സ്റ്റാഫ് മീറ്റിംഗ്

    എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് മീറ്റിംഗ് ഏപ്രില്‍ 5-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ.തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കി.

യാത്രാ അയപ്പ് യോഗം

    എം.എസ്സ്.എസ്സ്.എസ്സ് ല്‍ ദീര്‍ഘകാലം സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച ശ്രീ.കെ.എം. ബേബി, ശ്രീ മാത്യു വര്‍ഗ്ഗീസ് എന്നിവര്‍ക്ക് സമുചിതമായ യാത്രാ അയപ്പ് യോഗം ഏപ്രില്‍ 5-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ. തോമസ് കയ്യാലക്കല്‍, ഫാ. തോമസ് മുകളുംപുറത്ത് ,  ശ്രീ ജോര്‍ജ് ഡാനിയേല്‍, ജിന്‍സി എസ്.എസ്, നിഷാ മാത്യു, ശ്രീ രാജുമോന്‍,  എന്നിവര്‍ പ്രസംഗിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ന്റെ ഉപഹാരം ഫാ.തോമസ് കയ്യാലക്കല്‍ കൈമാറി. സ്റ്റാഫുകള്‍ക്ക് വേണ്ടിയുളള സമ്മാനം ബിന്ദു ബേബി സമ്മാനിച്ചു.

DDUGKY  അവലോകന യോഗം

    DDUGKY  പദ്ധതിയുടെ അവലോകന യോഗം ഏപ്രില്‍ 10-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. രാജന്‍ എം കാരക്കാട്ടില്‍ നേതൃത്വം നല്‍കി.

SAFP അവലോകന യോഗം

    SAFP പദ്ധതിയുടെ അവലോകന യോഗം ഏപ്രില്‍ 11-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. സിസ്റ്റര്‍ സൂക്തി തോമസ് നേതൃത്വം നല്‍കി.

യാത്രാ അയപ്പ് യോഗം

    എം.എസ്സ്.എസ്സ്.എസ്സ് ല്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ടിച്ച മെറില്‍ ജോസഫിന് യാത്രാ അയപ്പ് യോഗം ഏപ്രില്‍ 18-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ സംഘടിപ്പിച്ചു. ഫാ. തോമസ് മുകളുംപുറത്ത്, രാജന്‍ എം കാരക്കാട്ടില്‍  എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ന്റെ
ഉപഹാരം സ്റ്റാഫ് സെക്രട്ടറി ബൈജു ആര്‍ സമ്മാനിച്ചു.

DDUGKY  കൊല്ലം ജില്ല അവലോകന യോഗം

    ഉഉഡഏഗഥ പദ്ധതിയുടെ അവലോകനയോഗം  ഏപ്രില്‍ 20-ാം തീയതി കൊല്ലം ജില്ല കളക്‌ട്രേറ്റില്‍ വച്ചു നടന്നു. ജോര്‍ജ് ഡാനിയേല്‍, മിഥുന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.



സെന്‍സ് പദ്ധതി അവലോകന യോഗം

    സെന്‍സ് പദ്ധതിയുടെ അവലോകന യോഗം ഏപ്രില്‍ 20, 21 തീയതികളില്‍ സ്രോതസ്സില്‍ വച്ചു നടന്നു. ശ്രീ അഭിലാഷ് വി.ജി നേതൃത്വം നല്‍കി.

DDUGKY  രക്ഷാകര്‍ത്തൃ യോഗം

    തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേഷന്‍, വിവിധ മുന്‍സിപ്പല്‍ അതിര്‍ത്തികളില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്കായി മൂന്നു മാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ ടാലി പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു. കേന്ദ്ര നഗര വികസന വകുപ്പും കുടുംബശ്രീയും ചേര്‍ന്നു നടത്തുന്ന പരിപാടിയുടെ പരിശീലന കേന്ദ്രമായ എം.എസ്സ്.എസ്സ്.എസ്സ ല്‍ മെയ് 4-ാം തീയതി മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്.

NULM പദ്ധതി

    തിരുവനന്തപുരം ജില്ലയിലെ കോര്‍പ്പറേഷന്‍, വിവിധ മുന്‍സിപല്‍ അതിര്‍ത്തികളില്‍ താമസിക്കുന്ന യുവജനങ്ങള്‍ക്കായി മൂന്നുമാസത്തെ സൗജന്യ കമ്പ്യൂട്ടര്‍ ടാലി പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നു. കേന്ദ്ര നഗര വികസന വകുപ്പും കുടുംബശ്രീയും ചേര്‍ന്നു നടത്തുന്ന പരിപാടിയുടെ പരിശീലന കേന്ദ്രമായ എം.എസ്സ്.എസ്സ്.എസ്സ് ല്‍ മെയ് 4-ാം തീയതി മുതല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതാണ്.


            വിവിധ ധന സഹായങ്ങള്‍


  കുടുംബ സഹായ പദ്ധതിയില്‍ 21 കുടുംബങ്ങള്‍ക്ക് 2,23,061 രൂപയും
  ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 49,200 രുപയും  
  വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി  11,000 രൂപയും  നല്‍കി.