സ്റ്റാഫ് മീറ്റിംഗ്
സ്റ്റാഫ് മീറ്റിംഗ് 4/06/2019 എം.എസ്സ്.എസ്സ്.എസ്സ് - ല്‍ വച്ചു ഫാ.തോമസ്
മുകളുംപുറത്ത് ന്റെ അദ്ധ്യക്ഷതയില്‍ നടന്നു. മെയ് മാസത്തെ
പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലും ജൂണ്‍ മാസത്തെ
പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ചയും നടത്തി.
SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 5/06/2019 ല്‍
എം.എസ്സ്.എസ്സ്.എസ്സ് - ല്‍ വച്ചു നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ്.
ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. ചീഫ് പ്രോഗ്രാം
കോര്‍ഡിനേറ്റര്‍ ശ്രീ ബിജോയ് ജോസഫ്, ജിയാരാജ് എന്നിവര്‍ മീറ്റിംഗിന്
നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി. ജെസ്സി രാജന്‍,
ശ്രീമതി.പുഷ്പം ജോസ്, ശ്രീമതി. സിമി എസ്, ശ്രീമതി.ഷീല രാജന്‍ എന്നിവര്‍
മീറ്റിംഗില്‍ പങ്കെടുത്തു, പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജനറല്‍ ബോഡി മീറ്റിംഗ്
കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ജനറല്‍ ബോഡി മീറ്റിംഗ് കോട്ടയം ആമോസ്
സെന്ററില്‍ വച്ചു 7/06/2019 -ല്‍ നടന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍
ഫാ. തോമസ് മുകളുംപുറത്ത് , ജനറല്‍ ബോഡി അംഗം ശ്രീ. ജോര്‍ജ് ഡാനിയേല്‍
എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.
പ്രളയ ദുരന്ത നിവാരണ അവലോകന മീറ്റിംഗ്
കാരിത്താസ് ഇന്ത്യയുടെ പ്രളയ ദുരന്ത നിവാരണ പദ്ധതിയുടെ അവലോകന മീറ്റിംഗ്
കോട്ടയം ആമോസ് സെന്ററില്‍ വച്ചു 8/06/2019 - ല്‍ നടന്നു. എം. എസ്സ് എസ്സ്.
എസ്സ് നെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്
പങ്കെടുത്തു.
സ്‌നേഹവിരുന്ന്
മലങ്കര സുറിയാനി കത്തോലിക്കാ
സഭയുടെ പരമാദ്ധ്യാക്ഷനും തിരുവനന്തപുരം മേജര്‍ അതി ഭദ്രാസനാദ്ധ്യക്ഷനുമായ
മോറോന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ
തിരുമേനിയുടെ 60 -ാം ജന്മദിനത്തോടനുബന്ധിച്ച് നല്‍കുന്ന സൗജന്യ ഉച്ചഭക്ഷണ
പദ്ധതിയാണ് . സ്‌നേഹ വിരുന്നിന്റെ ജനറല്‍ ബോഡിമീറ്റിംഗ് 10/05/2019 ല്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു. ഫാ.തോമസ് മുകളുംപുറത്ത്
പങ്കെടുത്തു.
റീജണല്‍ മീറ്റിംഗ്
സേവ് ഏ ഫാമിലി പ്ലാന്‍
പദ്ധതിയുടെയും ലില്ലിയന്‍ ഫോണ്‍സ് പദ്ധതിയുടെയും സംയുക്ത റീജണല്‍ മീറ്റിംഗ്
11/06/2019 ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂളില്‍ വച്ചു നടന്നു. ഫാ.തോമസ്
മുകളുംപുറത്ത് ഉദ്ഘാടനം ചെയ്തു. ശ്രീമതി ജയചിത്ര ക്ലാസ്സുകള്‍ക്ക് നേതൃത്വം
നല്‍കി. കോര്‍ഡിനേറ്റര്‍മാരായ കുമാരി ജിയാരാജ്, ശ്രീമതി. ഡോ. രാഖി,
ആനിമേറ്റര്‍ ശ്രീമതി പുഷ്പം ജോസ് എന്നിവര്‍ പങ്കെടുത്തു.
സൗത്ത് റീജണല്‍ മീറ്റിംഗ്
13/06/2019 - ല്‍ വയനാട് ശ്രേയസ്സില്‍ വച്ചു സെന്‍സ് ഇന്റര്‍നാഷണല്‍
പദ്ധതിയുടെ സൗത്ത് റീജണല്‍ ബധിരാന്ധത വിശകലന പരിപാടി സെന്‍സ് മാനേജ്‌മെന്റ്
ടീമിന്റെ ആഭിമുഖ്യത്തില്‍ നടന്നു. എം.എസ്സ്.എസ്സ്.എസ്സ് പ്രോജക്ട്
കോര്‍ഡിനേറ്റര്‍ എബിന്‍ എസ് പങ്കെടുക്കുകയും ഒരു വര്‍ഷത്തെ
പ്രവര്‍ത്തനങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
14/06/2019 ല്‍ നാഗര്‍കോവില്‍ കരുണാലയം സ്‌പെഷ്യല്‍ സ്‌കൂളില്‍ വച്ചു
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സെന്‍സ് ഇന്റര്‍നാഷണല്‍ ബധിരാന്ധത
പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി. മുപ്പത്തിയേഴോളം
ബധിരാന്ധതബാധിച്ച കുട്ടികള്‍ പങ്കെടുക്കുകയും വൈദ്യ പരിശോധന നടത്തുകയും
ചെയ്തു.
SAFP കുടുംബ സഹായ പദ്ധതി
SAFP കുടുംബ സഹായ
പദ്ധതിയില്‍ നിന്നും 14/06/2019 വിവിധ തൊഴില്‍ പദ്ധതികള്‍ക്കു വേണ്ടി
അഞ്ചല്‍, ബാലരാമപുരം, നെടുമങ്ങാട് , പോത്തന്‍കോട് എന്നീ മേഖലയിലെ 58
കുടുംബങ്ങള്‍ക്ക് 5,85,128 ധനസഹായം നല്‍കി .
രക്ഷകര്‍ത്താക്കള്‍ക്ക് വേണ്ടിയുള്ള പരിശീലനം
സേവ് ഏ ഫാമിലി പ്ലാന്‍ പദ്ധതിയുടെയും ലില്ലിയന്‍ ഫോണ്‍സ് പദ്ധതിയുടെയും
സംയുക്ത റീജണല്‍ മീറ്റിംഗ് 15/06/2019 നെടുമങ്ങാട് ITC യില്‍ വച്ചു നടത്തി.
ഭിന്നശേഷി ആരോഗ്യവും, ശുചിത്വ പരിപാലനവും എന്ന വിഷയത്തക്കുറിച്ച് ശ്രീമതി
ജയചിത്ര ക്ലാസ് നടത്തി. പരിശീലന പരിപാടിയില്‍ 58 പേര്‍ പങ്കെടുത്തു.
DDU - GKY പദ്ധതി
DDU - GKY പദ്ധതിയുടെ Faculties മീറ്റിംഗ് 17/06/2019
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തി. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍
ശ്രീ. ബിജോയ് ജോസഫ്, ശ്രീമതി.നിഷാമാത്യു, ശ്രീ. ജോര്‍ജ് ഡാനിയേല്‍
എന്നിവര്‍ നേതൃത്വം നല്‍കി. DDU - GKY യുടെ പുതിയ മൂന്നു ബാച്ചുകള്‍
ആരംഭിച്ചു (കമ്പ്യൂട്ടര്‍ ടാലി രണ്ടു ബാച്ച്, ഇലക്ട്രിക്കല്‍ ഒരു ബാച്ച് ).
DDU - GKY പദ്ധതി - അവാര്‍ഡ്
DDU - GKY പദ്ധതിയുടെ ഈ വര്‍ഷത്തെ സംസ്ഥാനതല ബസ്റ്റ് അവാര്‍ഡ് മലങ്കര
സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയ്ക്ക് ലഭിക്കുകയുണ്ടായി. കുടുംബശ്രീയുടെ
എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. ഹരി കിഷോറില്‍ നിന്നും
എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്തും, പ്രോജക്ട്
കോര്‍ഡിനേറ്റര്‍ ശ്രീ. ജോര്‍ജ്ജ് ഡാനിയേലും ചേര്‍ന്ന് അവാര്‍ഡ് 20/06/2019 -
ല്‍ സ്വീകരിച്ചു.
ഹെലന്‍ കെല്ലര്‍ ദിനാചരണം
സെന്‍സ്
ഇന്റര്‍നാഷണല്‍ ബധിരാന്ധത പ്രോജക്ടിന്റെയും, ലില്ലിയന്‍ ഫോണ്‍സ്
പ്രോജക്ടിന്റെയും ആഭിമുഖ്യത്തില്‍ ഹെലന്‍ കെല്ലര്‍ ദിനം 27/06/2019 - ല്‍
നടത്തുകയുണ്ടായി. കേന്ദ്ര സാമൂഹിക ക്ഷേമ നീതി വകുപ്പ് ചെയര്‍മാന്‍ ശ്രീ
ഷാജി എ. കെ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കേരള വികലാംഗ ക്ഷേമ
കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ വിവിധ ക്ഷേമ
പദ്ധതികളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. വിശിഷ്ട അതിഥി നയന്‍ എന്ന
ഓട്ടിസ്റ്റ് കുട്ടിയെ പരിചയപ്പെടുത്തുകയും ആ കുട്ടിയുടെ നേട്ടങ്ങളെ ചൂണ്ടി
കാട്ടുന്ന ഒരു വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 150 ഓളം
മാതാപിതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
MIS പരിശീലനം
28/06/2019 ല്‍ DDU - GKY മൈഗ്രേഷന്‍ സെന്ററില്‍ സംഘടിപ്പിച്ച MIS- MPR
പരിശീലന പരിപാടിയില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് സെന്റര്‍
ഹെഡ് ശ്രീമതി നിഷാമാത്യു, MIS ഹെഡ് ഡോ. രാഖി എന്നിവര്‍ പങ്കെടുത്തു.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 58 കുടുംബങ്ങള്‍ക്ക് 5,85,128 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 2 കുടുംബങ്ങള്‍ക്ക് 32,000 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,500 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍