട്ടില്‍, രാജന്‍ കാരക്കാട്ടില്‍, ആല്‍ഫ്രഡ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
അക്കൗണ്ട് ബുക്ക് കീപ്പിംഗ് പരിശീലന പരിപാടി
    തെരെഞ്ഞെടുക്കപ്പെട്ട സാമൂഹ്യസംഘാടകര്‍ക്ക് അക്കൗണ്ട് ബുക്ക് കീപ്പിംഗ് പരിശീലന പരിപാടി ഒക്‌ടോബര്‍ 7 ന് സ്രോതസ്സില്‍ വച്ച് നടന്നു. ജോര്‍ജ്ജ് ഡാനിയേല്‍, മാത്യു വര്‍ഗീസ്, ഡൈന ശിഖ, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
സ്റ്റാഫ് പരിശീലന പരിപാടി
    ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവിന്റെ വികസന കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ ഒരു ഏകദിന പരിശീലന പരിപാടി സ്റ്റാഫംഗങ്ങള്‍ക്കുവേണ്ടി സംഘടിപ്പിച്ചു. സജി കെ. ബേബിയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിശീലന പരിപാടിയില്‍ പുഷ്പം ജോസ്, കെ.എം. ബേബി, രാജുമോന്‍, ബനഡിക്ട, ജോര്‍ജ്ജ് ഡാനിയേല്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.
അഭിവന്ദ്യ ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണം
    എം.എസ്സ്.എസ്സ്.എസ്സ് സ്ഥാപക പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവിന്റെ അനുസ്മരണം ഒക്‌ടോബര്‍ 9 ന് സ്രോതസ്സില്‍ നടന്നു. അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ് പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ബഹുമാനപ്പെട്ട ഗ്രാമവികസന സാംസ്‌കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. മുന്‍ ഡി.ജി.പി ജേക്കബ് പുന്നൂസ് അനുസ്മരണ പ്രഭാഷണം നടത്തി. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, നബാര്‍ഡ് റീജണല്‍ ജനറല്‍ മാനേജര്‍ എന്‍ രമേഷ്, എല്‍.ഐ.സി ഡിവിഷണല്‍ മാനേജര്‍ പി. സ്വാമിനാഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
വികസന സെമിനാര്‍
    'സൂക്ഷ്മ ധനകാര്യ മികവും നൈപുണ്യ വികസനവും സുസ്ഥിര ഉപജീവനത്തിന്' എന്ന വിഷയത്തില്‍ ഒരു ഏകദിന സെമിനാര്‍ ഒക്‌ടോബര്‍ 9 ന് സ്രോതസില്‍ നടന്നു. കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്രോതസ്സ് മൈക്രോ ഫിനാന്‍സ് ഉദ്ഘാടനം
    യൂണിറ്റുകളെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാന്‍ ആരംഭിച്ച സ്രോതസ്സ് മൈക്രോ ഫിനാന്‍സ് പദ്ധതിയുടെ ഉദ്ഘാടനം സ്രോതസ്സില്‍ വച്ച് ഒക്‌ടോബര്‍ 9 ന് നബാര്‍ഡ് ജനറല്‍ മാനേജര്‍ എന്‍ രമേഷ് നിര്‍വ്വഹിച്ചു. ബാലരാമപുരം യൂണിറ്റ് പ്രതിനിധി അജിത ആദ്യഗഡു ഏറ്റുവാങ്ങി. മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായ യൂണിറ്റുകള്‍ക്ക് ഏറ്റവും കുറഞ്ഞത് 50000 രൂപ ഈ പദ്ധതി പ്രകാരം അപേക്ഷിക്കാവുന്നതാണ്. 20 യൂണിറ്റുകള്‍ക്ക് ആദ്യഗഡുവായ 50000 രൂപ നല്‍കി.
മൈക്രോ ഇന്‍ഷുറന്‍സ് പ്രീമിയം പോയിന്റ് ഉദ്ഘാടനം
    സന്നദ്ധ മേഖലയില്‍ കേരളത്തില്‍ ആദ്യമായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് അനുവദിച്ച മൈക്രോ ഇന്‍ഷുറന്‍സ് പ്രീമിയം പോയിന്റ് പദ്ധതിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 9 ന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേറ്റിംഗ് മാനേജര്‍ പി. സ്വാമിനാഥന്‍ നിര്‍വ്വഹിച്ചു. ആര്യങ്കാവ് യൂണിറ്റ് പ്രതിനിധി റോസമ്മ ഡേവിഡ് ആദ്യ രസീത് ഏറ്റുവാങ്ങി. മൈക്രോ ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട സമ്പൂര്‍ണ്ണ സേവനവും പ്രീമിയം അടവും പൂര്‍ണ്ണമായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വഴി ചെയ്യാവുന്നതാണ്. മൈക്രോ ഇന്‍ഷുറന്‍സ് മേഖലയില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച കല്ലുവെട്ടാന്‍കുഴി യൂണിറ്റിലെ ലളിത, ചെക്കടി യൂണിറ്റിലെ ജയന്തി, മുല്ലൂര്‍ യൂണിറ്റിലെ സുധ, ബാലരാമപുരം യൂണിറ്റിലെ സുഗന്ധി എന്നിവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പ്രോജക്ട് കോഡിനേറ്റര്‍ ബൈജു നേതൃത്വം നല്‍കി.
ഉപന്യാസ മത്സരം
    'സൂക്ഷ്മ ധനകാര്യമികവും നൈപുണ്യ വികസനവും സുസ്ഥിര ഉപജീവനത്തിന്' എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ വിജയികളായ പിന്‍കുളം യൂണിറ്റിലെ പുഷ്പം, പൊടിയാട്ടുവിള യൂണിറ്റിലെ ശോശാമ്മ, അമ്പിളിക്കോണം യൂണിറ്റിലെ സുധ എന്നിവര്‍ക്ക് അനുസ്മരണ സമ്മേളനത്തില്‍ വച്ച് സമ്മാനങ്ങള്‍ നല്‍കി.
എന്‍.ആര്‍.എല്‍.എം പദ്ധതി യോഗം
    എന്‍.ആര്‍.എല്‍.എം പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളുടെ ഒരു അവലോകന യോഗം ഒക്‌ടോബര്‍ 14 ന് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ആല്‍ഫ്രഡ് ജോര്‍ജ്ജ് എന്നിവര്‍ പ്രോജക്ട് നടത്തിപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
അംഗ പരിമിതരുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള അവലോകന യോഗം
    അംഗ പരിമിതരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഒരു ഏകദിന അവലോകന യോഗം ഒക്‌ടോബര്‍ 15 ന് സ്രോതസ്സില്‍ വച്ച് നടന്നു. നിഷിന്റെ പ്രതിനിധി ജീന മേരി വര്‍ഗീസ്, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റി പ്രതിനിധി ചന്ദ്ര ശേഖര്‍ റാവു, പുനരധിവാസ കേന്ദ്ര ഡയറക്ടര്‍ ഡോ. രങ്കസായി, എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ആല്‍ഫ്രഡ് ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
എസ്.എ.എഫ്.പി വിലയിരുത്തല്‍ യോഗം
    സേവ് എ ഫാമിലി പദ്ധതിയുമായി ബന്ധപ്പെട്ട് കേരള റീജിയണല്‍ ഓഫീസിന്റെ ഒരു വിലയിരുത്തല്‍ യോഗം ഒക്‌ടോബര്‍ 16, 17 തീയതികളില്‍ അഞ്ചല്‍, നെടുമങ്ങാട്, തിരുവനന്തപുരം മേഖലകളിലായി നടന്നു. പ്രവര്‍ത്തനങ്ങള്‍ക്ക് എസ്.എ.എഫ്.പി റീജിയണല്‍ പ്രോഗ്രാം ഓഫീസര്‍ ഷിന്റോ, സിസ്റ്റര്‍ സൂക്തി, രാജുമോന്‍, പുഷ്പം ജോസ്, ജസി രാജന്‍, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
യൂണിറ്റ് ഫെഡറേഷനുകള്‍
    എല്ലാ യൂണിറ്റ് ഫെഡറേഷന്‍ യോഗങ്ങളും ഒക്‌ടോബര്‍ 19 ന് അവസാനിച്ചു.
റീജിയണല്‍ ഫെഡറേഷന്‍ യോഗങ്ങള്‍
    മേഖലാതല റീജിയണല്‍ ഫെഡറേഷന്‍ യോഗങ്ങള്‍ ഒക്‌ടോബര്‍ 20 മുതല്‍ 24 വരെ അതത് മേഖലാ കേന്ദ്രങ്ങളില്‍ നടന്നു. രാജുമോന്‍, സുജാത ജോണി, പുഷ്പം ജോസ്, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
പ്രോജക്ട് അക്ഷ്യ പദ്ധതി
    പ്രോജക്ട് അക്ഷ്യ എന്‍.ജി.ഒ വിലയിരുത്തല്‍ യോഗം ഒക്‌ടോബര്‍ 25 ന് സ്രോതസ്സില്‍ നടന്നു. ബിന്ദു ബേബി നേതൃത്വം നല്‍കി.
എന്‍.ആര്‍.എല്‍.എം പദ്ധതി
    തിരുവനന്തപുരം ജില്ലയിലെ എന്‍.ആര്‍.എല്‍.എം പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു അവലോകന യോഗം ഒക്‌ടോബര്‍ 27 ന് ജില്ലാ കുടുംബശ്രീ ഓഫീസില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ആല്‍ഫ്രഡ് ജോര്‍ജ്ജ്, സജി ബേബി എന്നിവര്‍ പങ്കെടുത്തു.
കേന്ദ്രതല ഫെഡറേഷന്‍ യോഗം
    കേന്ദ്ര തല ഫെഡറേഷന്‍ യോഗം ഒക്‌ടോബര്‍ 28 ന് സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
സ്റ്റാഫ് മീറ്റിംഗ്
    എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് മീറ്റിംഗ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ഒക്‌ടോബര്‍ 28 ന് സ്രോതസ്സില്‍ നടന്നു. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു.
സാമൂഹ്യ സംഘാടക ഗതിനിയന്ത്രണ വിലയിരുത്തല്‍ യോഗം
    സാമൂഹ്യ സംഘാടക ഗതിനിയന്ത്രണ വിലയിരുത്തല്‍ യോഗം ഒക്‌ടോബര്‍ 30,31 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
സോഷ്യല്‍ സെക്യൂരിറ്റി പ്രോഗ്രാം
    ഒക്‌ടോബര്‍ ഒന്നിന് എല്‍.ഐ.സി പട്ടം ബ്രാഞ്ചില്‍ വിവിധ എന്‍.ജി.ഒകളുടെ മീറ്റിംഗില്‍, എം.എസ്സ്.എസ്സ്.എസ്സിനെ പ്രതിനിധീകരിച്ച്  ബൈജു. ആര്‍, നിഷ സജീവ്, ഷേര്‍ളി ജോണ്‍സണ്‍, അജിത ഷിബു, ഡൈന ശിഖ എന്നിവര്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകളില്‍ നിന്ന് 25 വിദ്യാര്‍ത്ഥികളെ പരിപാടിയില്‍ പങ്കെടുപ്പിച്ചു.
ആം ആദ്മി ബീമ യോജനാ
    എല്‍.ഐ.സി ഓഫ് ഇന്ത്യ തിരുവനന്തപുരം ഡിവിഷന്‍ ആം ആദ്മി ബീമ യോജനായില്‍ അംഗങ്ങളായവരുടെ 9,10,11,12 ക്ലാസ്സുകളില്‍ പഠിക്കുന്ന 933 കുട്ടികള്‍ക്കുള്ള 2013-14 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് 11,19,600 രൂപ വിതരണം ചെയ്തു.
മൈക്രോ ഇന്‍ഷുറന്‍സ്
    എല്‍.ഐ.സി മൈക്രോ ഇന്‍ഷുറന്‍സ് പുതിയ പദ്ധതിയായ ഭാഗ്യലക്ഷ്മി സ്‌കീമിന്റെ ട്രയിനിംഗില്‍ എം.എസ്സ്.എസ്സ്.എസ്സിനെ പ്രതിനിധീകരിച്ച് പ്രോജക്ട് കോഡിനേറ്റര്‍ ബൈജു പങ്കെടുത്തു.

സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍

    നം    പദ്ധതിയുടെ പേര്                      വിതരണം ചെയ്ത തുക    
    1    രോഗീധനസഹായ പദ്ധതി                        9510/-    
    2    വിദ്യാഭ്യാസ ധനസഹായ പദ്ധതി                        200/-    
    3    വിവാഹ ധനസഹായം                            3100/-
    4    എസ്.എല്‍.എഫ്                                49770/-                5    എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം            180000/-
    6    എസ്.എ.എഫ്.പി                            888660/-    
    7    എല്‍.ഐ.സി. മൈക്രോ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലയിം             80000/-    
    8    എല്‍.ഐ.സി ആം ആദ്മി സ്‌കോളര്‍ഷിപ്പ്                    1119600/-
    8    ഭവനസഹായം                                5500/-
    9    മറ്റ് ധനസഹായം                             3450/-    


    

    
    
    
 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍