Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഏപ്രില്‍ 2015



NRLM-DDU-GKY പരിശോധനാ യോഗം
    NRLM-DDU-GKY പദ്ധതിയുടെ പരിശീലന കേന്ദ്രത്തിന്റെ പരിശോധന ഏപ്രില്‍ 6 ന്  സ്രോതസ്സില്‍ വച്ച്  നടന്നു. ഹൈദരാബാദ് NIRD  ടീം അംഗങ്ങള്‍ നേതൃത്വം നല്‍കി.

NRLM-DDU-GKY സംസ്ഥാനതല ശില്പശാല
    ഏപ്രില്‍ 7 ന് തിരുവനന്തപുരത്ത് വച്ച് നടന്ന DDU-GKY  സംസ്ഥാനതല ശില്പശാലയില്‍ ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, പ്രോഗ്രാം ഓഫീസര്‍ സുരേഷ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.

DDU-GKY പരിശീലന കേന്ദ്ര സന്ദര്‍ശനം
    കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, ദേശീയ ഗ്രാമവികസന ഇന്‍സ്റ്റിറ്റ്യൂട്ട്, കുടുംബശ്രീ, മറ്റ് ഏജന്‍സികള്‍ എന്നിവയില്‍ നിന്നുള്ള 100 പ്രതിനിധികള്‍ ഏപ്രില്‍ 7 ന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഉഉഡഏഗഥ പരിശീലന കേന്ദ്രം സന്ദര്‍ശിച്ചു.

പരിശീലനാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പ്രത്യേക യോഗം
    ഉഉഡഏഗഥ പദ്ധതിയിലേക്ക് ആദ്യഘട്ട പരിശീലനത്തിന് തെരെഞ്ഞെടുത്ത 30 പരിശീലനാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും വേണ്ടിയുള്ള പ്രത്യേക പരിശീലന പരിപാടി ഏപ്രില്‍ 13 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, സുരേഷ് വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.

DDU-GKY  പ്രോജക്ട് സ്റ്റാഫുകള്‍ക്കു വേണ്ടിയുള്ള പരിശീലന പരിപാടി
    ഉഉഡഏഗഥ പ്രോജക്ട് സ്റ്റാഫുകള്‍ക്ക് വേണ്ടിയുള്ള ഒരു പ്രത്യേക പരിശീലന പരിപാടി ഏപ്രില്‍ 14 ന് സ്രോതസ്സില്‍ വച്ച് നടന്നു.

കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി
    പാര്‍ലമെന്റ് അംഗം ശശി തരൂര്‍, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും എറണാകുളം സെന്റ്. തെരേസാ കോളേജുമായി ചേര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതിയുടെ ആലോചനാ യോഗം ഏപ്രില്‍ 21 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, സെന്റ്. തെരേസാ കോളേജ് സാമ്പത്തികശാസ്ത്ര മേധാവി ഡോ. നിര്‍മ്മല പദ്മനാഭന്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍

    നം    പദ്ധതിയുടെ പേര്                          വിതരണം ചെയ്ത തുക        1    രോഗീധനസഹായ പദ്ധതി                        8820/-    
    2    വിദ്യാഭ്യാസ സഹായം                            2100/-
    3    വിവാഹ സഹായം                            4000/-
    4    എസ്.എ.എഫ്.പി                            45500/-    
    5    എല്‍.ഐ.സി. ഡെത്ത് ക്ലയിം                        68200/-
    6    ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഡെത്ത് ക്ലയിം                    120000/-
    7    എസ്.എല്‍.എഫ്                                57372/-
    8    മറ്റ് ധനസഹായം                             2000/-
    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍