Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ജൂണ്‍ 2018



സ്റ്റാഫ് മീറ്റിംഗ്

    പരിസ്ഥിതി ദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങളെക്കുറിച്ചുളള വിലയിരുത്തല്‍ നടത്തുന്നതിനായി ജൂണ്‍ 4-ാം തീയതി സമ്പൂര്‍ണ്ണ സ്റ്റാഫ് മീറ്റിംഗ് സ്രോതസ്സില്‍ വച്ച് ഫാ.തോമസ് മുകളുംപുറത്ത് നടത്തുകയുണ്ടായി.

ലോക പരിസ്ഥിതി ദിനാചരണം

    ജൂണ്‍ 5-ാം തീയതി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സെന്റ് മേരീസ് എല്‍.പി ആന്റ് നഴ്‌സറി സ്‌കൂളും സംയുക്തമായാണ് ലോകപരിസ്ഥിതിദിന പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരം ഡെപ്യൂട്ടി മേയര്‍ ശ്രീമാന്‍ വി. ശശി വൃക്ഷതൈ നട്ടു ചടങ്ങ് ഉദ്ഘാടനം ചെയ്തു. 1500 വൃക്ഷതൈകള്‍ വിതരണം ചെയ്തു. പ്രകൃതി സംരക്ഷണം, പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യ വശങ്ങളും അവ പ്രകൃതിയില്‍ ഏല്‍പ്പിക്കുന്ന ആഘാതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളുമായി പങ്കു വച്ചു. പരിപാടിയില്‍ പങ്കെടുത്ത മുഖ്യാതിഥികളെ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടറും, സെന്റ് മേരീസ് എല്‍.പി ആന്റ് നഴ്‌സറി സ്‌കൂള്‍ മാനേജരുമായ ഫാ. തോമസ് മുകളുംപുറത്ത് സ്വാഗതം ആശംസിച്ചു. 1500 കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണ ബോധവത്കരണ റാലിയും സംഘടിപ്പിക്കുകയുണ്ടായി. നഗരസഭാ കൗണ്‍സിലര്‍ ശ്രീമാന്‍ ജോണ്‍സന്‍ ജോസഫ്, മോണ്‍സിഞ്ഞോര്‍ വര്‍ക്കി ആറ്റുപുറത്ത് അച്ചന്‍ , മേജര്‍ അതിരൂപത ചാന്‍സിലര്‍ റവ. ഫാ. ജോര്‍ജ്ജ് തോമസ്, ഫോണ്‍ഫോര്‍ കേശവദാസപുരം ഷോറും പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ശ്രീ. ജോര്‍ജ് ഡാനിയേല്‍ നന്ദി ആശംസിച്ചു.

DDU- GKY ഫിസിക്കല്‍ വെരിഫിക്കേഷന്‍

    DDU- GKY  മൂന്നാം ഘട്ടത്തിലേയ്ക്കുളള ഫിസിക്കല്‍ വെരിഫിക്കേഷന്‍ ജൂണ്‍ 6-ാം തീയതി ആരംഭിച്ചു. എം.എസ്.എസ്.എസ് ല്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും കുടുംബശ്രീ തിരഞ്ഞെടുത്ത 40 കുട്ടികളുടെ വെരിഫിക്കേഷനു നേതൃത്വം നല്‍കിത് മിഥുന്‍ തോമസ്, അജിന്‍ ജോണ്‍, ഡിജു ഡാനിയേല്‍, അലക്‌സ് സെബാസ്റ്റ്യന്‍ എന്നിവരാണ്.

സ്റ്റാഫ് മീറ്റിംഗ്

    എം.എസ്.എസ്.എസ് സ്റ്റാഫ് മീറ്റിംഗ് ജൂണ്‍ 7-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു.
ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കി.

DDU- GKY പ്ലെയ്‌സ്‌മെന്റ് വിഭാഗം വിലയിരുത്തല്‍ യോഗം

    രണ്ടും മൂന്നും ഘട്ടങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചുകളിലെ കുട്ടികളുടെ പ്ലെയ്‌സ്‌മെന്റ് രേഖകള്‍ സംബന്ധിച്ച വിലയിരുത്തല്‍ മീറ്റിംഗ് ജൂണ്‍ 8-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. നാലാം ഘട്ടത്തിലെ പ്ലെയ്‌സ്‌മെന്റ് രേഖകള്‍ കൂടുതല്‍ കാര്യക്ഷമതയോടെ എങ്ങനെ നടപ്പിലാക്കാം എന്നതിനെപ്പറ്റിയുളള വിവിധങ്ങളായ വിവരങ്ങള്‍ മീറ്റിംഗില്‍ ചര്‍ച്ച ചെയ്തു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് മീറ്റിംഗിനു നേതൃത്വം നല്‍കി.

സ്രോതസ്സ് കൂദാശയും, DDU- GKY നാലാം ഘട്ടം ഉദ്ഘാടനവും

    DDU- GKY  നാലാം ഘട്ട ഉദ്ഘാടനം ജൂണ്‍ 13-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. പത്തനംത്തിട്ട രൂപതാ കോ- അഡ്ജത്തോര്‍ ബിഷപ്പ് അഭിവന്ദ്യ സാമൂവല്‍ മാര്‍ ഐറേനിയോസ് തിരുമേനി ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. എം.എസ്.എസ്.എസ് സ്രോതസ്സ് മന്ദിരങ്ങളുടെ കൂദാശയും അന്നേ ദിവസം നടത്തുകയുണ്ടായി. അഭിവന്ദ്യ ഐറേനിയോസ് തിരുമേനി മുഖ്യകാര്‍മ്മികത്വം വഹിച്ച ചടങ്ങില്‍ ഫാ. തോമസ് മുകളുംപുറത്ത്, ഫാ. ബിറ്റി, ഫാ. ബോബിന്‍, ഫാ. ബിനോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

SAFP  അഞ്ചല്‍ റീജണല്‍ മീറ്റിംഗ്

    SAFP  അഞ്ചല്‍ മേഖലാതല യോഗം ജൂണ്‍ 16-ാം തീയതി സെന്റ് ജോണ്‍സ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടന്നു. ശ്രീ രാജുമോന്‍, അഭിലാഷ് വി.ജി എന്നിവര്‍ നേതൃത്വം നല്‍കി.

കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ്
    
    കേരളാ സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ 2017- 2018 വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് ,
ഗടടഎ  ആസ്ഥാന മന്ദിരമായ ആമോസ് സെന്ററില്‍ ജൂണ്‍ 19-ാം തീയതി നടന്നു. ഫോറം ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് അദ്ധ്യക്ഷനായിരുന്നു. എം. എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് , ശ്രീ ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു. ന്യൂനപക്ഷ അവകാശങ്ങളെ കുറിച്ച് ശ്രീമതി മോനമ്മ കോക്കാട്, ജലവിഭവ സംരക്ഷണത്തെക്കുറിച്ച് ഡോ. വി. ആര്‍ ഹരിദാസ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

SLF  വിലയിരുത്തല്‍ യോഗം
    SLF പദ്ധതിയുടെ വിലയിരുത്തല്‍ യോഗം ജൂണ്‍ 21-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഫാ.തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കിയ യോഗത്തില്‍ കോര്‍ഡിനേറ്റര്‍ ജിയ രാജ് , ശ്രീ. ജോര്‍ജ്ജ്
    
ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.

സെന്‍സ് വിനോദയാത്ര

    ജൂണ്‍ 23-ാം തീയതി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സെന്‍സ്  ഇന്ത്യ ഇന്റര്‍ നാഷണലും സെന്‍സ് പദ്ധതിയിലെ ഗുണഭോക്താക്കളെയും കുടുംബങ്ങളയും പങ്കെടുപ്പിച്ചുകൊണ്ട്  വേളി ടൂറിസ്റ്റ് വില്ലേജിലേക്ക് വിനോദയാത്ര നടത്തി. കോര്‍ഡിനേറ്റര്‍ അഭിലാഷ് വി.ജി, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ , മറ്റ് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

SLF  ഗുണഭോക്താക്കളുടെ യോഗം

    SLF - പദ്ധതിയുടെ ഭാഗമായ ഭിന്നശേഷി ഗുണഭോക്താക്കളായ 92 കുട്ടികളെയും , കുടുംബങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ജൂണ്‍ 25-ാം തീയതി സ്രോതസ്സില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് , ജിയ രാജ് പരിപാടിക്ക് നേതൃത്വം നല്‍കി.

SAFP  ബാലരാമപുരം മേഖലാതല യോഗം

    SAFP  ബാലരാമപുരം മേഖലാതല യോഗം ജൂണ്‍ 26-ാം തീയതി ബാലരാമപുരം നസ്രത്ത് ഹോമില്‍ വച്ചു നടന്നു. എം.എസ്.എസ്.എസ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് , കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍. സൂക്തിതോമസ്, പുഷ്പംജോസ് എന്നിവര്‍ പങ്കെടുത്തു. ശ്രീ ജോര്‍ജ്ജ് ഡാനിയേല്‍ ടഅഎജ  ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.

സാമ്പത്തിക അവലോകന മീറ്റിംഗ്

    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സാമ്പത്തിക വിലയിരുത്തല്‍ മീറ്റിംഗ് ജൂണ്‍ 26-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. അത്യുന്നത കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ വിലയിരുത്തല്‍ യോഗത്തിന് നേതൃത്വം നല്‍കി. ഫാ. തോമസ് മുകളുംപുറത്ത്, എം.എസ്.എസ്.എസ് മുന്‍ ഡയറക്ടര്‍ ഫാ.ബോവസ് മാത്യു, സിസ്റ്റര്‍ ലിസ്ബത്ത്, ശ്രീ. ജോര്‍ജ്ജ് ഡാനിയേല്‍, നിഷാരാജന്‍, ബൈജു ആര്‍ എന്നിവര്‍ പങ്കെടുത്തു.

ഹെലന്‍ കെല്ലര്‍ ഡേ തിരുവനന്തപുരം

    അന്ധതയോടും ബധിരതയോടും പടവെട്ടി ജീവിത വിജയം കൈവരിച്ച ഹെലന്‍ കെല്ലറെ അനുസ്മരിച്ചുകൊണ്ട് ജന്മദിനമായ ജൂണ്‍ 27-ാം തീയതി അനുസ്മരണ ദിനം ആചരിച്ചു. . സ്രോതസ്സില്‍ രാവിലെ ചടങ്ങില്‍ ഫാ.തോമസ് മുകളുംപുറത്ത് , കോര്‍ഡിനേറ്റര്‍ ശ്രീ. അഭിലാഷ് വി.ജി. എന്നിവര്‍ പങ്കെടുത്തു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സെന്‍സ് ഇന്ത്യ ഇന്റര്‍ നാഷണലും സംയുക്തമായി ഫ്‌ളാഷ് മോബ്, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ കേശവദാസപുരം കേദാരം അങ്കണത്തില്‍ സംഘടിപ്പിച്ചു.


ഹെലന്‍ കെല്ലര്‍ ഡേ കന്യാകുമാരി

    കന്യാകുമാരി ജില്ലയിലെ 2018 വര്‍ഷത്തിലെ ഹെലന്‍ ഹെല്ലര്‍ ദിനാചരണം 28/06/2018 ല്‍ കുഴിത്തുറ വൈ.എം.സി.എ. യില്‍ വച്ചു ആഘോഷിക്കുകയുണ്ടായി. പൊതു ജനങ്ങള്‍ക്ക്  ബധിരാന്ധതയില്‍  അവബോധം വളര്‍ത്തുന്നതിന് ഒരു ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടി അവതരിപ്പിച്ചത് എം.എസ്.എസ്.എസ് ലെ    ഉഉഡ ഏഗഥ പദ്ധതിയിലെ വിദ്യാര്‍ത്ഥികളാണ്. തുടര്‍ന്ന് എം.എസ്.എസ്.എസ് ഡയറക്ടര്‍ നിലവിലെ ബധിരാന്ധതയുടെ പദ്ധതിയെ സംബന്ധിച്ച് സംസാരിച്ചു. തദവസരത്തില്‍ ബധിരതയും അന്ധതയും ബാധിച്ച കുട്ടികള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന ഫാ. ജീന്‍ ജോസ്  ബധിരാന്ധതയെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്തി. അതിനു ശേഷം നിലവില്‍ ബധിരാന്ധതയുടെ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്കായി ഒരു മീറ്റിംഗ് സംഘടിപ്പിച്ചു. പ്രസ്തുത മീറ്റിംഗില്‍ 20 കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പങ്കെടുത്തു. ഈ യോഗത്തില്‍ വച്ചു കുട്ടികള്‍ക്ക്  ഉപഹാരങ്ങള്‍ സമ്മാനിച്ചു. എം.എസ്.എസ്.എസ് ഡയറക്ടര്‍  ഫാ. തോമസ് മുകളുംപുറത്ത് ഫാ. ബിറ്റി,  പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ      അഭിലാഷ് വി.ജി, പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. ജോര്‍ജ് ഡാനിയേല്‍ എന്നിവര്‍ സംസാരിച്ചു. നിലവില്‍ ബധിരാന്ധത പദ്ധതി മുഖാന്തരം എം.എസ്.എസ്.എസ് നല്‍കി വരുന്ന സേവനങ്ങളില്‍ രക്ഷകര്‍ത്താക്കള്‍ അതിയായ സംതൃപ്തി രേഖപ്പെടുത്തി.

SAFP ധനസഹായം

    സേവ് എ ഫാമിലി പ്ലാന്‍ ഗുണഭോക്താക്കള്‍ക്ക് പോത്തന്‍കോട് മേഖലയില്‍ നിന്നു 16 പേര്‍ക്കും, ബാലരാമപുരം മേഖലയില്‍ നിന്നു 7 പേര്‍ക്കും, നെടുമങ്ങാട് മേഖലയില്‍ നിന്നു 10 പേര്‍ക്കും വിവിധ പദ്ധതികള്‍ക്കായി ജൂണ്‍ മാസം 2018 ല്‍ ധനസഹായം നല്‍കി.


    
വിവിധ ധന സഹായങ്ങള്‍

  കുടുംബ സഹായ പദ്ധതിയില്‍ 33 കുടുംബങ്ങള്‍ക്ക് 3,28,720 രൂപയും
  ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,000 രുപയും  
  എസ്.എല്‍.എഫ് സഹായ പദ്ധതിയില്‍ 51 കുട്ടികള്‍ക്ക് 1,46,749 രൂപയും
  വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,000   രൂപയും  നല്‍കി.





    

    



    

    

 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍