കേരള വനിതാ കമ്മീഷന്‍ റിസോഴ്‌സ് മീറ്റിംഗ്
കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗിന്റെ പഠന ഉപകരണ നിര്‍മ്മിതിയ്ക്കുളള റിസോഴ്‌സ് ടീമിന്റെ പരിശീലനം ഫെബ്രുവരി 1-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് ന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കേരള വനിത കമ്മീഷന്‍ അംഗം ശ്രീമതി ഇ.എം.രാധ, ഡയറക്ടര്‍ കെ.യു. കുര്യാക്കോസ്, കൗണ്‍സലിംഗ് വിദഗ്ധരായ ഫാ. ജോയി ജെയിംസ്, ഫാ.ജോണ്‍ പടിപുരയ്ക്കല്‍, പ്രൊഫസര്‍ എ.ജി. ജോര്‍ജ്, ഡോ. അരുണ്‍ വി. നായര്‍, ശ്രീ റ്റി. എ വര്‍ഗ്ഗീസ് , ശ്രീ രാജന്‍ എം. കാരക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.
സെന്‍സ് പദ്ധതി മെന്റര്‍ സന്ദര്‍ശനം
സെന്‍സ് പദ്ധതിയുടെ ഭാഗമായിട്ടുളള മെന്റര്‍ ശ്രീമതി ബ്രഹത പദ്ധതിയും അതിന്റെ പ്രവര്‍ത്തന രീതികളും ഫെബ്രുവരി 1 മുതല്‍ 6 വരെയുളള തീയതികളില്‍ പൂര്‍ത്തിയാക്കി. 6-ാം തീയതി നടന്ന വിലയിരുത്തല്‍ യോഗത്തില്‍ ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് , ശ്രീമതി ബ്രഹത, ശ്രീ അഭിലാഷ്, പ്രോജക്ട് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗ് - കണ്ണൂര്‍ ജില്ലാതല യോഗം
കേരള വനിതാ കമ്മീഷനും മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും നടപ്പിലാക്കുന്ന പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗിന്റെ ഒരു അവലോകന യോഗം ഫെബ്രുവരി 7 -ാം തീയതി കണ്ണൂര്‍ ജില്ലാ കളക്ടറേറ്റില്‍ നടന്നു. എം.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.തോമസ് മുകളും പുറത്ത് , വനിതാ കമ്മീഷന്‍ അംഗം ശ്രീമതി ഇ.എം. രാധ, സുശീല പഠന കേന്ദ്രം ഡയറക്ടര്‍ സുകന്യ, രാജന്‍ എം കാരക്കാട്ടില്‍, ജോര്‍ജ് ഡാനിയേല്‍, ഡിജു ഡാനിയേല്‍, അജിന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
SLF വിലയിരുത്തല്‍ യോഗം
SLF പദ്ധതിയുടെ ഒരു വിലയിരുത്തല്‍ യോഗം ഫെബ്രുവരി 8-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ശ്രീമതി ജിയാ രാജ് നേതൃത്വം നല്‍കി.
SAFP വിലയിരുത്തല്‍ യോഗം
SAFP പദ്ധതിയുടെ ഒരു വിലയിരുത്തല്‍ യോഗം ഫെബ്രുവരി 8-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കി.
പ്രോജക്ട് ഫൈനാന്‍സ് റിവ്യൂ മീറ്റിംഗ്
എം.എസ്.എസ്.എസ് ന്റെ വിവിധ പ്രോജക്ടുകളുടെ ധനകാര്യ വിശകലന യോഗം ഫെബ്രുവരി 9 -ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്, രാജന്‍ എം.കാരക്കാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SAFP ജനറല്‍ ബോഡി യോഗം
ഫെബ്രുവരി 13-ാം തീയതി എറണാകുളത്തു വച്ചു നടന്ന SAFP ജനറല്‍ ബോഡി യോഗത്തില്‍ എം.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് പങ്കെടുത്തു.
SAFP റീജണല്‍ യോഗം പോത്തന്‍കോട്
SAFP പദ്ധതിയുടെ പോത്തന്‍കോട് മേഖലാതല യോഗം ഫെബ്രുവരി 13- ാം തീയതി പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളില്‍ വച്ചു നടന്നു. സിസ്റ്റര്‍ സൂക്തി തോമസ്, ജെസ്സി രാജന്‍, രേവതി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗ് - കോട്ടയം ജില്ലാതല യോഗം
കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിലുളള പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗിന്റെ കോട്ടയം, ജില്ലയിലെ ഉപദേശക സമിതി യോഗം ഫെബ്രുവരി 14 തീയതി നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് , വനിത കമ്മീഷന്‍ അംഗം ശ്രീമതി ഇ.എം രാധ, കെ.എസ് എസ്.എഫ് ഡയറക്ടര്‍ ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, സിസ്റ്റര്‍ ജെ. സീന സെബാസ്റ്റ്യന്‍, ശ്രീ ജോബി മാത്യു, രാജന്‍ എം. കാരക്കാട്ടില്‍ ജോര്‍ജ് ഡാനിയേല്‍, ഡിജു ഡാനിയേല്‍, അജിന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗ് - മലപ്പുറം ജില്ലാതല യോഗം
കേരള വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തിലുളള പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗിന്റെ മലപ്പുറം ജില്ലയിലെ ഉപദേശക സമിതി യോഗം ഫെബ്രുവരി 15 തീയതി പെരുന്തല്‍ മണ്ണ നഗരസഭ കാര്യാലയത്തില്‍ നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് , പെരുന്തല്‍മണ്ണ മുന്‍സിപാലിറ്റി ചെയര്‍മാന്‍ ശ്രീ മുഹമ്മദ് സലിം, രാജന്‍ എം. കാരക്കാട്ടില്‍ , ജോര്‍ജ് ഡാനിയേല്‍, ഡിജു ഡാനിയേല്‍, അജിന്‍ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
DDU - GKY മൊബലൈസേഷന്‍ ക്യാമ്പ്
DDU- GKY പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ കടയ്ക്ക്ല്‍, നിലമേല്‍, ചടയമംഗലം, അഞ്ചല്‍, വെളിയം, നെടുംമ്പന, എഴുകോണ്‍ എന്നീ പഞ്ചായത്തുകളില്‍ മൊബലൈസേഷന്‍ ക്യാമ്പുകള്‍ ഫെബ്രുവരി 14 മുതല്‍ 16 വരെയുളള തീയതികളില്‍ നടന്നു. ശ്രീ. ജോര്‍ജ് ഡാനിയേല്‍, ജിന്‍സി എസ്.എസ്, ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
SAFP റീജണല്‍ മീറ്റിംഗ് അഞ്ചല്‍
SAFP പദ്ധതിയുടെ അഞ്ചല്‍ മേഖലതല യോഗം ഫെബ്രുവരി 17-ാം തീയതി അഞ്ചല്‍ സെന്റ്‌ജോണ്‍സ് സ്‌കൂളില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, ജോര്‍ജ് ഡാനിയേല്‍, രാജുമോന്‍, ജിയാ രാജ്, രേവതി മോഹന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗ്
കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തിയ പ്രീ- മാരിറ്റല്‍ കൗണ്‍സലിംഗ് പരിപാടി ഫെബ്രുവരി 21, 22 തീയതികളില്‍ സ്രോതസ്സില്‍ വച്ചു നടന്നു. എം.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് ന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന കര്‍മ്മം വനിതാ കമ്മീഷന്‍ അംഗം ശ്രീമതി ഇ.എം.രാധ നിര്‍വ്വഹിച്ചു. ഡയറക്ടര്‍ കെ.യു. കുര്യാക്കോസ്, രാജന്‍ എം. കാരക്കാട്ടില്‍, ഡിജു ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന രണ്ടു ദിവസത്തെ പരിശീലന പരിപാടിയില്‍ ഫാ.ജോണ്‍ പടിപുരയ്ക്കല്‍ , ഡോ. ഷബ്‌ന, ഡോ. ലിസ്സി ഷാജഹാന്‍, ഡോ. ദേവിക, ഡോ. ആല്‍ഫ്രട്ട് ജോര്‍ജ്, പ്രൊഫസര്‍ എ.ജി. ജോര്‍ജ്, അഡ്വ. ലിജോ റോയ്, ശ്രീ. റ്റി. എ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. മൂന്നു സെക്ഷനുകളിലായി നടന്ന പരിശീലന പരിപാടിയില്‍ 137 പേര്‍ പങ്കെടുത്തു. സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും വനിതാ കമ്മീഷന്‍ ഡയറക്ടര്‍ ശ്രീ.കെ.യു. കുര്യാക്കോസ് നിര്‍വ്വഹിച്ചു. സിസ്റ്റര്‍ ലിസ്‌ബെത്ത്, രാജന്‍ എം.കാരക്കാട്ടില്‍, ഡിജു ഡാനിയേല്‍ എന്നിവര്‍ പ്രസംഗിച്ചു.
SAFP റീജണല്‍ യോഗം ബാലരാമപുരം
SAFP പദ്ധതിയുടെ ബാലരാമപുരം മേഖലാതല യോഗം ഫെബ്രുവരി 24- ാം തീയതി ബാലരാമപുരം നസ്രത്ത് ഹോം വച്ചു നടന്നു. സിസ്റ്റര്‍ സൂക്തി തോമസ്, പുഷ്പം ജോസ് , ജിയാ രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
SAFP റീജണല്‍ യോഗം നെടുമങ്ങാട്
SAFP പദ്ധതിയുടെ നെടുമങ്ങാട് മേഖലാതല യോഗം ഫെബ്രുവരി 27- ാം തീയതി നെടുമങ്ങാട് ബഥനിയില്‍ വച്ചു നടന്നു. സിസ്റ്റര്‍ സൂക്തി തോമസ്, ജിയാ രാജ് , ബിന്ദു ബേബി എന്നിവര്‍ നേതൃത്വം നല്‍കി.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 26 കുടുംബങ്ങള്‍ക്ക് 2,76,564 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 9,500 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍