സ്റ്റാഫ് മീറ്റിംഗ്
    വിവിധ പ്രോജക്ടുകളുടെ പദ്ധതി നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഒരു യോഗം മെയ് മാസം 2-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. ഫാ.ബോവസ് മാത്യു നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ ഫാക്കല്‍ റ്റീ യോഗം
    ഡി.ഡി.യു.ജി.കെ.വൈ കേരള പ്രോജക്ടിലെ ഫാക്കല്‍ റ്റീ യോഗം മെയ് മാസം 2 -ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ എം.കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
പ്രോജക്ട് അക്ഷയ വിലയിരുത്തല്‍ യോഗം
    പ്രോജക്ട് അക്ഷയ പദ്ധതിയുടെ ജില്ലാതല വിലയിരുത്തല്‍ യോഗം മെയ് മാസം 4-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ എം.കാരക്കാട്ടില്‍, ബിന്ദു ബേബി, സിന്റോ എന്നിവര്‍ നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ പുതിയ ബാച്ചുകളുടെ ഉദ്ഘാടനം
    ഡി.ഡി.യു.ജി.കെ.വൈ പദ്ധതി ഗുണഭോക്താക്കളുടെയും പുതിയ ബാച്ചിലേയ്ക്കുളള തെരെഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെയും ഒരു യോഗം മെയ് 8-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. ഫാ.ബോവസ് മാത്യു, രാജന്‍ എം.കാരക്കാട്ടില്‍, ജിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ മൊബിലൈ സേഷന്‍ ക്യാമ്പ്
    മെയ് മാസം 9 -ാം തീയതി ഡി.ഡി.യു.ജി.കെ.വൈ മൊബിലൈ സേഷന്‍ ക്യാമ്പ് പോത്തന്‍കോട് വച്ച് നടന്നു. ക്യാമ്പിനു ജോര്‍ജ് ദാനിയേല്‍ നേതൃത്വം നല്‍കി.
സി.ബി.ഡി.ആര്‍.എം. പദ്ധതി
    തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നടപ്പിലാക്കി വരുന്ന സി.ബി.ഡി.ആര്‍.എം. പദ്ധതിയുടെ ഒരു യോഗം മെയ് മാസം 18 -ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡോ. രാഖി, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ടഅഎജ പരിശീലന പരിപാടി
    മെയ് മാസം 10 മുതല്‍ 12 വരെ എറണാകുളത്ത് വച്ച് നടന്ന ടഅഎജ പരിശീലന പരിപാടിയില്‍ സിസ്റ്റര്‍ സൂക്തി തോമസ് പങ്കെടുത്തു.
സെന്‍സ് പരിശീലന പരിപാടി
    ബധിരാന്ധതയ്ക്ക് വേണ്ടിയുളള സെന്‍സ് പദ്ധതിയുടെ ഒരു പരിശീലന പരിപാടി മെയ് മാസം 11, 12 തീയതികളില്‍ സ്രോതസ്സില്‍ വച്ചു നടന്നു. ശ്രീമതി ബ്രഹത, അഭിലാഷ്. വീ.ജി, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ടഅഎജ മേഖല യോഗം
    മെയ് മാസം 13 -ാം തീയതി നെടുമങ്ങാട് വച്ച് നടന്നു.  ടഅഎജ മേഖല യോഗം ബിന്ദു ബേബി നേതൃത്വം നല്‍കി.
ബധിരാന്ധത പരിശീലന പരിപാടി
    മെയ് മാസം 16, 17 തീയതികളില്‍ ചെന്നെയില്‍ വച്ച് നടന്ന ബധിരാന്ധത പരിശീലന പരിപാടിയില്‍ അഭിലാഷ് വി.ജി പങ്കെടുത്തു.
ങ.ക.ട പരിശീലന പരിപാടി
    കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് മെയ് മാസം 17 -ാം തീയതി നടത്തിയ ങ.ക.ട പരിശീലന പരിപാടി ജിന്‍സി.എസ് എസ്, ഡിജു ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.

സ്ഫീയര്‍ പ്രോജക്ട് പരിശീലന പരിപാടി
    മനുഷ്യത്ത്വപരമായ സേവനങ്ങളും, ദുരന്ത ജാഗ്രത പ്രവര്‍ത്തനങ്ങളും അന്തര്‍ ദേശീയ മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സജ്ജമാക്കുന്ന സ്ഫീയര്‍ പ്രോജക്ടിന്റെ ഒരു ഏകദിന ശില്പശാല മെയ് മാസം 17 -ാം തീയതി സ്രോതസ്സില്‍ വച്ച് ഠ.അ. വര്‍ഗ്ഗീസ്, സൂസന്‍ സീലി  , രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ഐക്യരാഷ്ട്ര സഭയില്‍ പങ്കാളിത്വം
    ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രതിനിധിയായി പ്രവര്‍ത്തിക്കുന്നതിന് സൂസന്‍ സീലിയെ നിയോഗിച്ചു.
ആക്ഷന്‍ റിസേര്‍ച്ച് ഇന്‍സിറ്റിയൂട്ട്
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഹോദര സ്ഥാപനമായി പ്രവര്‍ത്തിക്കാന്‍ ഉദേശിക്കുന്ന ആക്ഷന്‍ റിസേര്‍ച്ച് ഇന്‍സിറ്റിയൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ശ്രീ.ഠ.അ.വര്‍ഗ്ഗീസിനെ ചുമതലപ്പെടുത്തി. ആദ്യ യോഗം മെയ് മാസം 18 -ാം തീയതി തിരുവനന്തപുരം അതിരൂപത സഹായ മെത്രാന്‍ അഭിവന്ദ്യ സാമുവേല്‍ മാര്‍ ഐറേനിയോസ് പിതാവിന്റെ സാന്നിദ്ധ്യത്തില്‍ നടന്നു.
വയലിന്‍ കച്ചേരി
    ഡി.ഡി.യു.ജി.കെ.വൈ ഗുണഭോക്താക്കള്‍ക്ക് വേണ്ടി ഒരു വയലിന്‍ കച്ചേരി മെയ് മാസം 18 -ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. യൂണിവേഴ്‌സിറ്റി ജേതാവ് വാണി.വി. ആര്‍ വയലിന്‍ കച്ചേരിക്ക് നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ തമിഴ്‌നാട് പദ്ധതി
    കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ തമിഴ് നാട്ടില്‍ നടപ്പിലാക്കുന്ന ഡി.ഡി.യു.ജി.കെ.വൈ പദ്ധതി നിര്‍വ്വഹണ ഏജന്‍സികളുടെ ഒരു വിലയിരുത്തല്‍ യോഗം മെയ് മാസം 23-ാം തീയതി ചെന്നെയില്‍ വച്ച് നടന്നു. രാജന്‍. എം.കാരക്കാട്ടില്‍ പങ്കെടുത്തു.
ഡി.ഡി.യു.ജി.കെ.വൈ എം.എസ്.എസ്.എസ് മുഖാമുഖം പരിപാടി
    ഡി.ഡി.യു.ജി.കെ.വൈ ഉദ്യോഗാര്‍ത്ഥികള്‍ക്കായി മെയ് മാസം 26-ാം തീയതി സ്രോതസ്സില്‍ വച്ച് നടത്തിയ എം.എസ്.എസ്.എസ് മുഖാമുഖം പരിപാടിക്ക് രാജന്‍ എം.കാരക്കാട്ടില്‍ നേതൃത്വം നല്‍കി.
ങ ട ണ ഇന്‍ടേണ്‍ഷിപ്പ്
    ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യല്‍ സയന്‍സിലെ കാവ്യ കുമാര്‍, സനുമോള്‍, വാണി, എക ലവ്യന്‍ എന്നിവരും യൂണിവേഴ്‌സിറ്റി കോളേജിലെ മെര്‍ളിന്‍ തോമസും, ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ സിസ്റ്റര്‍ ജിസ്മി, ജാനിറ്റ് എന്നീ ങ ട ണ വിദ്യാര്‍ത്ഥികള്‍ ഈ മാസം ഇന്‍ടേണ്‍ഷിപ്പ് പൂര്‍ത്തിയാക്കി. രാജന്‍ എം. കാരക്കാട്ടില്‍ നേതൃത്വം നല്‍കി.


വിവിധ ധന സഹായങ്ങള്‍



  ക . കുടുംബ സഹായ പദ്ധതിയില്‍ 14 കുടുംബങ്ങള്‍ക്ക് 2,18,380 രൂപയും   കക. ഇന്‍ഷുറന്‍സ് വഴിയുള്ള മരണാനന്തര സഹായം 2 കുടുംബങ്ങള്‍ക്ക്  31,250 രൂപയും നല്‍കി