എം.എസ്സ്.എസ്സ്.എസ്സ് ന്റെ SAFP കോര്‍ഡിനേറ്ററായി കഴിഞ്ഞ അഞ്ച് വര്‍ഷമായി സേവനം അനുഷ്ഠിച്ചിരുന്ന സിസ്റ്റര്‍. സൂക്തി SIC ജൂണ്‍ 29-ാം തീയതി യാത്ര അയപ്പ് നല്‍കി. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്, ശ്രീ ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ ആശംസ നേര്‍ന്നു.
SAFP കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആഗ്‌ന SIC ചുമതലയേറ്റു
SAFP പദ്ധതിയുടെ കോര്‍ഡിനേറ്ററായി സിസ്റ്റര്‍ ആഗ്‌ന SIC ചുമതലയേറ്റു.
സെന്റ് തോമസ് നാമ ഹേതുക തിരുന്നാള്‍ മംഗളം
സെന്റ് തോമസ് ദിനം ജൂലൈ 4-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. എല്ലാ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത ചടങ്ങില്‍ സിസ്റ്റര്‍ ലിസ്‌ബെത്ത്, സിസ്റ്റര്‍ ആഗ്‌ന, ശ്രീ ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ മംഗള ആശംസകള്‍ നേര്‍ന്നു.
DDU- GKY കുടുംബശ്രീ അവലോകന മീറ്റിംഗ്
DDU- GKY ഒന്നാം ഘട്ട പദ്ധതി പൂര്‍ത്തീകരണത്തിന്റെയും നാലാം ഘട്ട പദ്ധതിയുടെ സുസ്ഥിരത ഉറപ്പു വരുത്തുന്നതിന്റെയും ഭാഗമായുളള പദ്ധതി അവലോകന മീറ്റിംഗ് ജൂലൈ 4-ാം തീയതി കുടുംബശ്രീ ഓഫീസില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ചു ജിന്‍സി എസ്.എസ് പങ്കെടുത്തു.
സെന്‍സ് റിസോഴ്‌സ് സെന്റര്‍ പുനക്രമീകരിച്ചു
വലിയ ശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന സെന്‍സ് ഇന്റര്‍നാഷണല്‍ റിസോഴ്‌സ് സെന്റര്‍ ജൂലൈ 4-ാം തീയതി ചാല കുര്യാത്തിയിലേക്ക് കൂടുതല്‍ സൗകര്യങ്ങളോടെ മാറ്റി പുന:ക്രമീകരിച്ചു.
SAFP ഫാമിലി ഫെസിലിറ്റേഷന്‍ ടീം യോഗം
SAFP പദ്ധതിയുടെ ഫാമിലി ഫെസിലിറ്റേഷന്‍ ടീം യോഗം ജൂലൈ 5-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് , കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആഗ്‌ന , റീജണല്‍ ആനിമേറ്റര്‍മാരായ രാജുമോന്‍, ബിന്ദു ബേബി, ജെസ്സി രാജന്‍, പുഷ്പം ജോസ്, ഡിജു ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
DDU- GKY ഡിസ്ട്രിക്ട് മിഷന്‍ അവലോകന യോഗം- കൊല്ലം
DDU- GKY കൊല്ലം ഡിസ്ട്രിക്ട് മിഷന്‍ അവലോകന യോഗം ജൂലൈ 6-ാം തീയതി കളക്‌ട്രേറ്റില്‍ വച്ചു നടന്നു. DDU- GKY നിര്‍വ്വഹണ ഏജന്‍സി പ്രതിനിധികള്‍ ഡിസ്ട്രിക്ട് മിഷന്‍ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗം ജിന്‍സി എസ്.എസ് മീറ്റിംഗില്‍ പങ്കെടുത്തു.
സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആലോചന യോഗം
അത്യുന്നത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവയുടെ നേതൃത്വത്തില്‍ നടത്തിയ ആലോചന മീറ്റിംഗിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മേജര്‍ അതിരൂപത എം.എസ്സ്.എസ്സ്.എസ്സ് വഴി സൗജന്യ ഭക്ഷണ വിതരണം നടത്തുന്നതിനായുളള പദ്ധതിയുടെ പ്രാഥമിക ആലോചന യോഗം ജൂലൈ 10-ാം തീയതി കോര്‍ എപ്പിസ്‌കോപ്പ മാത്യു മനക്കരക്കാവില്‍ അച്ചന്റെ നേതൃത്വത്തില്‍ സ്രോതസ്സില്‍ വച്ചു നടന്നു. ഫാ. തോമസ് മുകളുംപുറത്ത് , സിസ്റ്റര്‍ ലിസ്‌ബെത്ത് , മിഥുന്‍ കെ.റ്റി, ആര്‍ ബൈജു , ഡിജു ഡാനിയേല്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ദൈവ ദാസന്‍ മാര്‍ ഇവാനിയോസ് മെത്രാപോലീത്തായുടെ 65-ാം ഓര്‍മ്മപ്പെരുന്നാള്‍ - കബറിങ്കല്‍ പ്രാര്‍ത്ഥന
ദൈവ ദാസന്‍ മാര്‍ ഇവാനിയോസ് തിരുമേനിയുടെ 65-ാം ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 9-ാം തീയതി കബറിങ്കല്‍ ഫാ.തോമസ് മുകളുംപുറത്ത് ന്റെ മുഖ്യകാര്‍മികത്വത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങള്‍ പ്രാര്‍ഥന യോഗം നടത്തി.
കുടുംബശ്രീ അവലോകന മീറ്റിംഗ്
DDU- GKY നാലാം ഘട്ട പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായുളള ഒരു വിലയിരുത്തല്‍ യോഗം ജൂലൈ 16-ാം തീയതി കുടുംബശ്രീ ഓഫീസില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, ശ്രീ ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.
SAFP നെടുമങ്ങാട് മേഖലാതല യോഗം
SAFP പദ്ധതിയുടെ നെടുമങ്ങാട് മേഖലാതല യോഗം ജൂലൈ 21-ാം തീയതി നെടുമങ്ങാട് ബഥനി കഠക സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്നു. കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ആഗ്ന, ആനിമേറ്റര്‍ ബിന്ദു ബേബി എന്നിവരുടെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ അഭിലാഷ് വി.ജി പാലിയേറ്റീവ് കെയര്‍ എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
DDU- GKY കുടുംബശ്രീ ഇന്‍സ്‌പെക്ഷന്‍
ഉഉഡ ഏഗഥ ട്രെയിനിംഗ് സെന്റര്‍ എസ്.ആര്‍.എല്‍.എം കുടുംബശ്രീ ഇന്‍സ്‌പെക്ഷന്‍ ജൂലൈ 24-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാരായ ശ്രീമതി അനൂജ, ശ്രീമതി ജീവ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്‍സ്‌പെക്ഷന്‍ പൂര്‍ത്തീകരിച്ചത്.
കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം- ദര്‍ശന്‍ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ്
കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തന്റെ നേതൃത്വത്തില്‍ കേരള സ്റ്റേറ്റ് വിമണ്‍ ഫെഡറേഷന്‍- ദര്‍ശന്‍- വാര്‍ഷിക ജനറല്‍ ബോഡി യോഗം ജൂലൈ 25-ാം തീയതി കോട്ടയം ആമോസ് സെന്ററില്‍ വച്ചു നടന്നു. ജെസ്സി രാജന്‍, ജിയാരാജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
കുട്ടനാട്ടിലെ ജനങ്ങളളോടൊപ്പം അത്യുന്നത കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവ
മലങ്കരസുറിയാനി കത്തോലിക്കാ സഭ തിരുവനന്തപുരം മേജര്‍ അതിരൂപത കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളില്‍ ജൂലൈ 27-ാം തീയതി സഭാ തലവനും മേജര്‍ അതിരൂപതയുടെ പിതാവുമായ കര്‍ദ്ദിനാള്‍ മോറാന്‍ മോര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സന്ദര്‍ശനം നടത്തി. തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ആണ് ദുരിത മേഖലകളില്‍ സേവനം നടത്തിയത്. കുട്ടനാട്ടില്‍ എരുവത്തൂര്‍, പാണ്ടംക്കരി, ചങ്ങംക്കരി, എന്നി പ്രദേശങ്ങളില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള കിറ്റുകള്‍ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ തിരുമേനി വിതരണം ചെയ്തു. അതിരൂപതാ മോണ്‍സിഞ്ഞോര്‍ വര്‍ക്കി ആറ്റിപുറത്ത് അച്ചന്‍, പ്രൊക്കുറേറ്റര്‍ തോമസ് കയ്യാലയ്ക്കല്‍ അച്ചന്‍, കര്‍ദ്ദിനാള്‍ സെക്രട്ടറി ജോണ്‍സണ്‍ കാക്കനാട്ട് അച്ചന്‍, എം.എസ്.എസ്.എസ് ഡയറക്ടര്‍ തോമസ് മുകളുംപുറത്ത് അച്ചന്‍, സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പിതാവിനോടൊപ്പം ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 27 കുടുംബങ്ങള്‍ക്ക് 2,98,000 രൂപയും വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 13,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍