പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ്
    എം.എസ്സ്.എസ്സ്.എസ്സ് പ്രോജക്ട് സ്റ്റാഫുകളുടെ ഒരു യോഗം മെയ് ഒന്നിന് ഫാ. ബോവസ് മാത്യുവിന്റെ നേതൃത്വത്തില്‍ സ്രോതസ്സില്‍ വച്ച് നടന്നു.

ചഞഘങഉഉഡഏഗഥ പരിശീലനം
    DDU-GKY പദ്ധതിയില്‍ ചെയ്ത കമ്പ്യൂട്ടര്‍ പരിശീലനത്തിന്റെ ആദ്യബാച്ചിന്റെ ഉദ്ഘാടനം മെയ് 2 ന് സ്രോതസ്സില്‍ വച്ച് നടന്നു. തെരെഞ്ഞെടുക്കപ്പെട്ട 30 പരിശീലനാര്‍ത്ഥികളാണ് ആദ്യഘട്ടത്തിലുള്ളത്.
ദുരന്ത ജാഗ്രത പദ്ധതി
    യു.എന്‍.ഡി.പി യുമായി സഹകരിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടത്തപ്പെടുന്ന സാമൂഹ്യാധിഷ്ടിത ദുരന്ത ജാഗ്രത പരിപാടിയും ജന പ്രതിനിധികളുമായുള്ള മുഖാമുഖം പരിപാടിയും മെയ് 16 ന് കോര്‍പ്പറേഷന്‍ ഓഫീസില്‍ വച്ച് നടന്നു. ജോര്‍ജ്ജ് ഡാനിയേല്‍, പുഷ്പം ജോസ്, സുനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
NRLM-DDU-GKY പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം
    ചഞഘങഉഉഡഏഗഥ പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനം മെയ് 20 ന് സ്രോതസ്സില്‍ വച്ച് നടന്നു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അദ്ധ്യക്ഷന്‍ മാര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് പിതാവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. കെ. ചന്ദ്രിക ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സംസ്ഥാന വക്താവ് വി.വി. രാജേഷ്, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സെന്റ്. മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വര്‍ക്കി ആറ്റുപുറത്തിലിനെ ആദരിച്ചു. ഉഉഡഏഗഥ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രത്യേക കലാപരിപാടികള്‍ ഉണ്ടായിരുന്നു.
ഷഷ്ഠിപൂര്‍ത്തി ആഘോഷങ്ങള്‍
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ 60 വയസ്സ് പൂര്‍ത്തിയാക്കിയ ജോര്‍ജ്ജ് ഡാനിയേല്‍, മാത്യു വര്‍ഗ്ഗീസ്, സുരേഷ് വര്‍ഗ്ഗീസ് എന്നിവര്‍ക്ക് വേണ്ടി പ്രത്യേക വിശുദ്ധ കുര്‍ബാന നടത്തുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. അഭിവന്ദ്യ പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
എം.എസ്സ്.എസ്സ്.എസ്സ് ദിനാഘോഷ പരിപാടികള്‍
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഔപചാരികമായി രജിസ്‌ട്രേഷന്‍ നടത്തി പ്രവര്‍ത്തനം ആരംഭിച്ച്ത് 1961 മെയ് മാസത്തിലാണ്. ആയതിന്റെ ദിനാഘോഷ പരിപാടികള്‍ മെയ് മാസം 20 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ജയിംസ് പാറവിള കോര്‍ എപ്പിസ്‌കോപ്പായുടെ അദ്ധ്യക്ഷതയില്‍ നടന്ന ആഘോഷപരിപാടിയില്‍ ഫാ. ഗീവര്‍ഗ്ഗീസ് വല്ല്യചാങ്ങവീട്ടില്‍, ഫാ. ജോര്‍ജ്ജ് തോമസ് കൊച്ചുവിളയില്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
NRLM വിലയിരുത്തല്‍ യോഗം
    ഹൈദരാഹാദ് എന്‍.ഐ.ആര്‍.ഡിയില്‍ മെയ് 21 ന് നടന്ന ചഞഘങഉഉഡഏഗഥ വിലയിരുത്തല്‍ യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
ദുരന്ത ജാഗ്രത പരിശീലന പരിപാടി
    ദുരന്ത ജാഗ്രത പരിശീലന പരിപാടിയില്‍ തെരെഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലന പരിപാടി മെയ് 22 ന് സ്രോതസ്സില്‍ വച്ച് നടന്നു. രമേഷ് കൃഷ്ണന്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പോഷകാഹാര ഭക്ഷണ ബോധവത്കരണ പരിപാടി
    കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ  മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പോഷകാഹാര ഭക്ഷണ ബോധവത്കരണ പരിപാടി മെയ് 25 ന് തമലം കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടന്നു. സിസ്റ്റര്‍ മെറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം ഫാ. ഗീവര്‍ഗ്ഗീസ് വല്ല്യചാങ്ങവീട്ടില്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ഡോ. സിനി ഭദ്രസേനന്‍, എലിസബത്ത് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
    
    
സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍

    നം    പദ്ധതിയുടെ പേര്                          വിതരണം ചെയ്ത തുക        1    രോഗീധനസഹായ പദ്ധതി                        8540/-    
    2    വിദ്യാഭ്യാസ സഹായം                            3200/-
    3    വിവാഹ സഹായം                            1350/-
    4    എസ്.എ.എഫ്.പി                            36156/-    
    5    എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം            90000/-
    6    ഭവന സഹായം                                10000/-
    7    മറ്റ് ധനസഹായം                             19100/-