സിനഡല്‍ മീറ്റിംഗ്
മലങ്കര കാതോലിക്ക് സഭയുടെ സോഷ്യല്‍ സര്‍വ്വീസിന്റെ സിനഡല്‍ മീറ്റിംഗ് ജനുവരി 2 ന് കാതോലിക്കേറ്റ് സെന്ററില്‍ വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.
അഡ്വക്കസി - നെറ്റ് വര്‍ക്കിംഗ് പരിശീലനം
ജനുവരി 4,5 തീയതികളില്‍ വയനാട് സ്രേയസ്സില്‍ വച്ചു നടന്ന അഡ്വക്കസി നെറ്റ് വര്‍ക്കിംഗ് പരിശീലന പരിപാടിയില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ് പങ്കെടുത്തു.
DDU - GKY ട്രെയിനിംഗ്
ജനുവരി 5-ാം തീയതി കുടുംബശ്രീ സ്റ്റേറ്റ്മിഷനില്‍ വച്ചു നടന്ന DDU - GKY MIS (Management Information System) ട്രെയിനിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ശ്രീമതി ജിന്‍സി എസ്.എസ്, ശ്രീ. ജിജേഷ് മോന്‍ എന്നിവര്‍ പങ്കെടുത്തു.
വെളളപ്പൊക്ക ദുരിതാശ്വാസ പദ്ധതി
ജനുവരി 7 ന് കാരിത്താസ് ഇന്ത്യ - പ്രോജക്ട് നടത്തിപ്പ് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പ്രോഗ്രാം മാനേജര്‍ ലറീന ഫെര്‍ണാണ്ടസ് എം.എസ്സ്.എസ്സ്.എസ്സ് ഓഫീസില്‍ സന്ദര്‍ശനം നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കി.
വാര്‍ഷിക ആസുത്രണ മീറ്റിംഗ്
ജനുവരി 14-ാം തീയതി സ്രോതസ്സില്‍ വച്ചു സ്റ്റാഫ് മീറ്റിംഗ് നടത്തുകയും പ്രസ്തുത മീറ്റിംഗില്‍ വാര്‍ഷിക പരിപാടികളുടെ ആസൂത്രണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുകയും പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ നടത്തുകയും മീറ്റിംഗ് ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. എം. എസ്സ്. എസ്സ്. എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ് വാര്‍ഷിക ആസൂത്രണ പരിപാടി
കള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
പരിവര്‍ത്തന്‍ - 2019
ജനുവരി 21 ന് സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ. ബിന്നി യുടെ നേതൃത്വത്തില്‍ പരിവര്‍ത്തന്‍ 2019 പരിപാടിയുടെ ചര്‍ച്ച എം.എസ്സ്.എസ്സ്. എസ്സ് ല്‍ വച്ചു നടത്തി.
ഉത്പാദക കോ- ഓപ്പറേറ്റീവ് സൊസൈറ്റി
ജനുവരി 23-ാം തീയതി ഇളമാട് കേന്ദ്രീകരിച്ച് ഉത്പാദക സംരംഭകരുടെ കൂട്ടുത്തരവാദിത്വ സംഘടനകളും അതിന്റെ ഉപരിഘടകമായി കോ- ഓപ്പറേറ്റീവ് സൊസൈറ്റി രൂപീകരിക്കുന്നതിനും മീറ്റിംഗ് നടത്തി . പ്രസ്തുത മീറ്റിംഗില്‍ റവ. ഫാ. ഡാനിയേല്‍ കല്ലുവിള അദ്ധ്യക്ഷനായിരുന്നു. എം. എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍മാരായ ശ്രീ. ബിജോയ് ജോസഫ്, ശ്രീ. ജോര്‍ജ് ദാനിയേല്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
SAFP കോര്‍ഡിനേറ്റര്‍ ട്രെയിനിംഗ്
ജനുവരി 24-ാം തീയതി SAFP യുടെ കാലടിയിലുളള ഓഫീസില്‍ വച്ചു നടന്ന കോര്‍ഡിനേറ്റര്‍ ട്രെയിനിംഗ് പരിപാടിയില്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ പുതിയ SAFP കോര്‍ഡിനേറ്റര്‍ ശ്രീമതി ജിയ രാജ് പങ്കെടുത്തു.
സെന്‍സ് ഇന്റര്‍നാഷണല്‍ ബധിരാന്ധത പദ്ധതി
ജനുവരി 21 മുതല്‍ 25 വരെ സെന്‍സ് ഇന്റര്‍നാഷണല്‍ ഓഫീസ് ഹൈദരാബാദില്‍ നിന്നും അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍ ശ്രീ. ശ്രീനിവാസന്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ ബധിരാന്ധത പദ്ധതിയുടെ വിലയിരുത്തല്‍ നടത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും, ഈ പദ്ധതിയിലുളളവരുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എബിന്‍ എസ് നേതൃത്വം നല്‍കുകയും ചെയ്തു.
ഇആഉഞങ റിവ്യൂ മീറ്റിംഗ്
ജനുവരി 25-ാം തീയതി തിരുവനന്തപുരം മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ വച്ചു നടത്തിയ സാമൂഹികാധിഷ്ഠിത ദുരന്ത ലഘൂകരണ പദ്ധതിയുടെ റിവ്യൂ മീറ്റിംഗ് നടന്നു. ബഹു.മേയര്‍ വി.കെ പ്രശാന്ത് അദ്ധ്യക്ഷനായിരുന്നു. എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍മാരായ ശ്രീ. ബിജോയ് ജോസഫ് , ശ്രീ. ജോര്‍ജ് ദാനിയേല്‍ എന്നിവര്‍ പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്തു.
SAFP കുടുംബ സഹായ പദ്ധതി
SAFP കുടുംബ പദ്ധതിയില്‍ നിന്നും ജനുവരി 25-ാം തീയതി വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി ബാലരാമപുരം റീജണലിലെ 15 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി .
SAFP ഭവന പദ്ധതി
ജനുവരി 29 SAFP യുടെ ഭവന പദ്ധതിയുടെ ഭാഗമായി പുതിയ വീടുകള്‍ പണിയുന്നതിനു വേണ്ടിയുളള ഭവനങ്ങള്‍ സന്ദര്‍ശിക്കാന്‍ സേവ് എ ഫാമിലി പ്ലാന്‍ കേന്ദ്രത്തില്‍ നിന്നും ശ്രീ. ജോബി സന്ദര്‍ശനം നടത്തുകയും അതിന് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഘഎ പദ്ധതി മീറ്റിംഗ്
ജനുവരി 31 ന് LF ( Liliane Fonds) പദ്ധതിയുടെ ഡയറക്‌ടേഴ്‌സ് മീറ്റിംഗ് കോട്ടയത്തു വച്ചു നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.
വിവിധ ധനസഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 15 കുടുംബങ്ങള്‍ക്ക് 1,61,000 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 5 കുടുംബങ്ങള്‍ക്ക് 83,500 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 18,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍