Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഒക്‌ടോബര്‍ 2015


ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഹരിതപദ്ധതിയും പ്രഭാഷണ പരമ്പരയും
    ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഹരിത പദ്ധതിയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 1 ന് കേരളാ വനംവകുപ്പ് മന്ത്രി ശ്രീ.തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവാ  അദ്ധ്യക്ഷത വഹിച്ചു. ഫാ. ബോവസ് മാത്യു, ഡോ. തോമസ്‌കുട്ടി കൈമലയില്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന പ്രഭാഷണ പരമ്പരയില്‍ ഒക്‌ടോബര്‍ 1 ന് 'ആഗോള സാമ്പത്തിക വ്യവസ്ഥിതികളും പാരിസ്ഥിതിക പ്രതിസന്ധികളും കേരളത്തിന്റെ പശ്ചാത്തലത്തില്‍'  എന്ന വിഷയത്തില്‍ മുന്‍ ധനകാര്യമന്ത്രി ഡോ. ടി. എം. തോമസ് ഐസക്, ഒക്‌ടോബര്‍ 2 ന് 'ഗാന്ധിയന്‍ ഗ്രാമവികസന ദര്‍ശനങ്ങളും പ്രായോഗികതയും പ്രസക്തിയും' എന്ന വിഷയത്തില്‍ പ്രമുഖ ഗാന്ധിയന്‍ ഡോ. ടി. മാത്യു ഫിലിപ്പ്, ഒക്‌ടോബര്‍ 3 ന് 'വികസന സങ്കല്‍പ്പങ്ങളും യാഥാര്‍ത്ഥ്യങ്ങളും-സന്നദ്ധ സംഘടനകളുടെ പങ്ക്' എന്ന വിഷയത്തില്‍ പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ പ്രൊഫ. എ.എ ഉമ്മന്‍, ഒക്‌ടോബര്‍ 4 ന് 'കേരള വികസനം 2030- പ്രതീക്ഷകളും പ്രതിസന്ധികളും' എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ കമ്മീഷനംഗം ജി. വിജയരാഘവന്‍, ഒക്‌ടോബര്‍ 5 ന് 'കേരള സമൂഹവും സ്ത്രീജന മുന്നേറ്റവും' എന്ന വിഷയത്തില്‍ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ജാന്‍സി ജെയിംസ്, ഒക്‌ടോബര്‍ 6 ന് 'കുട്ടികളുടെ വികസനവും സംരക്ഷണവും -നിയമങ്ങളുടെയും അവകാശങ്ങളുടെയും പശ്ചാത്തലത്തില്‍' എന്ന വിഷയത്തില്‍ സംസ്ഥാന ശിശു അവകാശ ചെയര്‍ പേഴ്‌സണ്‍ ശോഭാ കോശി, ഒക്‌ടോബര്‍ 7 ന് 'യുവജനങ്ങളും ധാര്‍മ്മികതയും കേരള സമൂഹം പ്രതീക്ഷിക്കുന്നത്' എന്ന വിഷയത്തില്‍ കേരളാപോലീസ് ഡി.ജി.പി. ടി.പി. സെന്‍കുമാര്‍, ഒക്‌ടോബര്‍ 8 ന് 'നൈപുണ്യം, തൊഴില്‍, വികസനം-കേരളത്തിന്റെ സാധ്യതകള്‍' എന്ന വിഷയത്തില്‍ ഗവണ്‍മെന്റ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐ.എ.എസ്, ഒക്‌ടോബര്‍ 9 ന് 'കൃഷിയും ഭക്ഷ്യസുരക്ഷയും-കേരളത്തിന്റെ പ്രശ്‌നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തില്‍ നാളീകേര വികസനബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ടി.കെ.തോമസ്, ഒക്‌ടോബര്‍ 10 ന് 'ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ വികസന ദര്‍ശനങ്ങളും പ്രായോഗികതയും' എന്ന വിഷയത്തില്‍ കേരള സാഹിത്യ അക്കാഡമി ചെയര്‍മാന്‍ പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ് തിരുമേനി സമാപന സന്ദേശം നല്‍കി.

ആര്‍ച്ച്ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനുസ്മരണ സമ്മേളനം
    ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് പിതാവിന്റെ 21-ാമത് അനുസ്മരണ സമ്മേളനവും പ്രഭാഷണ പരമ്പരയുടെ സമാപനവും ഒക്‌ടോബര്‍ 10-ന് സ്രോതസ്സില്‍ വച്ച് നടന്നു. പത്തനംതിട്ട രൂപതാദ്ധ്യക്ഷന്‍  അഭിവന്ദ്യ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ്, ഫാ. ബോവസ് മാത്യു, പെരുമ്പടവം ശ്രീധരന്‍, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ആസൂത്രണ ബോര്‍ഡ് 2015-16 വാര്‍ഷിക പദ്ധതി യോഗം
    ഒക്‌ടോബര്‍ 9-ന് തിരുവനന്തപുരത്ത് വച്ച് നടന്ന ആസൂത്രണ ബോര്‍ഡ് 2015-16 വാര്‍ഷിക പദ്ധതി  യോഗത്തില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യു പങ്കെടുത്തു.

ഉഉഡഏഗഥ പദ്ധതിയുടെ അവലോകന യോഗം
    കൊച്ചിയില്‍ വച്ച് ഒക്‌ടോബര്‍ 12 ന് നടന്ന ഉഉഡഏഗഥ അവലോകന യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.

മലങ്കര കത്തോലിക്കാ സഭാതല സാമൂഹ്യക്ഷേമ സിനഡല്‍ യോഗം
    മാവേലിക്കര അമലഗിരി അരമനയില്‍ ഒക്‌ടോബര്‍ 14 ന് നടന്ന സാമൂഹ്യക്ഷേമ സിനഡല്‍ യോഗത്തില്‍ ഫാ. ബോവസ് മാത്യു പങ്കെടുത്തു. സിനഡല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ മാത്യു മറ്റമന, മറ്റ് കമ്മീഷനംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ആശാകിരണം അവലോകന യോഗം
    തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ ഒക്‌ടോബര്‍ 15 ന് നടന്ന ആശാകിരണം അവലോകന യോഗത്തില്‍ ഫാ. ബോവസ് മാത്യു പങ്കെടുത്തു.

ഉഉഡഏഗഥ ബോധവത്ക്കരണ പരിപാടി
    പാറശ്ശാല മലങ്കര യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ 17 ന് അമ്പിളികോണത്ത് വച്ച് സംഘടിപ്പിച്ച ഉഉഡഏഗഥ ബോധവത്ക്കരണ യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ ധനസഹായങ്ങള്‍
1    കുടുംബസഹായ പദ്ധതി 8 കുടുംബങ്ങള്‍ക്ക്                1,07,974/-    
2    ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം 3 കുടുംബങ്ങള്‍ക്ക്    60,000/-
3    ഇന്‍ഷുറന്‍സ് വഴിയുള്ള     വിദ്യാഭ്യാസ സഹായം 2703 കുട്ടികള്‍ക്ക്        32,43,600/-
4    മറ്റ് ധനസഹായം                             7120/-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍