SAFP - വാര്‍ഷിക വിലയിരുത്തല്‍
സേവ് ഏ ഫാമിലി പ്ലാന്‍ പദ്ധതിയുടെ വിലയിരുത്തല്‍ പരിപാടി അഞ്ചല്‍,
നെടുമങ്ങാട് എന്നീ റീജണുകളില്‍ ജൂലൈ മാസം 4,5,6 തീയതികളില്‍ നടന്നു. SAFP
യുടെ ഇന്‍ഡ്യാ ഓഫീസില്‍ നിന്നും ശ്രീ. ആള്‍ട്ടോ ആന്റണി പ്രസ്തുത
തീയതികളില്‍ റീജണുകളും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും
സന്ദര്‍ശിച്ചു വിലയിരുത്തല്‍ നടത്തി. SAFP കോര്‍ഡിനേറ്റര്‍ കുമാരി ജിയ രാജ്
പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
NULM പരിപാടി
മുന്‍സിപാലിറ്റി- കോര്‍പ്പറേഷന്‍ പരിധിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക്
സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി- NULM പുതിയ ബാച്ചിന്റെ ക്ലാസ്
5/07/2019 ല്‍ ആരംഭിച്ചു.
സ്‌നേഹ സുരക്ഷ പദ്ധതി
വിധവകളായ
പാവപ്പെട്ട അമ്മമാരെ സാമ്പത്തികമായി സഹായിക്കുന്ന സ്‌നേഹ സുരക്ഷ പദ്ധതിയുടെ
ഗുണകാംഷികളുടെ ഒരു മീറ്റിംഗ് 06/07/2019 - ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍
വച്ചു നടന്നു. മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ
ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് ഏവര്‍ക്കും നന്ദി പറഞ്ഞു. പ്രസ്തുത
മീറ്റിംഗില്‍ പദ്ധതിയുടെ ഗുണകാംഷികളെ അഭിനന്ദിച്ചുകൊണ്ട് വികാരി
ജനറാല്‍മാരായ വന്ദ്യ ഡോ. മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍
എപ്പിസ്‌കോപ്പാ, വന്ദ്യ ഡോ. വര്‍ക്കി ആറ്റുപുറത്ത് , പ്രൊക്യുറേറ്റര്‍ ഫാ.
തോമസ് കയ്യാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. എം.എസ്സ്.എസ്സ്.എസ്സ്
ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് സ്വാഗതം പറഞ്ഞു. എം.എസ്സ്.എസ്സ്.എസ്സ്
കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. ഡിജു ഡാനിയേല്‍ കൃതജ്ഞത അര്‍പ്പിച്ചു. സ്‌നേഹ
സുരക്ഷയുടെ ഉദ്ഘാടനം മാര്‍ ഈവാനിയോസ് ദിനത്തില്‍ പട്ടം കത്തീഡ്രലില്‍ വച്ചു
അഭിവന്ദ്യ തോമസ് മാര്‍ കൂറിലോസ് പിതാവ് ലോഗോ പ്രകാശനം ചെയ്ത്
തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി
ശ്രീ ജോണ്‍ മത്തായിക്ക് നല്‍കി.
സ്‌നേഹ വിരുന്ന്
പട്ടിണി
രഹിത നഗരം എന്ന ആശയത്തോടു കൂടി നടപ്പിലാക്കുന്ന സ്‌നേഹ വിരുന്ന്
പദ്ധതിയുടെ ഉദ്ഘാടനം 15/07/2019 ല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ വച്ചു
നടത്തി. കോപ്റ്റിക് പാത്രിയാര്‍ക്കിസ് ഇബ്രാഹിം ഇസഹാക്ക് സെദ്രക്ക് ഗാദ്
എല്‍ സെയ്ദ് തിരുമേനി ലോഗോ പ്രകാശനം ചെയ്ത് തിരുവനന്തപുരം മേജര്‍
അതിരൂപതയുടെ മുഖ്യ വികാരി ജനറല്‍ വന്ദ്യ മോണ്‍. ഡോ. മാത്യു മനക്കരക്കാവില്‍
കോര്‍ എപ്പിസ്‌കോപ്പാ അച്ചന് നല്‍കി. പ്രസ്തുത പരിപാടിയുടെ ഔപചാരിക
ഉദ്ഘാടനം
16/07/2019 ല്‍ എം. എസ്സ്. എസ്സ്.എസ്സ് ല്‍ വച്ചു നടത്തി.
അത്യുന്നത കര്‍ദ്ദിനാള്‍ പിതാവും വൈദികരും അതില്‍ പങ്കെടുത്തു. ശരാശരി 70
പേര്‍ പ്രതിദിനം ഭക്ഷണ പദ്ധതിയുടെ ഗുണഭോക്താളായി വരുന്നുണ്ട്.
കാരിത്താസ് - നവജീവന്‍ പദ്ധതി
കാരിത്താസ് ഇന്‍ഡ്യയുടെ പുതിയ ദുരന്ത നിവാരണ പദ്ധതിയായ നവജീവന്‍ സമാരംഭം
ജൂലൈ 17,18,19 തീയതികളില്‍ ആലപ്പുഴ കര്‍മ്മസദന്‍ പാസ്റ്ററല്‍ സെന്ററില്‍
വച്ചു നടന്നു. ' കേരളത്തിലെ NGO പങ്കാളിത്ത്വ നൈസര്‍ഗിക കഴിവ് ' വര്‍ദ്ധനവ്
എന്ന വിഷയത്തെ ആസ്പദമാക്കി Mr. Anjan Bag ക്ലാസ് നയിച്ചു. മലങ്കര സോഷ്യല്‍
സര്‍വ്വീസ് സൊസൈറ്റിയെ പ്രതിനിധീകരിച്ച് ശ്രീ.സിജോ വി എസ് പങ്കെടുത്തു.
സ്‌കില്‍ ഡേ- സെലിബറേഷന്‍
19/07/2019 ല്‍ അന്തര്‍ദേശീയ സ്‌കില്‍ ഡേ ദിനാചരണം DDU - GKY
വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു
നടത്തി. പ്രസംഗ മത്സരം, ചിത്ര രചന, കോളാഷ് കഥാരചന എന്നീ വിഭാഗങ്ങളില്‍
മത്സരം നടന്നു.
SAFP കുടുംബ സഹായ പദ്ധതി
SAFP കുടുംബ സഹായ
പദ്ധതിയില്‍ നിന്നും 25/07/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി
ബാലരാമപുരം, നെടുമങ്ങാട് , പോത്തന്‍കോട് എന്നീ മേഖലയിലെ 26
കുടുംബങ്ങള്‍ക്ക് 2,90,425 രൂപ ധനസഹായം നല്‍കി .
സ്റ്റാഫ് മീറ്റിംഗ്
സ്റ്റാഫ് മീറ്റിംഗ് 27/07/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു
ഫാ.തോമസ് മുകളുംപുറത്ത് ന്റെ അദ്ധ്യക്ഷതയില്‍ ഓരോ സ്റ്റാഫ് അംഗങ്ങളുടെ ജൂലൈ
മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് വിലയി
രുത്തല്‍ നടത്തി ഭാവി പ്രവര്‍ത്തന പരിപാടികള്‍ ചര്‍ച്ച ചെയ്തു.
സെന്‍സ് ഇന്റര്‍നാഷണല്‍ പ്രോഗ്രാം
സെന്‍സ് ഇന്റര്‍ നാഷണല്‍ പദ്ധതിയുടെ സഹായത്തോടെ ബധിരാന്ധത ബാധിച്ച
കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ
വിലയിരുത്തലിനായി ജൂലൈ 29 മുതല്‍ ആഗസ്റ്റ് 2-ാം തീയതി വരെ സെന്‍സ് ഇന്റര്‍
നാഷണല്‍ പദ്ധതിയുടെ ഏജന്‍സിയില്‍ നിന്നും കോര്‍ഡിനേറ്റര്‍ ശ്രീ.
ശ്രീനിവാസന്‍ കന്യാകുമാരി ജില്ലയിലെ കിരാത്തൂര്‍ സെന്ററും, തിരുവനന്തപുരം
ജില്ലയിലെ ചാല സെന്ററും ഫീല്‍ഡ് സന്ദര്‍ശനം നടത്തുന്നു.
എം.എസ്സ്.എസ്സ്.എസ്സ് കോ - ഓര്‍ഡിനേറ്റര്‍ ശ്രീ. എബിന്‍ എസ്
പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്
റോട്ടറി ഇന്റര്‍ നാഷണല്‍ 2019 വര്‍ഷത്തെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍
അവാര്‍ഡിന് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഫാ.തോമസ്
മുകളുംപുറത്തിനെ തെരെഞ്ഞെടുത്തു.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 26 കുടുംബങ്ങള്‍ക്ക് 2,90,425 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍