Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - ഡിസംബര്‍ 2018

 
മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
വാര്‍ത്തകള്‍



അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണം

    ഡിസംബര്‍ 3-ാം തീയതി ആഗോള ഭിന്നശേഷിക്കാരുടെ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാളയത്തുവച്ചു തെരുവുനാടകവും, ഫ്‌ളാഷ്‌മോബും സംഘടിപ്പിച്ചു.  ഇതിന്റെ ഭാഗമായി ഡിസംബര്‍ 5-ാം തീയതി തിരുവനന്തപുരം  മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണം സ്രോതസ്സില്‍ ആചരിച്ചു. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലം ങ ഘ അ ശ്രീ.കെ മുരളീധരന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ച യോഗത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് ന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന വിവധ സാമൂഹിക സേവന പദ്ധതികളെക്കുറിച്ച് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് വിശദീകരിച്ചു. ഈ അധ്യായന വര്‍ഷത്തില്‍ തുടക്കം കുറിക്കുന്ന ഭിന്നശേഷി സൗഹാര്‍ദ പദ്ധതികളെക്കുറിച്ച് പ്രോജക്ട് കോര്‍ഡിനേറ്റര്‍ ജിയാ രാജ് വിവരിച്ചു. ലില്ലിയന്‍ ഫോണ്ട്‌സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ സഹായത്തോടു കൂടി നടപ്പിലാക്കുന്ന വൈകല്യമുളളവരുടെ പുനരധിവാസ പദ്ധതിയുടെ പ്രകാശന കര്‍മ്മം കേരള ഭിന്നശേഷി വെല്‍ഫെയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ബഹു. ശ്രീ. മോഹനന്‍ പരശുവായ്ക്കല്‍ നിര്‍വ്വഹിച്ചു. ഭിന്നശേഷിക്കാര്‍ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളെക്കുറിച്ചും , നാഷണല്‍ കരിയര്‍ സര്‍വ്വീസ് സെന്ററല്‍ ഫോര്‍ ഡിഫറന്റലി ഏബിളിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഞ ഛ സജി  സംസാരിച്ചു. നാലാഞ്ചിറ വാര്‍ഡ് കൗണ്‍സിലര്‍ ത്രേസ്യാമ്മ തോമസ്, ഉളളൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ജോണ്‍സണ്‍ ജോസഫ് തുടങ്ങിയവര്‍ അശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഈ യോഗത്തില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ കോര്‍ഡിനേറ്റര്‍ എബിന്‍ എസ് കൃതജ്ഞത അര്‍പ്പിച്ചു.

സെന്‍സ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തന വിലയിരുത്തല്‍

    സെന്‍സ് ഇന്റര്‍നാഷണല്‍ ഹെഡ് ഓഫീസില്‍ നിന്നും ഫിനാന്‍സ് ഹെഡ് ശ്രീ. റിച്ചാര്‍ഡ് ഡിസംബര്‍ 5,6 തീയതികളില്‍ എം.എസ്സ്.എസ്സ്.എസ്സ് ഓഫീസ് സന്ദര്‍ശിക്കുകയും അതോടൊപ്പം കന്യാകുമാരി ജില്ലയിലെ കിരാത്തൂര്‍ സെന്ററും, തിരുവനന്തപുരം ജില്ലയിലെ ചാലയിലെ സെന്ററും സന്ദര്‍ശിക്കുകയും ചെയ്തു.  2018 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, പ്രോജക്ടിന്റെ സാമ്പത്തിക അവലോകന മീറ്റിംഗ് നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.


സ്റ്റാഫ് മീറ്റിംഗ്

    ഡിസംബര്‍ 12-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് പ്രസിഡന്റ് മോറാന്‍ മോര്‍ ബസേലിയോസ്  കര്‍ദ്ദിനാള്‍ ക്ലീമീസ് കാതോലിക്കാ ബാവ തിരുമേനിയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് നടത്തി. എം.എസ്സ്.എസ്സ്.എസ്സ് ന്റെ എല്ലാ പ്രോജക്ടുകളുടെയും വിലയിരുത്തല്‍ നടത്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താനാവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

മനുഷ്യാവകാശ ദിനാചരണം


    അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 12 ന് നാലാഞ്ചിറ മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ യും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായിസ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും അതു തടയാനുളള മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിശദമായ ഒരു ചര്‍ച്ചയും ഇതേ വിഷയത്തിന്‍മേല്‍  ലോ കോളേജ് വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്നും ഒപ്പ് ശേഖരണവും നടത്തി. ഒപ്പ് ശേഖരണത്തിന്റെ ഉത്ഘാടനം ലോ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയറാം നിര്‍വ്വഹിച്ചു. അന്നേ ദിവസം ഉച്ചകഴിഞ്ഞ് നടന്ന പൊതു ചര്‍ച്ചയ്ക്ക് കേരള പോലീസ് ക്രൈം ബ്രാഞ്ച് ഐ ജി എസ് ശ്രീജിത്ത് ഐ പി എസ് പരിപാടിയ്ക്ക് നേതൃത്വം നല്‍കി. മാര്‍ ഗ്രിഗോറിയോസ് കോളേജ് ഓഫ് ലോ വൈസ് പ്രിന്‍സിപ്പള്‍ ഡോ. തോമസ്‌കുട്ടി പനച്ചിക്കല്‍  സ്വാഗതവും , എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ്  കൃതഞ്ജതയും അര്‍പ്പിച്ചു.

വിധവകള്‍ക്കായുളള സെമിനാര്‍

      മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറവും സംയുക്തമായി തിരുവനന്തപുരം അതിരൂപതയിലെ വിവിധ പ്രദേശത്തു നിന്നുളള വിധവകള്‍ക്കായി ഒരു സെമിനാര്‍ ഡിസംബര്‍ 15 ന് സ്രോതസ്സില്‍ വച്ചു സംഘടിപ്പിച്ചു. 125 പേര്‍ പങ്കെടുത്ത മീറ്റിംഗില്‍ പ്രശസ്ത ക്ലീനിക്കല്‍ സൈകോളജിസ്റ്റ് ശ്രീ. ജസ്റ്റിന്‍ പടമാടന്‍ പ്രചോദനപരമായ ക്ലാസ് നയിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ. ബിജോയ് ജോസഫ് സ്വാഗതം ആശംസിക്കുകയും ഗടടഎ പ്രോജക്ട് ഓഫീസര്‍ ശ്രീ.ജോബി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍  ഫാ.തോമസ് മുകളുംപുറത്ത് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി 20192020 വര്‍ഷത്തേയ്ക്ക് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

SAFP കുടുംബ സഹായ പദ്ധതി
    SAFP കുടുംബ പദ്ധതിയില്‍ നിന്നും ഡിസംബര്‍ 20-ാം തീയതി വിവിധ തൊഴില്‍ പദ്ധതി

    




കള്‍ക്കു വേണ്ടി നെടുമങ്ങാട് , പോത്തന്‍കോട്, അഞ്ചല്‍, ബാലരാമപുരം എന്നീ റീജണലിലെ 28 കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കി .
    
DDU  -  GKY രക്ഷാകര്‍ത്തൃ യോഗം

    ഡിസംബര്‍ 22-ാം തീയതി ഉഉഡ    ഏഗഥ ഇലക്ട്രീഷ്യന്‍ മൂന്നാം ബാച്ചിന്റെ രക്ഷാകര്‍ത്തൃ മീറ്റിംഗ് സ്രോതസ്സില്‍ വച്ചു നടന്നു. എല്ലാ കുട്ടികള്‍ക്കും ഉചിതമായി ജോലി നേടി കൊടുക്കുന്നതിന് സാധിച്ചു. ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.

ക്രിസ്തുമസ് പുതുവത്സരാഘോഷം

    എം.എസ്സ്.എസ്സ്.എസ്സ് ലെ എല്ലാ സ്റ്റാഫ് അംഗങ്ങളെയും പങ്കെടുപ്പിച്ച് ക്രിസ്തുമസ് പുതുവത്സരാഘോഷം ഡിസംബര്‍ 31-ാം തീയതി നടത്തി. ആഘോഷ പരിപാടികള്‍ക്ക് ഫാ.തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കി.


വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍  28 കുടുംബങ്ങള്‍ക്ക് 3,04,000 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും  
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 18,000   രൂപയും  നല്‍കി.






ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍