Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഫെബ്രുവരി 2019

 






ജീവനോപാധി സംരഭകത്വ പരിശീലന പരിപാടി

    കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജീവനോപാധി സംരഭകത്വ പരിശീലന പരിപാടിയുടെ ഭാഗമായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഫെബ്രുവരി 1-ാം തീയതി നെടുമങ്ങാട് വച്ചു സോപ്പ്, ടോയ്‌ലറ്റ് ഐറ്റംസ്, സോപ്പ് പൗഡര്‍ എന്നീ 10 ഉല്‍പ്പന്നങ്ങളുടെ തൊഴില്‍ നിര്‍മ്മാണ പരിശീലനം നടത്തി. ഫാ.തോമസ് മുകളുംപുറത്ത് പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.  തുടര്‍ന്ന് ശ്രീമതി. എല്‍സികുട്ടി ക്ലാസുകള്‍ നയിച്ചു. 66 വിധവകള്‍ പരിശീലനം നേടി.

തൊഴില്‍ പരിശീലനം

    തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയിലും നെയ്യാറ്റിന്‍കര രൂപതയിലും ജീവനോപാധി സംരംഭകത്വ പരിശീലനം എം.എസ്സ്.എസ്സ്.എസ്സ് ന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു.

ജില്ലാതല കലോല്‍സവം

    ഫെബ്രുവരി 2-ാം തീയതി തിരുവനന്തപുരം ജില്ലയിലെ ബഡ്‌സ് സ്‌കൂളുകളെ പങ്കെടുപ്പിച്ചു കൊണ്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജില്ലാതല കലോല്‍സവം സംഘടിപ്പിച്ചു. തിരുവനന്തപുരം സബ് കളക്ടര്‍   ഗ. കിയമലെസമൃ കഅട  വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു.

SAFP  F.F.T ( Family Facilitation Team) മീറ്റിംഗ്

    സേവ് എ ഫാമിലി പ്ലാന്‍ പദ്ധതിയുടെ ജനുവരി മാസത്തെ പ്രവര്‍ത്തന അവലോകന മീറ്റിംഗ് ഫെബ്രുവരി 5-ാം തീയതി സ്രോതസ്സില്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ.ബിജോയ് ജോസഫ് എന്നിവര്‍ പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്ത് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി. ടഅഎജ കോ-ഓര്‍ഡിനേറ്റര്‍ കുമാരി ജിയാരാജ് മീറ്റിംഗിന് നേതൃത്വം നല്‍കി.


RBM (Result Based Management) ട്രെയിനിംഗ്

    KSSF ന്റെ പാര്‍ട്ട്‌നേഴ്‌സ് സ്റ്റാഫ് കപ്പാസിറ്റി ബില്‍ഡിംഗിന്റെ ഭാഗമായി ഫെബ്രുവരി 7,8 തീയതികളില്‍ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം സംഘടിപ്പിച്ച ഞആങ ട്രെയിനിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ശ്രീ.സിജോ വി.എസ് പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ.ബിജോയ് ജോസഫ് ട്രെയിനിംഗിന് നേതൃത്വം നല്‍കി.

പരിശീലന പര്യടനം

    സെന്‍സ് ഇന്റര്‍നാഷണല്‍ പദ്ധതിയിലെ സ്റ്റാഫ് അംഗങ്ങളുടെ പരിശീലന പര്യടനം  സുല്‍ത്താന്‍ ബത്തേരിയിലെ ശ്രേയസ്സ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സന്ദര്‍ശിച്ചു കൊണ്ട് ഫെബ്രുവരി 11 മുതല്‍ 13 വരെ നടത്തി. പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ.എബിന്‍ എസ് പരിശീലന പര്യടനത്തിന് നേതൃത്വം നല്‍കി.

LF (Liliane Fonds ) പദ്ധതി
    
    ഫെബ്രുവരി 12-ാം തീയതി LF പദ്ധതിയുടെ 43 ഗുണഭോക്താക്കള്‍ക്ക് ധന സഹായം നല്‍കി.

SAFP ഡയറക്‌ടേഴ്‌സ് മീറ്റിംഗ്

    ഫെബ്രുവരി 13, 14 തീയതികളില്‍ എറണാകുളം പി.ഒ.സി സെന്ററില്‍ വച്ചു നടന്ന SAFP രൂപതാതല ഡയറക്‌ടേഴ്‌സ് മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.

സ്റ്റാഫ് മീറ്റിംഗ്

    ഫെബ്രുവരി 14-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ന്റെ ജനുവരി മാസത്തെ പ്രവര്‍ത്തന വിലയിരുത്തല്‍ മീറ്റിംഗ് നടന്നു.  ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. ശ്രീ. ബിജോയ് ജോസഫ് പ്രവര്‍ത്തന വിലയിരുത്തല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ജനുവരി മാസത്തെ അവലോകന റിപ്പോര്‍ട്ട് ശ്രീമതി. അജിത വായിച്ചു.

പ്രളയ ദുരിതാശ്വാസ പദ്ധതി അവലോകനം

    കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന പ്രളയ ദുരിതാശ്വാസ പുനരുദ്ധാരണ പദ്ധതിയുടെ അവലോകന മീറ്റിംഗ് ഫെബ്രുവരി 15,16 തീയതികളില്‍ കോട്ടയം ഗടട എീൃൗാ

ആസ്ഥാനത്തു വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് മീറ്റിംഗില്‍ പങ്കെടുത്തു.

ബധിരാന്ധത കുട്ടികളുടെ വിനോദയാത്ര പരിപാടി - കന്യാകുമാരി

    സെന്‍സ് ഇന്റര്‍നാഷണല്‍ പദ്ധതിയിലെ കന്യാകുമാരി സെന്ററിലെ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും വിനോദയാത്ര പരിപാടി ഫെബ്രുവരി 15-ാം തീയതി കന്യകുമാരിയില്‍ നടത്തി.

SAFP  റീജണല്‍ യോഗം ബാലരാമപുരം

    ടഅഎജ  പദ്ധതിയുടെ മേഖലാതല യോഗം ഫെബ്രുവരി 16- ാം തീയതി  ബാലരാമപുരം നസ്രത്ത് ഹോം ല്‍ വച്ചു നടന്നു. കോര്‍ഡിനേറ്റര്‍ ജിയാ രാജ്, ആനിമേറ്റര്‍ പുഷ്പം ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പരീക്ഷ ഒരുക്കത്തില്‍ മാതാപിതാക്കല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ.അജിന്‍ ജോണ്‍ ക്ലാസ് നയിച്ചു.

പരിവര്‍ത്തന്‍ 2019

    മലങ്കര കത്തോലിക്ക രൂപതകളിലെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍മാരുടെയും സ്റ്റാഫ് അംഗങ്ങളുടെയും ഒരു സംഗമവും മീറ്റിംഗും ഫെബ്രുവരി 19,20 തീയതികളില്‍ തിരുവനന്തപുരം മാര്‍ ഗ്രീഗോറിയോസ് റിന്യുവല്‍ സെന്ററില്‍ വച്ചു നടന്നു. പ്രസ്തുത പരിപാടിക്ക് മലങ്കര സിനഡല്‍ കമ്മീഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് ദലിത് ക്രിസ്ത്യന്‍ ചെയര്‍മാന്‍ മോസ്റ്റ് റവ.ജേക്കബ് മാര്‍ ബര്‍ണബാസ് ഛകഇ യും, സെക്രട്ടറി റവ.ഫാ ബിന്നി നെടുംപുറത്തും, എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്തും നേതൃത്വം നല്‍കി. 8 രൂപതകളിലെ സ്റ്റാഫ് പ്രതിനിധികള്‍ക്ക് പ്രവര്‍ത്തന മികവിന് ക്യാഷ് അവാര്‍ഡും, മെമന്റോയും മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലിമീസ് കാതോലിക്ക ബാവ സമ്മാനിച്ചു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ നിന്നും ശ്രീ. ജോര്‍ജ് ദാനിയേല്‍ അവാര്‍ഡിന് അര്‍ഹനായി.

കാരിത്താസ് ഇന്ത്യ ഫീല്‍ഡ് സന്ദര്‍ശനം

    പ്രളയ ദുരിതാശ്വാസ പദ്ധതിയായ ഇഅ ചഅ പ്രോജക്ടിന്റെ മോണിറ്ററിംഗ് സന്ദര്‍ശനം ഫെബ്രുവരി 22-ാം തീയതി നടന്നു. കാരിത്താസില്‍ നിന്നും ങ.െലാറീന ഫെര്‍ണാണ്ടസ് പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു ഗുണഭോക്താക്കളുടെ സെലക്ഷന്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കി. എം.എസ്സ്.എസ്സ്.എസ്സ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ശ്രീ. ജോര്‍ജ് ദാനിയേല്‍, ആനിമേറ്റര്‍ ശ്രീ.രാജുമോന്‍ എന്നിവര്‍ മോണിറ്ററിംഗ് സന്ദര്‍ശനത്തിനു നേതൃത്വം നല്‍കി.

SAFP കുടുംബ സഹായ പദ്ധതി

    SAFP കുടുംബ പദ്ധതിയില്‍ നിന്നും ഫെബ്രുവരി 21, 22 തീയതികളില്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി ബാലരാമപുരം, നെടുമങ്ങാട് , പോത്തന്‍കോട് എന്നീ റീജണുകളിലെ 10 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി .

ബധിരാന്ധത കുട്ടികളുടെ വിനോദയാത്ര പരിപാടി - തിരുവനന്തപുരം

     ഫെബ്രുവരി 23-ാം തീയതി സെന്‍സ് ഇന്റര്‍നാഷണല്‍ പദ്ധതിയിലെ തിരുവനന്തപുരം സെന്ററിലെ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും  വിനോദയാത്ര നെയ്യാര്‍ഡാം , കോട്ടൂര്‍ ആന വളര്‍ത്തല്‍ കേന്ദ്രം എന്നിവിടങ്ങളിലും നടത്തി.


SAFP  റീജണല്‍ യോഗം പോത്തന്‍കോട്

    ടഅഎജ  പദ്ധതിയുടെ മേഖലാതല യോഗം ഫെബ്രുവരി 23- ാം തീയതി  പോത്തന്‍കോട് സെന്റ്‌തോമസ് സ്‌കുളില്‍ വച്ചു നടന്നു. കോര്‍ഡിനേറ്റര്‍ ജിയാ രാജ്, ആനിമേറ്റര്‍ ജെസ്സി രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുട്ടികളുടെ പരീക്ഷ ഒരുക്കത്തില്‍ മാതാപിതാക്കല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന വിഷയത്തെക്കുറിച്ച് എം.എസ്സ്.എസ്സ്.എസ്സ് കോര്‍ഡിനേറ്റര്‍ ശ്രീ.അജിന്‍ ജോണ്‍ ക്ലാസ് നയിച്ചു.


പരിവര്‍ത്തന്‍ 2019 വിലയിരുത്തല്‍ യോഗം

    ഫെബ്രുവരി 19,20, തീയതികളില്‍ മാര്‍ഗ്രീഗോറിയോസ് റിന്യുവല്‍ സെന്ററില്‍ വച്ചു നടത്തിയ പരിവര്‍ത്തന്‍ 2019 പരിപാടിയുടെ വിലയിരുത്തല്‍ മീറ്റിംഗ് ഫെബ്രുവരി 26-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷനായിരുന്നു. സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി ഫാ.ബിന്നി നെടുംപുറത്ത് എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ മീറ്റിംഗില്‍ സജീവമായി വിലയിരുത്തല്‍ നടത്തി ഭാവി പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു.  

പ്രളയ ദുരിതാശ്വാസ പദ്ധതി അവലോകനം

    കാരിത്താസ് ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കി വരുന്ന പ്രളയ ദുരിതാശ്വാസ പുനരുദ്ധാരണ പദ്ധതിയുടെ അവലോകന മീറ്റിംഗ് ഫെബ്രുവരി 28-ാം തീയതി കോട്ടയം ഗടട എീൃൗാ ആസ്ഥാനത്തു വച്ചു നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് മീറ്റിംഗില്‍ പങ്കെടുത്തു.



വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍  10 കുടുംബങ്ങള്‍ക്ക് 83,360 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 5 കുടുംബങ്ങള്‍ക്ക് 85,000 രുപയും  
എല്‍.എഫ് സഹായ പദ്ധതിയില്‍ 43 കുട്ടികള്‍ക്ക് 96,650 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 12,000   രൂപയും  നല്‍കി.

 
    

    


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍