പ്രോജക്ട് റിവ്യു മീറ്റിംഗ്
നിലവിലുള്ള എല്ലാ പദ്ധതികളുടെയും ഒരു റിവ്യു മീറ്റിംഗ് നവംബര്‍ 2, 3 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സ്രോതസ്സ് കാരുണ്യസേന
സന്നദ്ധ പ്രവര്‍ത്തകരുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാരുണ്യസേനയുടെ രൂപീകരണവും പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ഒരു ഏകദിന ബോധവത്ക്കരണ പരിപാടി നവംബര്‍ 4 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SAFP ജൂബിലി സമാപനം
SAFP ജൂബിലി സമാപനം നവംബര്‍ 11 ന് ആലുവയില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, സി.സൂക്തി, പുഷ്പം ജോസ്, രാജുമോന്‍, ബിന്ദു ബേബി, ജസ്സി എന്നിവര്‍ പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
കര്‍ണ്ണാടക DDU-GKY പ്രോജക്ട്
കര്‍ണ്ണാടക സര്‍ക്കാരുമായി നടപ്പിലാക്കുന്ന DDU-GKY പദ്ധതിയുടെ ഒരു ഏകദിന അവലോകന യോഗം നവംബര്‍ 5 ന് ബാംഗ്ലൂരില്‍ നടന്നു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്കു വേണ്ടി രാജന്‍ കാരക്കാട്ടിലും പുത്തൂര്‍ ഭദ്രാസന കിഡ്‌സ് ഡയറക്ടര്‍ ഫാ. ജോണ്‍ കുന്നത്തേത്തും പങ്കെടുത്തു.
സാമൂഹ്യനീതി വകുപ്പുമായുള്ള ചഏഛ അക്രഡിറ്റേഷന്‍ പദ്ധതി.
കേരള സാമൂഹ്യ നീതി വകുപ്പുമായി പങ്കാളിത്തത്തില്‍ നടപ്പിലാക്കുന്ന ചഏഛ അക്രഡിറ്റേഷന്‍ പദ്ധതിയുടെ ഒരു ഏകദിന വിലയിരുത്തല്‍ യോഗം നവംബര്‍ 19 ന് തിരുവനന്തപുരത്ത് നടന്നു. രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
അന്തര്‍ദേശീയ ശിശുദിനാഘോഷ പരിപാടി
അന്തര്‍ദേശീയ ശിശുദിനാഘോഷ പരിപാടിയുടെ ഭാഗമായ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നവംബര്‍ 20 ന് സംഘടിപ്പിച്ച ഏകദിന യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
DDU-GKY ബോധവത്ക്കരണ പരിപാടി
ഉഉഡഏഗഥ പദ്ധതിയുടെ ബോധവത്ക്കരണ പരിപാടികള്‍ കുതിരകുളം, നെടുമങ്ങാട്, കല്ലുവെട്ടാന്‍കുഴി എന്നിവിടങ്ങളില്‍ നവംബര്‍ 19, 20, 22 തീയതികളില്‍ അതാത് സ്ഥലങ്ങളില്‍ നടന്നു. സുനില്‍ കുമാര്‍, ബൈജു, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
DDU-GKYപദ്ധതിയുടെ പുതിയ ബാച്ചുകള്‍
DDU-GKYപദ്ധതിയുടെ ഭാഗമായുള്ള പുതിയ ബാച്ചുകളുടെ പ്ലംമ്പിഗ്, ഇലക്ട്രീഷ്യന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയ കോഴ്‌സുകളുടെ ഫ്രീസിംഗ് നവംബര്‍ 23 ന് സ്രോതസ്സില്‍ വച്ചു നടന്നു. സുരേഷ് വര്‍ഗ്ഗീസ് നേതൃത്വം നല്‍കി.
മേഖലാതല യോഗങ്ങള്‍
മേഖലാതല വിലയിരുത്തല്‍ യോഗങ്ങള്‍ 21, 23 തീയതികളില്‍ അതാത് മേഖലകളില്‍ നടന്നു. പുഷ്പം ജോസ്, സുജാത, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ധനസഹായങ്ങള്‍
1 കുടുംബസഹായ പദ്ധതി 2 കുടുംബങ്ങള്‍ക്ക് 25,000/-
2 ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം 3 കുടുംബങ്ങള്‍ക്ക് 1,80,000/-
3 മറ്റ് ധനസഹായം 15000/-
0 അഭിപ്രായങ്ങള്‍