Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി - മെയ് 2017



എം.എസ്സ്.എസ്സ്.എസ്സ്. സ്ഥാപക ദിനാചരണ പരിപാടി
എം.എസ്സ്.എസ്സ്.എസ്സ്. സ്ഥാപകദിനത്തിന്റെ ഭാഗമായി 57-ാം വാര്‍ഷികാഘോഷ പരിപാടികള്‍ മെയ് മാസം 29,30,31 തീയതികളില്‍ സംഘടിപ്പിക്കപ്പെട്ടു. സെമിനാറുകള്‍, രക്തദാനസേന രൂപീകരണം, ജലജാഗ്രതസേന രൂപീകരണം, പൊതുസമ്മേളനം, എം.എസ്സ്.എസ്സ്.എസ്സ്. കുടുംബസംഗമം തുടങ്ങി വിവിധമാര്‍ന്ന പരിപാടികള്‍ നടത്തപ്പെട്ടു.

ശ്രീ ചിത്തിരതിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമായി പങ്കാളിത്തം
തിരുവനന്തപുരം ശ്രീ ചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സുമായുള്ള പങ്കാളിത്തം ഉറപ്പാക്കാനും രോഗികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ രക്തം ലഭ്യമാക്കുന്നതിനുമുള്ള  രക്തദാന ക്യാമ്പ് മെയ് 29 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. സുലേഖ, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 40 ഡി.ഡി.യു.ജി.കെ.വൈ.  വിദ്യാര്‍ത്ഥികളും എം.എസ്സ്.എസ്സ്.എസ്സ്. സ്റ്റാഫംഗങ്ങളും രക്തദാനം നടത്തി. സെന്റര്‍ ഹെഡ് ജിന്‍സി നേതൃത്വം നല്‍കി.

ആരോഗ്യ സെമിനാര്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിന്റെ ആഭിമുഖ്യത്തില്‍ മെയ് 30 ന് സ്രോതസ്സില്‍ വച്ച് ആരോഗ്യ സെമിനാര്‍ നടത്തി. സി.ജിസ്മി ജോസ്, ജനീറ്റ, മാര്‍ലിന്‍ തോമസ് എന്നിവര്‍ വിവിധ സെഷനുകളില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

ആരോഗ്യസ്രോതസ്സ്
പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ഹെല്‍ത്ത് സര്‍വ്വീസിന്റെ ആഭിമുഖ്യത്തില്‍ മെയ് 30 ന് ആരോഗ്യ ക്യാമ്പ് സ്രോതസ്സില്‍ വച്ച് നടത്തുകയുണ്ടായി. ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേടത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് സുസജ്ജമായ ഒരു ടീമാണ് ക്യാമ്പിന് നേതൃത്വം നല്‍കിയത്. 200 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

ആരോഗ്യസ്രോതസ്സ് രക്തദാന സേന
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നേതൃത്വം നല്‍കുന്ന ആരോഗ്യസ്രോതസ്സ് രക്തദാനസേനയുടെ ഔപചാരികമായ ഉദ്ഘാടനം മെയ് 30 ന് സ്രോതസ്സില്‍ വച്ച് ബഹു. കേരള വനം-ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രി.കെ. രാജു നിര്‍വ്വഹിച്ചു.
മേജര്‍ അതിരൂപതാ സഹായ മെത്രാന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ് അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ കോവളം എം.എല്‍.എ. എം. വിന്‍സന്റ്, വാര്‍ഡ് കൗണ്‍സിലര്‍, ത്രേസ്യാമ്മ തോമസ്, ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, കൃഷ്ണകുമാര്‍, ജിന്‍സി എന്നിവര്‍ പ്രസംഗിച്ചു.

എം.എസ്സ്.എസ്സ്.എസ്സ്. കുടുംബസംഗമം
എം.എസ്സ്.എസ്സ്.എസ്സ്. സ്റ്റാഫും അവരുടെ കുടുബാംഗങ്ങളുടെയും ഒരു സംഗമം മെയ് 30 സ്രോതസ്സില്‍ വച്ച് നടന്നു. 57-ാം വര്‍ഷത്തിലേക്ക് കടക്കുന്ന എം.എസ്സ്.എസ്സ്.എസ്സിന്റെ പ്രോജക്ട് സ്റ്റാഫംഗങ്ങളുടെ കുടുംബസംഗമം ഇദംപ്രഥമായി ആദ്യമായാണ് നടക്കുക. പ്രൊഫ. ഏ.ജി. ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി. ഫ. ബോവസ് മാത്യുവിനെ സ്റ്റാഫംഗങ്ങളുടെ പ്രതിനിധി സജി. കെ.ബേബി പൊന്നാടയണിയിച്ച് ആദരിച്ചു. സ്റ്റാഫംഗങ്ങള്‍ സമാഹരിച്ച വിദ്യാഭ്യാസസഹായ ഫണ്ട് ജോര്‍ജ്ജ് ദാനിയേല്‍ എം.എസ്സ്.എസ്സ്.എസ്സ്. ഡയറക്ടറനെ ഏല്പിച്ചു. രാജന്‍ കാരക്കാട്ടില്‍, ബൈജു. ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

ജലസ്രോതസ്സ് പരിശീലന പരിപാടി
വര്‍ദ്ധിച്ചു വരുന്ന കുടിവെള്ള പ്രശ്‌നവും ജലസ്രോതസ്സുകളുടെ പുനര്‍ജീവനവും മെച്ചപ്പെടുത്തുന്നതിന് തദ്ദേശീയ മാര്‍ഗ്ഗങ്ങള്‍ അവംലബിക്കുന്നതിന് സന്നദ്ധസേനയെ സജ്ജമാക്കുന്നതിന് ഒരു പരിശീലന പരിപാടി മെയ് 31 ന് പട്ടം കാതോലിക്കേറ്റ് കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. മുന്‍ കൃഷിവകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു, പ്രസ്തുത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. സുഭാഷ് ചന്ദ്ര ബോസ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. 350 സന്നദ്ധപ്രവര്‍ത്തകര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. ഫാ. ബോവസ് മാത്യു,  രാജന്‍ കാരക്കാട്ടില്‍, രേവതി മോഹന്‍ എന്നിവര്‍ പ്രസംഗിച്ചു.

ജലസ്രോതസ് ജല ജാഗ്രതസേന ഉദ്ഘാടനം
ജലസ്രോതസ്സുകളുടെ സംരക്ഷണവും പുനര്‍ജീവനവും ലക്ഷ്യമാക്കി സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ചെയ്യാവുന്ന കര്‍മ്മപരിപാടിക്കായി രൂപം കൊടുത്ത ജലസ്രോതസ്സ് സേനയുടെ ഉദ്ഘാടനം മെയ് 30 ന് കാതോലിക്കേറ്റില്‍ വച്ച് അഭിവന്ദ്യ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. കെ. മുരളീധരര്‍ എം.എല്‍.എ, തിരുവനന്തപുരം നഗരസഭ പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ്, കെ,.സ്സ്.എസ്സ്. എഫ്. ഡയറക്ടര്‍  ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്റ്റാഫ് മീറ്റിംഗ്
പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ് ജൂണ്‍ 5 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു നേതൃത്വം നല്‍കി.
ഡി.ഡി.യു.ജി.കെ.വൈ. അവലോകന യോഗം
ഉഉഡ ഏഗഥ അവലോകന യോഗം ജൂണ്‍ 7 ന് സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, ജിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.

കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം
ജൂണ്‍ 13 ന് കോട്ടയത്ത് വച്ച് ഗടടഎവാര്‍ഷിക ജനറല്‍ ബോഡി  യോഗത്തില്‍ ഫാ. ബോവസ് മാത്യു , രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, ജേക്കബ് പുന്നൂസ്, ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പരിശീലന പരിപാടി
ജൂണ്‍ 15 ന് കിളിമാനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്തംഗങ്ങള്‍ക്കും കുടുംബശ്രീ ഇഉട ചെയര്‍പേഴ്‌സണ്‍മാര്‍ക്കുമായി സംഘടിപ്പിക്കുന്ന ഉഉഡ ഏഗഥ ബോധവത്കരണ പരിശീലന പരിപാടിക്ക് രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ദാനിയേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കാരിത്താസ് യോഗം
കാരിത്താസ് ഇന്ത്യയുടെ വരുന്ന അഞ്ച് വര്‍ഷത്തെ പരിപ്രേക്ഷാസൂത്രണ ആലോചനാ യോഗം ന്യൂഡല്‍ഹിയില്‍ ജൂണ്‍ 19,20 തീയതികളില്‍ നടന്നു. ഫാ. ബോവസ് മാത്യു പങ്കെടുത്തു.

പ്രോജക്ട് സൈക്കിള്‍ മാനേജ്‌മെന്റ് പരിശീലനം
പ്രോജക്ട് സൈക്കിള്‍ മാനേജ്‌മെന്റ് (ജഇങ) ദ്വിദിന പരിശീലന പരിപാടി ജൂണ്‍ 22,23 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. ഡോ.ടി.എ. വര്‍ഗ്ഗീസ് പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. 35 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ഭക്ഷ്യസ്രോതസ്സ് പരിശീലന പരിപാടി
തദ്ദേശീയ ഭക്ഷ്യസംസ്‌കാരവും ജീവിതശൈലിയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ദ്വിദിന പരിശീലന  പരിപാടി ജൂണ്‍ 22,23 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. സ്രോതസ്സില്‍ വച്ച് നടന്നു. ഏഇഞഉ ഡയറക്ടര്‍ ഡോ.ജേക്കബ് പുളിക്കല്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി. ഫാ. ബോവസ് മാത്യു, രാജന്‍ കാരക്കാട്ടില്‍, എല്‍സിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. 150 പേര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

ഇആഉഞങ പരിശീലന പരിപാടികള്‍
തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിവിധ വാര്‍ഡുകളിലായി നടപ്പിലാക്കുന്ന ദുരന്തജാഗ്രത പരിപാടിയുടെ ഭാഗമായുള്ള പരിശീലനങ്ങള്‍ പ്രഥമ ശുശ്രൂഷ റെസ്‌ക്യൂ, ഷെള്‍ട്ടര്‍ മാനേജ്‌മെന്റ് എന്നീ മേഖലകളില്‍ നടന്നു വരുന്നു. ഡോ. രാഖി, ലക്ഷ്മി ചന്ദ്രന്‍, രേവതി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

സെന്‍സ് പരിശീലന പരിപാടി
സെന്‍സ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ബധിരാന്ധത ബാധിച്ച കുട്ടികള്‍ക്കുള്ള ആരോഗ്യ നിര്‍ണ്ണയ പരിശീലന പരിപാടികള്‍ തിരുവനന്തപുരം കന്യാകുമാരി ജില്ലകളിലായി പുരോഗമിക്കുന്നു. അഭിലാഷ്, ലക്ഷ്മി ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു.

ഹെലന്‍ കെല്ലര്‍ ഡേ
അന്ധതയോടും ബധിരതയോടും പടവെട്ടി ജീവിത വിജയം നേടിയ ഹെലന്‍ കെല്ലറെ അവരുടെ ജന്മദിനത്തില്‍ ലോകം അനുസ്മരിച്ചു. ഇതിനോടനുബന്ധിച്ച് പട്ടം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ അന്ധതയോട് പോരാട്ടം നടത്തുന്ന          ടിഫാനി ബ്രാര്‍ മുഖ്യാതിഥിയായിരുന്നു. രാവിലെ നടന്ന അനുസ്മരണ ചടങ്ങില്‍ ടിഫാനി സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് സംവാദം നടത്തി. പരിപാടികളില്‍ ഡയറക്ടര്‍ ഫാ. ബോവസ് മാത്യൂ, ഡോ.ടി.എ. വര്‍ഗ്ഗീസ്, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ രാജന്‍എം. കാരക്കാട്ടില്‍, സെന്‍സ് ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്‍സള്‍ട്ടന്റ് ബ്രഹദ ശങ്കര്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരായ അഭിലാഷ് വി.ജി, ലക്ഷ്മി ചന്ദ്രന്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരായ ബ്രിന്ദ അജിത്ത്, ജയചിത്ര എന്നിവര്‍ പ്രസംഗിച്ചു. അസിം പ്രേംജി ഫിലാന്ത്രോപ്പിക് ഇനിഷ്യേറ്റീവ്‌സിന്റെ സഹായത്തോടെ അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെന്‍സ് ഇന്ത്യ ഇന്റര്‍നാഷണലും മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായി ബധിരാന്ധതയുള്ള കുട്ടികള്‍ക്കുവേണ്ടി പ്രത്യേക പരിശീലന പരിപാടികള്‍ സൗജന്യമായി നടത്തിവരുന്നുണ്ട്.

ഫാ. ബോവസ് മാത്യു കാരിത്താസ് ഇന്ത്യ പദ്ധതി ആസൂത്രണ സമിതിയംഗം
കാരിത്താസ് ഇന്ത്യയുടെ അടുത്ത  വര്‍ഷത്തേക്കുള്ള പദ്ധതി ആസൂത്രണ സമിതിയില്‍ ഇന്ത്യയിലെ രൂപതാ ഡയറക്ടര്‍മാരുടെ പ്രതിനിധിയായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ബോവസ് മാത്യുവിനെ നാമനിര്‍ദ്ദേശം ചെയ്തു.

സിസ്റ്റര്‍ ലിസ്ബത്ത് എടടഒഖ  പുതിയ ഫിനാന്‍സ് ഓഫീസര്‍
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പുതിയ ട്രഷററും ഫിനാന്‍സ് ഓഫീസറുമായി എടടഒഖ സഭാംഗമായ സിസ്റ്റര്‍ ലിസ്ബത്തിനെ പ്രസിഡന്റ് അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവാ നിയമിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ച സി.മെറിന്‍ ഡി.എം.ന്റെ ഒഴിവിലേക്കാണ് പുതിയ നിയമനം.

സിനഡ് കമ്മീഷന്‍ യോഗം
സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള സിനഡല്‍ കമ്മീഷന്‍ യോഗം കാതോലിക്കേറ്റ് സെന്ററില്‍ നടന്നു. ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നും കമ്മീഷന്‍ അംഗങ്ങളായ ഫാ. ബോവസ് മാത്യുവും രാജന്‍ എം. കാരക്കാട്ടിലും പങ്കെടുത്തു.

വിവിധ ധന സഹായങ്ങള്‍

1    കുടുംബ സഹായ പദ്ധതിയില്‍ 70 കുടുംബങ്ങള്‍ക്ക് 8,12,255/രൂപ നല്‍കി.
2.    മാനസിക ശാരീരിക വൈകല്യമുള്ള 52 കുട്ടികള്‍ക്കായി 1,37,778/- രൂപ നല്‍കി
3.    എല്‍ഐ.സി. മൈക്രോ ഇന്‍ഷുറന്‍സ് മരണാനന്തര സഹായം 3 കുടുംബങ്ങള്‍ക്ക് #        48,000/- രൂപ നല്‍കി.

















 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍