വനിതാ കമ്മീഷന്‍ പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗ്

    വനിതാ കമ്മീഷനുമായി സഹകരിച്ച് നടപ്പിലാക്കുന്ന വിവാഹ മുന്നൊരുക്ക പരിശീലന പരിപാടിയുടെ അവലോകന യോഗം മാര്‍ച്ച് 1-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, രാജന്‍ എം. കാരക്കാട്ടില്‍ , ഡിജു ഡാനിയേല്‍ , അജിന്‍ ജോണ്‍, സിസ്റ്റര്‍ ലിസ്‌ബെത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

സ്റ്റാഫ് മീറ്റിംഗ്

    എം.എസ്സ്.എസ്സ്.എസ്സ് ന്റെ  സ്റ്റാഫ് മീറ്റിംഗ് മാര്‍ച്ച് 1-ാം തീയതി ഡയറ്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് ന്റെ അദ്ധ്യക്ഷതയില്‍ കൂടുകയുണ്ടായി. 2017, 2018 സാമ്പത്തിക വര്‍ഷത്തെ വിവിധ പദ്ധതികള്‍ വിലയിരുത്തുകയും പുതിയ പദ്ധതികള്‍ കണ്ടെത്തേണ്ടതിന്റെ ആവശ്യകത അവതരിപ്പിക്കുകയും ചെയ്തു.

വിവാഹ മുന്നൊരുക്ക കൗണ്‍സലിംഗ് പരിപാടി- പെരുന്തല്‍മണ്ണ

    വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിലുളള വിവാഹ മുന്നൊരുക്ക കൗണ്‍സലിംഗ് പരിപാടി പെരുന്തല്‍മണ്ണയില്‍ വച്ച് മാര്‍ച്ച് 3, 4 തീയതികളില്‍ നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് ന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം വനിതാ കമ്മീഷണല്‍ അംഗം ശ്രീമതി. ഇ.എം. രാധ ഉദ്ഘാടനം ചെയ്തു. പെരുന്തല്‍ മണ്ണ മുന്‍സിപാലിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി. വിനുരാജ്, പ്രേമലത, രാജന്‍ എം. കാരക്കാട്ടില്‍, ഡിജു ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ അഡ്വ. ലിജോ റോയ് , ശ്രീ. ആല്‍ഫ്രട്ട് ജോര്‍ജ് , ഡോ. നാസറുദീന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

പദ്ധതി അവലോകന യോഗം

    വിവീധ പദ്ധതികളുടെ ഒരു അവലോകന യോഗം മാര്‍ച്ച് 7-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. വിവിധ പദ്ധതികളുടെ പുരോഗതിയും, ധനപരമായ അവസ്ഥയും വിലയിരുത്തി. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്, രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

SAFP പ്രവര്‍ത്തന അവലോകന യോഗം

    SAFP പ്രവര്‍ത്തന അവലോകന മീറ്റിംഗ് 7-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു.

DDU-GKY രക്ഷാകര്‍ത്തൃ യോഗം

    DDU- GKY പദ്ധതി ഗുണഭോക്താക്കളുടെ രക്ഷാകര്‍ത്തൃ യോഗം മാര്‍ച്ച് 8-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ശ്രീ. ജോര്‍ജ് ഡാനിയേല്‍, ജിന്‍സി എസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി.

കില പരിശീലന പരിപാടി

    മാര്‍ച്ച് 9-ാം തീയതി തൃശ്ശൂരില്‍ വച്ചു നടന്ന കില പരിശീലന പരിപാടിയില്‍ രാജന്‍ എം. കാരക്കാട്ടില്‍ പങ്കെടുത്തു.

വിവാഹ മുന്നൊരുക്ക കൗണ്‍സലിംഗ് പരിപാടി- കണ്ണൂര്‍

    വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയില്‍ മാര്‍ച്ച് 10, 11 തീയതികളില്‍ വിവാഹ മുന്നൊരുക്ക കൗണ്‍സലിംഗ് പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടന കര്‍മ്മം ആദരീണിയയായ വനിതാ കമ്മീഷന്‍ അംഗം ശ്രീമതി. ഇ.എം. രാധ നിര്‍വ്വഹിച്ചു. ആന്തൂര്‍ മുന്‍സിപാലിറ്റി ചെയര്‍പേഴ്‌സണ്‍
ശ്രീമതി. പി.കെ. ശ്യാമള, അഡ്വ. പ്രേമകുമാരി, ഡോ. സുര്‍ജിത്ത്, രാജന്‍ എം. കാരക്കാട്ടില്‍, ഡിജു ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിക്ക് ആല്‍ഫ്രട്ട് ജോര്‍ജ്, അഡ്വ. ലിജോറോയ് , ഡോ. മുനീര്‍, ഡോ. സജുതോമസ്, ഡോ. സുകന്യ എന്നിവര്‍ നേതൃത്വം നല്‍കി.

വിവാഹ മുന്നൊരുക്ക കൗണ്‍സലിംഗ് പരിപാടി- കോട്ടയം

    വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലയില്‍ 17, 18 തീയതികളില്‍ നടന്ന വിവാഹ മുന്നൊരുക്ക കൗണ്‍സലിംഗ് പരിപാടി വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ശ്രീ.കെ.യു. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, ശ്രീ. ഡിജു ഡാനിയേല്‍, ശ്രീ. അജിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. രണ്ടു ദിവസം നീണ്ടു നിന്ന പരിശീലന പരിപാടിയില്‍ ഫ്രൊ. എ.ജി. ജോര്‍ജ്, ഡോ. ലിസ്സി ഷാജഹാന്‍, ആല്‍ഫ്രട്ട് ജോര്‍ജ്, ജോബി മാത്യു, ജോര്‍ജ് വെട്ടിക്കാട്ടില്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സമാപന സമ്മേളനം വനിതാ കമ്മീഷന്‍ അംഗം ശ്രീമതി. ഇ.എം. രാധ നിര്‍വ്വഹിച്ചു. ശ്രീ. ജയരാജ്, രാജന്‍ എം. കാരക്കാട്ടില്‍ , ഡിജു ഡാനിയേല്‍, അജിന്‍ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

SLF പരിശീലന പരിപാടി

    SLF പദ്ധതിയുടെ ഗുണഭോക്താക്കളുടെ രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടിയുളള ഒരു പരിശീലനപരിപാടി മാര്‍ച്ച് 20-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ അവകാശങ്ങള്‍ , ഉപജീവന പരിശീലന വ്യക്തിഗത കൗണ്‍സലിംഗ് എന്നിവ പരിശീലന പപിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. സിസ്റ്റര്‍ ലിസ്‌ബെത്ത് , ശ്രീമതി അനിത, ബിന്ദുകുമാരി എന്നിവര്‍ കൗണ്‍സലിംഗ് പരിപാടികള്‍ക്കും, ശ്രീ. ടോണി, തസ്‌ലീന, അജയ് എന്നിവര്‍ കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും, രാജന്‍ എം കാരക്കാട്ടില്‍, ജിയാരാജ് എന്നിവര്‍ ഉപജീവന പരിശീലനത്തെപ്പറ്റിയും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
 

Sonal Regional Network Meeting

    സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാര്‍ക്കും ബധിരാന്ധതയുളള കുട്ടികളുടെ മാതാപിതാക്കള്‍, ബന്ധുക്കള്‍ക്കായി ഒരു വര്‍ക്ക്‌ഷോപ്പ് 2017 മാര്‍ച്ച്
9, 10 തീയതികളില്‍ ചെന്നയില്‍ വച്ചു നടത്തപ്പെടുകയുണ്ടായി. പ്രസ്തുത വര്‍ക്ക്‌ഷോപ്പില്‍ സ്‌പെഷ്യല്‍ എജുക്കേറ്റര്‍മാരായ ശ്രീമതി ബൃന്ദ അജിത്ത്, ശ്രീമതി അഖില എന്നിവര്‍ പങ്കെടുത്തു.

Directors Meet- 2018

    2018  വര്‍ഷത്തെ സെന്‍സ് ഇന്തര്‍നാഷണല്‍ ഇന്ത്യയുടെ പങ്കാളികളുടെ മീറ്റിംഗ് മാര്‍ച്ച് 13,14 തീയതികളില്‍ നടക്കുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.

Capacity Building Workshop

    സെന്‍സ്  ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ 2018  വര്‍ഷത്തെ ഇമുമരശ്യേ ആൗശഹറശിഴ ണീൃസവെീു മാര്‍ച്ച് 12 മുതല്‍ 15 വരെ തീയതികളില്‍ നടത്തപ്പെട്ടു. കോ- ഓര്‍ഡിനേറ്റര്‍ അഭിലാഷ് വി. ജി. പങ്കെടുത്തു.

Parents Meet

    സെന്‍സ്  ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ പദ്ധതിയുടെ ഗുണഭോക്താക്കളുടെ രക്ഷകര്‍ത്താക്കളുടെ മീറ്റിംഗ് തിരുവനന്തപുരം ജില്ലയില്‍ 2018 മാര്‍ച്ച് 23 നും കന്യാകുമാരി ജില്ലയില്‍ മാര്‍ച്ച് 24 നും നടത്തപ്പെട്ടു.

വിനോദയാത്ര

    സെന്‍സ് ഇന്തര്‍നാഷണല്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട തിരുവനന്തപുരം,  കന്യാകുമാരി ജില്ലകളിലെ ബധിരാന്ധതയുളള കുട്ടികള്‍ക്കായി കോവളത്തെയ്ക്ക് ഒരു വിനോദയാത്ര 24,  26 തീയതികളില്‍ സംഘടിപ്പിച്ചു.


വിവിധ ധന സഹായങ്ങള്‍


  കുടുംബ സഹായ പദ്ധതിയില്‍ 11 കുടുംബങ്ങള്‍ക്ക് 1,13,008 രൂപയും
  ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും  
  എസ്.എല്‍.എഫ് സഹായ പദ്ധതിയില്‍ 36 കുട്ടികള്‍ക്ക് 1,18,578 രൂപയും
  വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 13,500 രൂപയും നല്‍കി.