Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ജനുവരി 2016

 മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
വാര്‍ത്തകള്‍
കര്‍മ്മോത്സവം 2016
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ 55-ാം വാര്‍ഷിക സമ്മേളനവും, കര്‍മ്മോത്സവം 2016 ഉം, കാരുണ്യസേനയുടെ ഉദ്ഘാടനവും ജനുവരി 5-ന് പട്ടം മാര്‍ ഗ്രിഗോറിയോസ് ആഡിറ്റോറിയത്തില്‍ വച്ച് നടന്നു. അത്യുന്നത കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാബാവായുടെ അദ്ധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനം രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ മേജര്‍ അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ സാമുവല്‍ മാര്‍ ഐറേനിയോസ്, കെ.എസ്.എസ്.എഫ്. ഡയറക്ടര്‍ ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, നഗരസഭാ കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ്, എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ട്ര്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
DDU-GKY പദ്ധതി ഗുണഭോക്താക്കള്‍ക്ക് ജോലി ഉറപ്പാക്കി സഹകരിച്ച സ്ഥാപനങ്ങളെ ആദരിക്കല്‍
    കര്‍മ്മോത്സവം 2016-നോടനുബന്ധിച്ച് ഉഉഡഏഗഥ പദ്ധതി ഗുണഭോക്താക്കള്‍ക്ക് നല്ല നിലയില്‍ തൊഴില്‍ അവസരം നല്‍കി പ്രോത്സാഹിച്ച സ്ഥാപനങ്ങളെ ചടങ്ങില്‍ ആദരിച്ചു. ടെക്‌നോപാര്‍ക്കിലെ ഏജീസ് കമ്പനി, മാജിക് പ്ലാനറ്റ്, സൈബര്‍ സോഫ്റ്റ്, മരിക്കാര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്നീ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അതിന്റെ പ്രതിനിധികള്‍ രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യനില്‍ നിന്ന് ഉപകാരങ്ങള്‍ ഏറ്റുവാങ്ങി.
വിജയകഥകളും പദ്ധതി അവതരണവും
    കര്‍മ്മോത്സവം 2016-നോടനുബന്ധിച്ച് 2015-ലെ സുപ്രധാന പദ്ധതികളും അവയിലെ ഗുണഭോക്താക്കളുടെ വിജയകഥ അവതരണവും നടന്നു. സുരേഷ് വര്‍ഗ്ഗീസ്  ഉഉഡഏഗഥ പദ്ധതി  അവതരിപ്പിച്ചു. പദ്ധതി ഗുണഭോക്താവായ മിഥുന്‍ മനോഹരന്‍ തന്റെ വിജയകഥ അവതരിപ്പിച്ചു. സിസ്റ്റര്‍ സൂക്തി ടഅഎജ പദ്ധതി അവതരിപ്പിച്ചു. പദ്ധതി ഗുണഭോക്താക്കളായ ശോഭന, വിജയകുമാരി, അല്‍ഫോണ്‍സാ എന്നിവര്‍ തങ്ങളുടെ വിജയകഥകള്‍ അവതരിപ്പിച്ചു. സുനില്‍കുമാര്‍ ആര്‍ച്ചുബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഹരിത പദ്ധതി അവതരിപ്പിച്ചു. ലളിത കല്ലുവെട്ടാന്‍കുഴി വിജയകഥ അവതരിപ്പിച്ചു.
കര്‍മ്മോത്സവം കര്‍മ്മസേനാ പരിശീലനം
    കര്‍മ്മോത്സവത്തിന്റെ വിജയത്തിനായി ഉഉഡഏഗഥ പഠിതാക്കളില്‍ നിന്നും തെരെഞ്ഞെടുത്ത 40 പേര്‍ക്കുള്ള ഒരു ഏകദിന പരിശീലന പരിപാടി ജനുവരി 4-ന് സ്രോതസ്സില്‍ വച്ചുനടന്നു. രാജന്‍ കാരക്കാട്ടില്‍, മിഥുന്‍ തോമസ്, ജിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.
സ്രോതസ്സ് കാരുണ്യസേന
    ഓരോ ഇടവകയും ഒരു വികസന സേവനയൂണിറ്റായി പരിഗണിച്ച് അതിന്റെ ആവാസ വ്യവസ്ഥയില്‍ ഉള്‍പ്പെടുന്ന പരിസ്ഥിതിയും, കൃഷിയും, കുടുംബങ്ങളും, മണ്ണും, ജലവും, ആരോഗ്യവും, ഭക്ഷ്യസുരക്ഷയും, സാന്ത്വന പരിചരണവും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഉപകാരി സംഘങ്ങള്‍ രൂപപ്പെടുത്തുകയും സജ്ജമായ ഒരു സന്നദ്ധസേനയുടെ പിന്‍ബലത്തോടെ പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഗുണഭോക്താക്കളെ കൂടുതല്‍ സഹായിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ഒരു പുതിയ സംരംഭമാണ് സ്രോതസ്സ് കാരുണ്യസേന. ഈ പദ്ധതിയില്‍ അംഗമാകുന്ന ഒരു ഉപകാരി സന്നദ്ധ പ്രവര്‍ത്തകന് ഒരു സഹായിയായി, അദ്ധ്യാപകനായി, സാമൂഹ്യ പ്രവര്‍ത്തകനായി, സാമ്പത്തികസഹായി എന്നീ നിലകളില്‍ മെച്ചപ്പെട്ട സേവനം കാഴ്ച വയ്ക്കാന്‍ അവസരം ലഭിക്കുന്നു.
 NCVT ടീമിന്റെ സന്ദര്‍ശനം
    കേന്ദ്ര നൈപുണ്യ സംരംഭകത്വ വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചഇഢഠ യുടെ നേരിട്ടുള്ള പരിശോധനാ കേന്ദ്രമായി എം.എസ്സ്എസ്സ്.എസ്സിനെ മാറ്റുന്നതിനുള്ള ടീമിന്റെ സന്ദര്‍ശനം ജനുവരി 8-ന് സ്രോതസ്സില്‍ നടന്നു. ചെന്നൈ സെന്റര്‍ അസിസ്റ്റന്റ് ഡയറക്ട്ര്‍ ഭഗത്തിന്റെ നേതൃത്വത്തിലുള്ള ടീമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്. എം.എസ്സ്.എസ്സ്.എസ്സിനെ പ്രതിനിധീകരിച്ച് രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍, സുരേഷ് വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
നീതി ആയോഗ് ടീമിന്റെ സന്ദര്‍ശനം
    കേന്ദ്രന്യൂനപക്ഷ മന്ത്രാലയത്തിന്റെ സഹായത്തോടെ ന്യൂനപക്ഷ വനിതകളുടെ നേതൃത്വ വികസന പദ്ധതിയായ നയിറോഷിനി പരിപാടിയുടെ നടത്തിപ്പ് പഠിക്കുന്നതിനായി നീതി ആയോട് ടീമംഗങ്ങളായ സഖറിയ, ആരതി സുരേഷ് എന്നിവര്‍ വിവിധ പദ്ധതി പ്രദേശങ്ങള്‍ ജനുവരി 15, 16, 18 തിയതികളില്‍ സന്ദര്‍ശിച്ചു.
ലോകബാങ്ക് പ്രതിനിധിയുടെ സന്ദര്‍ശനം
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടപ്പിലാക്കി ശ്രദ്ധയാകര്‍ഷിച്ച നൈപുണ്യ വികസന പരിപാടി പഠിക്കുന്നതിനും കൂടുതല്‍ മെച്ചപ്പെട്ട പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിന്റെയും ഭാഗമായി ലോകബാങ്ക് പ്രതിനിധി ശ്രീ.ടോബി ലിന്റലിന്റെ നേതൃത്വത്തില്‍ ജനുവരി 22-ന് സ്രോതസ്സ് സന്ദര്‍ശിച്ചു. കേരളാ സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരായ ധര്‍മ്മരാജന്‍, വിനോദ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പദ്ധതിയുടെ വിവിധ സാദ്ധ്യതകള്‍ മനസ്സിലാക്കി. ഡയറക്ട്ര്‍ ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ എം.എസ്സ്.എസ്സ്.എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
ദേശീയതല ഉഉഡഏഗഥ പദ്ധതി അവലോകന യോഗം
    ജനുവരി 13-ന് ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ദേശീയതല ഉഉഡഏഗഥ പദ്ധതി അവലോകന യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
സെക്രട്ടറിതല യോഗം
    കര്‍ണ്ണാടക സര്‍ക്കാരുമായി നടപ്പിലാക്കുന്ന ഉഉഡഏഗഥ പദ്ധതിയുടെ സെക്രട്ടറിതല യോഗം ജനുവരി 14-ന് ബാംഗ്ലൂരില്‍ വച്ചുനടന്നു. രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
പ്രവര്‍ത്തന വിലയിരുത്തല്‍ യോഗം
    2015 വര്‍ഷത്തെ സുപ്രധാന പ്രവര്‍ത്തനങ്ങളുടെ ഒരു വിലയിരുത്തല്‍ യോഗം ജനുവരി 4-ന് സ്രോതസ്സില്‍ നടന്നു. രാജന്‍ കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
സാമൂഹ്യ ദുരന്ത ജാഗ്രതാ പദ്ധതി അവലോകന യോഗം
    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ ദുരന്ത ജാഗ്രതാ പദ്ധതിയുടെ ഒരു അവലോകന യോഗം സ്രോതസ്സില്‍ ജനുവരി 8-ന് നടന്നു. രമേഷ് കൃഷ്ണന്‍, സുനില്‍ കുമാര്‍, ബനഡിക്ട ജറാര്‍ഡ് എന്നിവര്‍ നേതൃത്വം നല്‍കി.
യൂണിസെഫ് ശില്പശാല
    യൂണിസെഫിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ജനുവരി 12-ന് സംഘടിപ്പിച്ച ശില്പശാലയില്‍ ബൈജു, പാര്‍വ്വതി എന്നിവര്‍ പങ്കെടുത്തു.
ചകഞഉ പരിശീലനം
    ചകഞഉ  ഹൈദരാബാദില്‍ വച്ച്  ജനുവരി 12-ന് നടന്ന ങഞകഏട  പരിശീലന പരിപാടിയില്‍ രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
ദേശീയ യുവജന ദിനാഘോഷം
    ദേശീയ യുവജനദിനം ജനുവരി 12-ന് വിവിധ പരിപാടികളോടെ ആചരിച്ചു. തൊഴില്‍ നൈപുണ്യങ്ങള്‍ ജീവിതലക്ഷ്യമായി സംയോജിപ്പിക്കല്‍ എന്ന വിഷയം ആസ്പദമാക്കി ചര്‍ച്ചകള്‍, മത്സരങ്ങള്‍, സംവാദം എന്നിവ സംഘടിപ്പിച്ചു.
തൊഴില്‍ പരിശീലനം-തൊഴില്‍ ഉറപ്പാക്കല്‍ DDU-GKY പദ്ധതി
    കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ ദാരിദ്ര്യരേഖക്ക് താഴെയുള്ള തൊഴില്‍ രഹിതരായ യുവതീ-യുവാക്കള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. പട്ടത്തുള്ള മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, ഇലക്ട്രീഷ്യന്‍, പ്ലംമ്പിംഗ് എന്നീ വിഭാഗങ്ങളിലായി 180 പേര്‍ പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചഇഢഠ  സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതും വിവിധ കമ്പനികളില്‍ തൊഴില്‍ ഉറപ്പാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. നിലവില്‍ 60 പേര്‍ തിരുവനന്തപുരത്തുള്ള വിവിധ കമ്പനികളില്‍ ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു. 8000 രൂപാ മുതല്‍ 12000 രൂപാ വരെയുള്ള ശമ്പളമാണ് കമ്പനികള്‍ വാഗ്ദാനം ചെയ്തു നല്‍കുന്നത്.
DDU-GKY പുതിയ ബാച്ചിന്റെ പരീക്ഷയും ഇന്റര്‍വ്യൂവും
    DDU-GKY പുതിയ കമ്പ്യൂട്ടര്‍ പരിശീലനത്തിനുള്ള എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും ജനുവരി 14-ന് സ്രോതസ്സില്‍ വച്ചുനടന്നു.
SAFP  കുടുംബ പുനരുദ്ധാരണ പരിപാടി
    സാമൂഹ്യവും സാമ്പത്തികവുമായ പരാധീനത അനുഭവിക്കുന്ന ദുര്‍ബ്ബല കുടുംബങ്ങളെ ഒരു നിഷ്ചിത സമയത്തിനുള്ളില്‍ സഹായത്തിലൂടെയും പരിശീലനങ്ങളിലൂടെയും സ്വന്തം കാലില്‍ നിര്‍ത്തുന്നതിനുള്ള ഒരു കര്‍മ്മ പരിപാടിയാണിത്. നിലവില്‍ 278 കുടുംബങ്ങള്‍ക്ക് മാസംതോറും സഹായം നല്‍കുകയും അതത് പ്രദേശങ്ങളില്‍ അവരെ സാമൂഹ്യ ശാക്തീകരണത്തിലൂടെ ബലപ്പെടുത്തുകയും ചെയ്യുന്നു. പുതിയതായി 20 കുടുബംങ്ങളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.
     SAFP കുടുംബ പുനരുദ്ധാരണ പരിപാടിയില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കുടുംബങ്ങളുടെ പ്രാഥമിക പരിശോധനയും വിലയിരുത്തലും ജനുവരി 12, 13 തീയതികളില്‍ പോത്തന്‍കോട്, നെടുമങ്ങാട് മേഖലകളിലായി നടന്നു. സിസ്റ്റര്‍ സൂക്തി, ബിന്ദു ബേബി, ജസ്സി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഭിന്നശേഷിക്കാര്‍ക്കുള്ള വിദ്യാഭ്യാസ ആരോഗ്യ സഹായ പദ്ധതി
    വളരെ പാവപ്പെട്ട കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും ചെറിയ തോതില്‍ സാമ്പത്തികമായി സഹായിക്കുകയും ആ വിഭാഗങ്ങളിലെ കുട്ടികളെ സ്വന്തം കാലില്‍ നില്‍ക്കുന്നതിന് മറ്റു സ്ഥാപനങ്ങളുമായ ബന്ധം സ്ഥാപിക്കുകയും ചെയ്യുന്ന ഒരു പദ്ധതിയാണ്. നിലവില്‍ 150 കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സഹായം നല്‍കി വരുന്നു.
പ്രോജക്ട് അക്ഷ്യ പദ്ധതി
    CHAI യുടെ സഹായത്തോടെ തിരുവനന്തപുരം ജില്ലയില്‍ നടത്തുന്ന ക്ഷയരോഗ നിവാരണത്തിനുള്ള ഒരു കര്‍മ്മ പദ്ധതിയാണ് പ്രോജക്ട് അക്ഷ്യ. 50 ഓളം പരിശീലനം ലഭിച്ച ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഈ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു. ഗ്രാമങ്ങള്‍/നഗരങ്ങള്‍ തോറുമുള്ള ബോധവത്ക്കരണം, മറ്റു പരിശോധിക്കല്‍, സര്‍ക്കാര്‍ സഹായം ലഭ്യമാക്കല്‍ തുടങ്ങിയവ ഈ പരിപാടിയിലൂടെ നടന്നുവരുന്നു. ഈ മാസം ചെങ്കല്‍ചൂള കോളനിയിലെ ആയിരത്തോളം വീടുകളില്‍ ബോധവത്ക്കരണ പരിപാടികള്‍ നടത്തി.
പ്രോജക്ട് അക്ഷ്യ ബോധവത്ക്കരണ പരിപാടി
    പ്രോജക്ട് അക്ഷ്യയുടെ നേതൃത്വത്തില്‍ ഒരു ഏകദിന രോഗ ബോധവത്ക്കരണ പരിപാടി ജനുവരി 13-ന് ആനാട് എസ്.എന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ച് നടന്നു. ബിന്ദു ബേബി നേതൃത്വം നല്‍കി.
പ്രോജക്ട് അക്ഷ്യ തിരുവനന്തപുരം നഗരസഭയില്‍
    പ്രോജക്ട് അക്ഷ്യയുടെ നേതൃത്വത്തിലുള്ള ക്ഷയരോഗ നിവാരണ പരിപാടിയുടെ തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനം ചെങ്കല്‍ചൂള കോളനിയില്‍ ജനുവരി 21-ന് സംഘടിപ്പിച്ചു. ബിന്ദു ബേബി നേതൃത്വം നല്‍കി.
NULM പദ്ധതി
    എം.എസ്സ്.എസ്സ്.എസ്സ് പുതിയതായി ഏറ്റെടുക്കുന്ന ചഡഘങ  പദ്ധതിയുടെ ഒരു അവലോകന യോഗം ജനുവരി 23 ന് തിരുവനന്തപുരത്ത് കുടുംബശ്രീയില്‍ വച്ചു നടന്നു. രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.
പ്രധാന പദ്ധതികളും അവയുടെ ഗുണഫലങ്ങളും
സ്രോതസ്സ് മൈക്രോഫിനാന്‍സ് പദ്ധതി
    എം.എസ്സ്.എസ്സ്.എസ്സ് യൂണിറ്റുകളെ സ്വന്തം കാലില്‍ നിലനിര്‍ത്തുന്നതിന് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. നിബന്ധനകള്‍ കൃത്യമായും പാലിക്കുന്ന യൂണിറ്റുകള്‍ക്ക് 50,000 രൂപാ മുതല്‍ 1,00,000 രൂപാ വരെയുള്ള റിവോള്‍വിംഗ് ഫണ്ടു നല്‍കി അംഗങ്ങളെ വരുമാന വര്‍ദ്ധന പരിപാടികള്‍ക്ക് പ്രോത്സാഹിപ്പിക്കുന്നു. നിലവില്‍ 28 യൂണിറ്റുകളിലായി  240 പേര്‍ക്ക് ഈ പരിപാടിയിലൂടെ ഒരു വരുമാനം കണ്ടെത്താന്‍ കഴിഞ്ഞിരിക്കുന്നു.
സാമൂഹ്യാധിഷ്ഠിത ദുരന്ത ലഘൂകരണ പദ്ധതി
    ഡചഉജ  യുടെ സഹകരണത്തോടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദുരന്ത സാധ്യത കൂടിയ 40 വാര്‍ഡുകളില്‍ ദുരന്ത ലഘൂകരണത്തിനായി ജനകീയ പങ്കാളിത്തത്തോടെ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണിത്. പദ്ധതി അതിര്‍ത്തിയില്‍ വരുന്ന 40 വാര്‍ഡുകളിലും ദുരന്ത സാധ്യതകളെ പറ്റി ബോധവത്ക്കരണം നടത്തുക, റിസോഴ്‌സ് ടീം രൂപീകരിക്കുക വഴി ദുരന്ത ലഘൂകരണത്തിന് സഹായകമായ അന്വേഷണം രക്ഷപ്പെടുത്തല്‍, ജനങ്ങളെ ഒഴിപ്പിക്കല്‍, പ്രാഥമിക ചികിത്സ, ആഭയ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവയില്‍ പരിശീലനം നല്‍കി സന്നദ്ധ പങ്കാളിത്തം ഉറപ്പാക്കുക, പങ്കാളിത്താധിഷ്ഠിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ദുരന്ത ലഘൂകരണ ആസൂത്രണ രേഖ തയ്യാറാക്കല്‍, വാര്‍ഡ് സമിതിയില്‍ പദ്ധതി സമര്‍പ്പണത്തിലൂടെ ആവശ്യമായ ധനവിഭവം സമാഹരിക്കല്‍ എന്നിവ ഈ പദ്ധതിയുടെ പ്രധാന പ്രവര്‍ത്തനങ്ങളാണ്.  40 വാര്‍ഡുകളിലുമായി 1600 സന്നദ്ധപ്രവര്‍ത്തകരെ സംഘടിപ്പിച്ച് പദ്ധതി ഉദ്ദേശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഏര്‍പെട്ടിരിക്കുകയാണ്.
ആം ആദ്മി ബീമയോജനാ പദ്ധതി
    ഘകഇ യുടെ സഹായത്തോടെ ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന ഒരു വര്‍ഷത്തെ കാലയളവിലുള്ള ഒരു പദ്ധതിയാണിത്. ഓരോ വര്‍ഷവും 100 രൂപാ വീതം പോളിസി തുക അടച്ച് ഈ പരിപാടിയില്‍ അംഗമാകാം. പദ്ധതി കാലയളവില്‍ അപകടമരണമുണ്ടായാല്‍ 75,000 രൂപയും സ്വാഭാവിക മരണമാണെങ്കില്‍ 30,000 രൂപയും അവകാശിക്ക് ലഭിക്കുന്നു. കൂടാതെ 9 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന പോളിസി ഉടമകളുടെ കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പും ലഭിക്കുന്നു. ജനുവരി മാസം 671 സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിച്ചു. സ്വാഭാവിക മരണമടഞ്ഞ 3 ഗുണഭോക്താക്കള്‍ക്ക് 30,000 വീതം ലഭിച്ചു. 135 കുട്ടികള്‍ക്ക് 1,62,000 രൂപാ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.
സ്റ്റാഫ് മീറ്റിംഗ്
    പദ്ധതി പ്രവര്‍ത്തനങ്ങളുടെ അവലോകത്തിനായി സ്റ്റാഫ് മീറ്റിംഗ് ജനുവരി 8-ന് സ്രോതസ്സില്‍ വച്ചുനടന്നു. ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.

വിവിധ ധനസഹായങ്ങള്‍
    1.    കുടുംബസഹായ പദ്ധതി 5 കുടുംബങ്ങള്‍ക്ക്                65,500/-    
    2.    ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം 2 കുടുംബങ്ങള്‍ക്ക്    32,000/-
    3.    മറ്റ് ധനസഹായം                             12,000/-

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍