Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - മെയ് 2018



സ്റ്റാഫ് മീറ്റിംഗ്

    പ്രോജക്ട് സ്റ്റാഫ് മീറ്റിംഗ് മെയ് 2-ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കി.

SAFP വിലയിരുത്തല്‍ യോഗം

    SAFP പദ്ധതിയുടെ ഒരു വിദഗ്ദ്ധ വിലയിരുത്തല്‍ യോഗം മെയ് 1,2,3 തീയതികളില്‍ സ്രോതസ്സില്‍ വച്ച് നടന്നു. ടഅഎജ  കണ്‍സള്‍ട്ടന്റ് ശ്രീ ജോസഫ്,  വി.വി ജാന്‍സി ജോസഫ് എന്നിവര്‍ നേതൃത്വം  നല്‍കി. ഫാ. തോമസ് മുകളുംപുറത്ത് , സിസ്റ്റര്‍ ലിസ്ബത്ത് , സിസ്റ്റര്‍ സൂക്തി തോമസ്, രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ് ഡാനിയേല്‍ , പുഷ്പം ജോസ്, ബിന്ദു ബേബി , രാജു മോന്‍, ജെസ്സി രാജന്‍ എന്നിവര്‍ പങ്കെടുത്തു.  

ദേശീയ നൈപുണ്യ ദിനാഘോഷ പരിപാടി

    ദേശീയ നൈപുണ്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി ഒരു ഏക ദിന സെമിനാര്‍ മെയ് മാസം 3- ാം തീയതി സ്രോതസ്സില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍ ക്ലാസിന് നേതൃത്വം നല്‍കി.

നെടുമങ്ങാട് വാമനപുരം ബ്ലോക്കിന്റെ അംഗീകാരം

    ദേശീയ നൈപുണ്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി മെയ് മാസം 4-ാം തീയതി നെടുമങ്ങാട് വാമനപുരം ബ്ലോക്കില്‍ നടന്ന ആഘോഷ പരിപാടിയില്‍ വച്ച് പ്രസ്തുത ബ്ലോക്കുകളിലെ ഏറ്റവും നല്ല ഉഉഡ ഏഗഥ പ്രവര്‍ത്തനം കാഴ്ച്ച വച്ച സംഘടനയ്ക്കുളള അവാര്‍ഡ് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്കു വേണ്ടി രാജന്‍ കാരക്കാട്ടില്‍ ഏറ്റു വാങ്ങി.

നൈപുണ്യ വാക്കത്തോണ്‍

    ദേശീയ നൈപുണ്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി മെയ് 5 -ാം തീയതി സ്രോതസ്സില്‍ സംഘടിപ്പിച്ച നൈപുണ്യ വാക്കത്തോണ്‍ പരിപാടിയ്ക്ക് ഫാ.തോമസ് മുകളുംപുറത്ത്, സിസ്റ്റര്‍ ലിസ്‌ബെത്ത്, ജിന്‍സി എന്നിവര്‍ നേതൃത്വം നല്‍കി. പ്രസ്തുത പരിപാടിയില്‍ കുടുംബശ്രീ ജില്ലാമിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെയുളള ഭാരവാഹികളും, തിരുവനന്തപുരം ജില്ലയിലെ മറ്റു നിര്‍വ്വഹണ ഏജന്‍സികളിലെ വിദ്യാര്‍ത്ഥി, വിദ്യാര്‍ത്ഥിനികളും, പ്രതിനിധികളും പങ്കെടുത്തു. വാക്കത്തോന്‍ എം.എസ്.എസ്.എസ് ല്‍ നിന്നും ആരംഭിച്ച് കേശവദാസപുരം, പട്ടം ജംഗ്ഷന്‍ വഴി തിരികെ എം.എസ്.എസ്.എസ്  ക്യാമ്പസില്‍ എത്തിച്ചേര്‍ന്നു. വിവിധങ്ങളായ കലാപരിപാടികളും അതെ തുടര്‍ന്നു നടത്തപ്പെട്ടു.
സെന്‍സ് ഇന്റര്‍നാഷണല്‍ ദേശീയ ഡയറക്ടറുടെ സന്ദര്‍ശനം
    സെന്‍സ് ഇന്റര്‍നാഷണല്‍ ദേശീയ ഡയറക്ടര്‍ ശ്രീ അഖില്‍ പോള്‍ മെയ് 7,8.9 തീയതികളില്‍ സ്രോതസ്സ് സന്ദര്‍ശിക്കുകയും സെന്‍സ് പദ്ധതി വിലയിരുത്തി സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. അഭിലാഷ് വി.ജി. നേതൃത്വം നല്‍കി.

    


    

    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍