Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - മാര്‍ച്ച് 2015



പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ്
    പ്രോജക്ട് സ്റ്റാഫുകളുടെ അവലോകന യോഗം  മാര്‍ച്ച് 20 ന്  രാവിലെ 10 മണിക്ക് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ നേതൃത്വത്തില്‍ സ്രോതസ്സില്‍ വച്ച്  നടന്നു.
പകര്‍ച്ചവ്യാധി നിയന്ത്രണ പരിശീലന പരിപാടി
    യുണൈറ്റഡ് നാഷന്‍സ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെയും (ഡചഉജ) തിരുവനന്തപുരം കോര്‍പ്പേറേഷന്റെയും ആഭിമുഖ്യത്തില്‍ നടന്ന ദ്വിദിന  പകര്‍ച്ചവ്യാധി നിയന്ത്രണ പരിശീലന പരിപാടി മാര്‍ച്ച് 2, 3 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. നഗരസഭ ഡപ്യൂട്ടിമേയര്‍ ഹാപ്പികുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ശേഖര്‍ കുര്യാക്കോസ്, ഫാ. ബോവസ് മാത്യു, കൗണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഏകസ്ഥര്‍ക്കുവേണ്ടിയുള്ള സമഗ്രവികസന പരിപാടി
    കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ സഹകരണത്തോടെ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടപ്പിലാക്കുന്ന ഏകസ്ഥര്‍ക്കുവേണ്ടിയുള്ള സമഗ്രവികസന പരിപാടിയിലെ ഗുണഭോക്താക്കളുടെ ഒരു ഏകദിന പരിശീലന പരിപാടി മാര്‍ച്ച് 3 ന് സമന്വയ പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു. കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ക്രിസ്റ്റല്‍ സ്റ്റീഫന്‍, ആശാ ബേബി എന്നിവര്‍ പ്രസംഗിച്ചു.
കാരിത്താസ് സുനാമി ദശവര്‍ഷ ദിനാചരണ പരിപാടികള്‍
    കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ പോണ്ടിച്ചേരിയില്‍ വച്ച് മാര്‍ച്ച് 5, 6 തീയതികളില്‍ നടന്ന സുനാമി ദശവര്‍ഷ ദിനാചരണ പരിപാടിയില്‍ ഫാ. ബോവസ് മാത്യു, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു. സമ്മേളനം പോണ്ടിച്ചേരി മുഖ്യമന്ത്രി രംഗരാജന്‍ ഉദ്ഘാടനം ചെയ്തു. സി.ബി.സി.ഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ അദ്ധ്യക്ഷത വഹിച്ചു. നിരവധി ബിഷപ്പുമാര്‍ പങ്കെടുത്തു.
ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം
    ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം ആജീവിക നൈപുണ്യ വികസന പരിപാടിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 10 ന് ബാംഗ്ലൂരില്‍ വച്ച് നടന്ന പരിശീലന കേന്ദ്ര ഗുണമേന്മ പരിപാടിയില്‍ രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
ആരോഗ്യ ഇന്‍ഷുറന്‍സ് ഉപദേശക യോഗം
    കാതലിക് ഹോസ്പിറ്റല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 11 ന് കോട്ടയത്ത് വച്ച് നടന്ന ഉപദേശക സമിതി യോഗത്തില്‍ ഫാ. ബോവസ് മാത്യു പങ്കെടുത്തു.
കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിച്ചു
    കനേഡിയന്‍ കോണ്‍സുല്‍ ജനറല്‍ സിഡ്‌നി ഫ്രാങ്കും കോണ്‍സുലേറ്റ് ട്രേഡ് കമ്മീഷണര്‍ മാഹര്‍ ഡോലേയും മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിച്ചു. കേരളാ ഗവണ്‍മെന്റും മറ്റു സന്നദ്ധ സംഘടനകളും കനേഡിയന്‍ ഗവണ്‍മെന്റുമായി സഹകരിച്ച് നടക്കുന്ന പദ്ധതികളെക്കുറിച്ച് അവലോകനം നടത്തുന്നതിനായിരുന്നു സന്ദര്‍ശനം. സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു കനേഡിയന്‍ സംഘത്തെ സ്വീകരിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ രാജന്‍ കാരക്കാട്ടിലും പ്രോജക്ട് ഗുണഭോക്താക്കളും അവലോകന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.
കേന്ദ്ര ഫെഡറേഷന്‍ യോഗം
    തെരെഞ്ഞെടുക്കപ്പെട്ട മേഖലാതല ഭാരവാഹികളുടെ കേന്ദ്ര ഫെഡറേഷന്‍ യോഗം മാര്‍ച്ച് 18 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മൈക്രോഫിനാന്‍സ് സാമൂഹ്യസംഘാടക വിലയിരുത്തല്‍ യോഗം
    മൈക്രോഫിനാന്‍സ് സാമൂഹ്യസംഘാടകരുടെ ഒരു വിലയിരുത്തല്‍ യോഗം മാര്‍ച്ച് 18 ന് സ്രോതസ്സില്‍ വച്ച് നടന്നു. ജോര്‍ജ്ജ് ഡാനിയേല്‍, സുരേഷ് വര്‍ഗ്ഗീസ്, രാജന്‍ കാരക്കാട്ടില്‍, രാജുമോന്‍,   പുഷ്പം ജോസ്, സുജാത, ബിന്ദു ബേബി  എന്നിവര്‍ നേതൃത്വം നല്‍കി.
ഇഗ്നോ കോര്‍ഡിനേറ്ററുടെ യോഗം
    മാര്‍ച്ച് 20 ന് തിരുവനന്തപുരത്ത് നടന്ന ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കോര്‍ഡിനേറ്റര്‍മാരുടെ യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
ബാലാവകാശ ബോധവല്‍ക്കരണ ശില്പശാല
    തിരുവനന്തപുരം ചൈല്‍ഡ് ലൈന്‍, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, കേരളാ ചൈല്‍ഡ് റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ സാമൂഹ്യ സംഘാടകര്‍ക്ക് വേണ്ടി ഒരു ഏകദിന ബാലാവകാശ ബോധവല്‍ക്കരണ ശില്പശാല മാര്‍ച്ച് 21 ന് സ്രോതസ്സില്‍ വച്ച് സംഘടിപ്പിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ശില്പശാല ലയോള എക്സ്റ്റന്‍ഷന്‍ ഡയറക്ടര്‍ ഫാ. ജോയി ജെയിംസ് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവകാശങ്ങള്‍, ബാലനീതി നിയമം, ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന നിയമം എന്നീ വിഷയങ്ങളില്‍ കേരളാ ചൈല്‍ഡ് റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി സംസ്ഥാന മീഡിയാ ഓഫീസര്‍ സെബാസ്റ്റ്യന്‍ ബ്രിട്ടോ, കേരളാ ചൈല്‍ഡ് റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററി സംസ്ഥാന കോര്‍ഡിനേറ്റര്‍ മനീഷ് എം. നായര്‍, ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജോബി എ.പി എന്നിവര്‍ ക്ലാസുകള്‍ എടുത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സാമൂഹ്യസംഘാടകര്‍ ശില്പശാലയില്‍ പങ്കെടുത്തു.
സേവ് എ ഫാമിലി പ്ലാന്‍ സുവര്‍ണ്ണജൂബിലി ആഘോഷപരിപാടികള്‍
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന സേവ് എ ഫാമിലി പ്ലാന്‍ സുവര്‍ണ്ണജൂബിലി ആഘോഷങ്ങള്‍ മാര്‍ച്ച് 23 ന് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടന്നു.  കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ  ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മേജര്‍ അതിരൂപതാ സഹായമെത്രാന്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, ഡോ. എ. സമ്പത്ത് എം.പി,  സേവ് എ ഫാമിലി പ്ലാന്‍ നാഷണല്‍ ഡയറക്ടര്‍ ഫാ. മാര്‍ഷല്‍ മലേപ്പള്ളില്‍, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ബോവസ് മാത്യു,  രാജന്‍ കാരക്കാട്ടില്‍, സിസ്റ്റര്‍ സൂക്തി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കുടുംബ ക്ഷേമ പ്രവര്‍ത്തനത്തിന് മികച്ച നേതൃത്വം നല്‍കിയ കെ.എം. ബേബി, പുഷ്പം ജോസ്, ക്രിസ്റ്റല്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് പ്രത്യേക ഉപഹാരം കര്‍ദ്ദിനാള്‍ നല്‍കി. 2014 ലെ യുണൈറ്റഡ്തല വികസന പ്രവര്‍ത്തനങ്ങള്‍ കൈയ്യെഴുത്ത് മാസികയായി പ്രസിദ്ധീകരിച്ചതിനുള്ള സമ്മാനങ്ങള്‍ യഥാക്രമം ലളിത കല്ലുവെട്ടാന്‍കുഴി, ജയന്തി ചെക്കടി, ഗിരിജാ ജോസ് മണലയം എന്നിവര്‍ക്ക് പിതാവ് സമ്മാനിച്ചു. സേവ് എ ഫാമിലി പ്ലാന്‍ നാഷണല്‍ ഡയറക്ടര്‍ ഫാ. മാര്‍ഷല്‍ മലേപ്പള്ളിയെയും ഉപഹാരം നല്‍കി ആദരിച്ചു. ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ക്ലാസ്സ് നയിച്ചു.
തിരുവനന്തപുരം ജില്ലാ റ്റി.ബി ഫോറം യോഗം
     തിരുവനന്തപുരം ജില്ലാ റ്റി.ബി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു യോഗം മാര്‍ച്ച് 23 ന് സ്രോതസ്സില്‍ വച്ച് നടന്നു. പ്രോജക്ട് അക്ഷ്യ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ റഹ്‌മാന്‍, തിരുവനന്തപുരം ജില്ലയിലെ പത്തോളം സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ലോക ക്ഷയരോഗ ദിനം 2015
    ലോക ക്ഷയരോഗ ദിനം 2015 നോടനുബന്ധിച്ച് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഒരു ഏകദിന പരിശീലന പരിപാടി മാര്‍ച്ച് 24 ന് നെടുമങ്ങാട് ബഥനി ഐ.റ്റി.സി യില്‍ വച്ച് നടന്നു. പാലോട് രവി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫാ, മാത്യു പാറക്കല്‍, ഡോ. അനില്‍ കുമാര്‍, അഡ്വ. ഒ.എ. ഹക്കിം, രാജന്‍ കാരക്കാട്ടില്‍, സുനില്‍കുമാര്‍, ബിന്ദു ബേബി എന്നിവര്‍ പ്രസംഗിച്ചു.

സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍
    നം    പദ്ധതിയുടെ പേര്                      വിതരണം ചെയ്ത തുക    
    1    രോഗീധനസഹായ പദ്ധതി                        16000/-    
    2    എസ്.എ.എഫ്.പി                            322775/-    
    3    എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം            120000/-
    4    എസ്.എല്‍.എഫ്                                16150/-
    5    മറ്റ് ധനസഹായം                             5874/-
    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍