DDU-GKY പദ്ധതി ബോധവത്ക്കരണ പരിപാടി
    DDU-GKY പദ്ധതിയുടെ ബോധവത്ക്കരണ പരിപാടി തിരുവനന്തപുരം ജില്ലയില്‍ ആര്യങ്കോട് പഞ്ചായത്തില്‍ ജൂണ്‍ മാസം 5 ന് പ്രസിഡന്റ് ഗീതാ രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. 250 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.
    DDU-GKY പദ്ധതിയുടെ ഒരു ബോധവത്ക്കരണ പരിപാടി ചെങ്കല്‍ പഞ്ചായത്തില്‍ ജൂണ്‍ മാസം 10 ന് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുഗന്ധി ഉദ്ഘാടനം ചെയ്തു. 200 ഓളം പ്രതിനിധികള്‍ പങ്കെടുത്തു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, ബാലഗോപാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

KSSF വാര്‍ഷിക ജനറല്‍ ബോഡി യോഗം
    KSSF-ന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂണ്‍ 8 ന് കോട്ടയത്ത് വച്ച് നടന്നു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു. യോഗത്തില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന ഉഉഡഏഗഥ പദ്ധതിയുടെ വികസന അനുഭവം രാജന്‍ കാരക്കാട്ടില്‍ അവതരിപ്പിച്ചു.

ഉഉഡഏഗഥ പദ്ധതി അവലോകനം
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഉഉഡഏഗഥ പദ്ധതിയുടെ  ഒരു അവലോകന യോഗം ചകഞഉ പ്രോജക്ട് ടീം അംഗങ്ങളായ ജോഫിന്‍, ഭാനുചന്ദ്ര, രോഹിണി എന്നിവരുടെ നേതൃത്വത്തില്‍ ജൂണ്‍ 17 ന് സ്രോതസ്സില്‍ വച്ച് നടന്നു. പദ്ധതി ഗുണമേന്മയില്‍ സംതൃപ്തി രേഖപ്പെടുത്തി.

മൈക്രോഫിനാന്‍സ് യൂണിറ്റുകളുടെ ആഡിറ്റിംഗ്
    മൈക്രോഫിനാന്‍സ് യൂണിറ്റുകളുടെ ആഡിറ്റിംഗ് ജൂണ്‍ 18, 19 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. പുഷ്പം ജോസ്, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.

റ്റി.ബി. ഫോറം മീറ്റിംഗ്
    തിരുവനന്തപുരം ജില്ലാ റ്റി.ബി. ഫോറത്തിന്റെ ഒരു യോഗം ജൂണ്‍ 18 ന് സ്രോതസ്സില്‍ നടന്നു.     ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.

സാമൂഹ്യാധിഷ്ഠിത ദുരന്ത ജാഗ്രത ലഘൂകരണ ബോധവത്ക്കരണ പരിപാടി
    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടപ്പിലാക്കുന്ന ദുരന്ത ജാഗ്രത ലഘൂകരണ ബോധവത്ക്കരണ പരിപാടി വിവിധ വാര്‍ഡുകളില്‍ ജൂണ്‍ 20, 21 തീയതികളില്‍ നടന്നു. ജോര്‍ജ്ജ് ഡാനിയേല്‍, സുനില്‍ കുമാര്‍, പുഷ്പം ജോസ് ക്രിസ്റ്റല്‍ സ്റ്റീഫന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സ്റ്റാഫ് മീറ്റിംഗ്
    എം.എസ്സ്.എസ്സ്.എസ്സ്. സ്റ്റാഫ് മീറ്റിംഗ് ജൂണ്‍ 22 ന് ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിന്റെ നേതൃത്വത്തില്‍ നടന്നു. വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി.

ശേഷി വികസന പരിശീലന പരിപാടി
    എം.എസ്സ്.എസ്സ്.എസ്സ്. സ്റ്റാഫ് അംഗങ്ങളുടെ ശേഷി വികസന പരിശീലനത്തിനായി ഇമേജ് കണ്‍സള്‍ട്ടിംഗില്‍ ഒരു ഏകദിന പരിശീലന പരിപാടി ജൂണ്‍ 22 ന് സ്രോതസ്സില്‍ വച്ച് നടന്നു. കെന്‍ഷോ ഡയറക്ടര്‍ ആന്‍ അനീഷ് പരിശീലനത്തിന് നേതൃത്വം നല്‍കി. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
      
    
    സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍

    നം    പദ്ധതിയുടെ പേര്                          വിതരണം ചെയ്ത തുക        1    രോഗീധനസഹായ പദ്ധതി                        7500/-    
    2    വിദ്യാഭ്യാസ സഹായം                            2700/-
    3    എസ്.എ.എഫ്.പി                            614554/-    
    4    ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ക്ലയിം                7500/-
    5    മൈക്രോ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലയിം                    29900/-
    5    മറ്റ് ധനസഹായം                             3200/-