Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ -AUG 2019







ഓഖി ഭവന പദ്ധതി സമാപനം

03/08/2019 TSSS (Trivandurm Social Service Society) ല്‍ വച്ചു നടന്ന ഓഖി ഭവന നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടന്ന മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.

SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്

സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 5/08/2019 ല്‍ എം.എസ്സ്.എസ്സ്.എസ്സ് - ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു.  കോര്‍ഡിനേറ്റര്‍ ജിയാരാജ്  മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി. ജെസ്സി രാജന്‍, ശ്രീമതി.പുഷ്പം ജോസ്, ശ്രീമതി. സിമി എസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സെന്‍സ് ഇന്റര്‍ നാഷണല്‍ പ്രതിനിധികളുടെ അവലോകന മീറ്റിംഗ്

06/08/2019 സെന്‍സ് ഇന്റര്‍ നാഷണല്‍  ബധിരാന്ധത പദ്ധതിയുടെ വിലയിരുത്തലിനായി അസിം പ്രേംജി ഫൗണ്ടേഷനില്‍ നിന്നും പ്രതിനിധികള്‍ എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിച്ചു. തിരുവനന്തപുരം ചാല, വാളകം എന്നീ സെന്ററുകളും സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കി. ബധിരാന്ധത ബാധിച്ച കുട്ടികളുടെ ഭവനങ്ങളും സന്ദര്‍ശിച്ച് ആശയ വിനിമയം നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്തു.

അതിജീവന സമാപനവും നവജീവന്‍ പദ്ധതിയുടെ ഉദ്ഘാടനവും

 09/08/2019 കാരിത്താസ് ഇന്ത്യ കേരള റീജണല്‍ ഓഫീസില്‍ വച്ച് നടന്ന സമ്മേളനത്തില്‍
എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, കോര്‍ഡിനേറ്റര്‍ ശ്രീ. സിജോ വി.എസ് . ശ്രീ. രാജുമോന്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്തുത സമ്മേളനത്തില്‍ അതിജീവനം 2018 പദ്ധതിയുടെ സമാപന സമ്മേളനം KCBC പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പ്രളയാനന്തര പുനരധിവാസ പദ്ധതി പ്രവര്‍ത്തനങ്ങളുടെ സമര്‍പ്പണവും നവജീവന്‍ 2019 പദ്ധതിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നിര്‍വ്വഹിച്ചു. പ്രസ്തുത യോഗത്തില്‍ കാരിത്താസ് ഇന്ത്യ എക്‌സിക്യൂട്ടീവ് , ഡയറക്ടര്‍ ഫാ. പോള്‍ മൂഞ്ഞേലി, ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ് , ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, റവ.ഡോ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് എന്നിവര്‍ സംസാരിച്ചു.

സ്‌നേഹവിരുന്ന്

അത്യുന്നത കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ 60-ാം ജന്മദിനആഘോഷത്തിന്റെ ഭാഗമായി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നല്കി കൊണ്ടിരുന്ന സ്‌നേഹ വിരുന്നിന് പുതിയ കെട്ടിടം അത്യുന്നത കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ  15/08/2019 ല്‍ ആശീര്‍വദിച്ചു. അന്നേ ദിവസം കാതോലിക്കാ ബാവ തിരുമേനിയുടെ മഹനീയ സാന്നിധ്യത്തിലും, തിരുവനന്തപുരം നഗര സഭയിലെ കൗണ്‍സിലേഴ്‌സിന്റെയും സാന്നിധ്യത്തിലും നഗര സഭാ മേയര്‍ ബഹുമാനപ്പെട്ട അഡ്വ. വി.കെ പ്രശാന്ത് സ്‌നേഹ വിരുന്ന് ശാല ഉദ്ഘാടനം ചെയ്തു.  ഉച്ചയ്ക്ക് 12 .30 മുതല്‍ 2 മണി വരെ സെന്റ് മേരീസ് കോമ്പൗണ്ടില്‍ ഉള്ള സ്‌നേഹവിരുന്ന് ശാലയില്‍ എത്തുന്ന ഏവര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 73-ാം മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഒരു സെമിനാറും DDU- GKY പരിശീലനാര്‍ത്ഥികളുടെ കലാപരിപാടികളും 14/08/2019 എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു. ഡറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് മുഖ്യ അതിഥിയായിരുന്നു.

പ്രളയ ദുരിതാശ്വാസ പദ്ധതി

17/08/2019 ല്‍ പ്രളയ ബാധിതര്‍ക്ക് വേണ്ടി തിരുവനന്തപുരം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സമാഹരിച്ച സാധനങ്ങള്‍ പായ്ക്കു ചെയ്യുന്നതിനും, കയറ്റി അയക്കുന്നതിനും വേണ്ടി എം.
എസ്സ്.എസ്സ്.എസ്സ് ലെ DDU- GKY പദ്ധതിയിലെ 65 വിദ്യാര്‍ത്ഥികള്‍ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പോയ് സഹായിച്ചു.

പ്രഗല്‍ഭരായ കുട്ടികള്‍ക്കുള്ള പാരിതോഷിക വിതരണം

20/08/2019 ല്‍ റോട്ടറി ഇന്റര്‍ നാഷണല്‍ ക്ലബ് തിരുവനന്തപുരം ചാപ്റ്റര്‍ ശംഖുമുഖത്ത് സംഘടിപ്പിച്ച മത്സ്യ തൊഴിലാളി മേഖലയിലെ പ്രഗത്ഭരായ കുട്ടികള്‍ക്ക് പാരിതോഷിക വിതരണ ചടങ്ങില്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അതിഥിയായി പങ്കെടുത്ത് ആശംസകള്‍ അറിയിച്ചു.  

തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സഹായഹസ്തം -  വയനാട്ടില്‍

20/08/2019 ല്‍ തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ സ്‌നേഹ ഹസ്തമായി 25 ലക്ഷത്തോളം രൂപയുടെ സാധന സാമഗ്രികള്‍ ബത്തേരി രൂപതയുടെ ശ്രേയസ്സ് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍  നല്‍കുകയുണ്ടായി. പട്ടം സെന്റ് മേരീസ് സ്‌കൂള്‍, മാര്‍ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജ്, സര്‍വ്വോദയ സ്‌കൂള്‍, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നാണ് സാധനങ്ങള്‍ കളക്ട് ചെയ്തത്.

SAFP കുടുംബ സഹായ പദ്ധതി - ബാലരാമപുരം

SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 22/08/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി ബാലരാമപുരം  മേഖലയിലെ 5 കുടുംബങ്ങള്‍ക്ക് 60,000 രൂപ ധനസഹായം നല്‍കി.

SAFP കുടുംബ സഹായ പദ്ധതി - പോത്തന്‍കോട്, അഞ്ചല്‍

SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 23/08/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി പോത്തന്‍കോട് റീജണലിലെ 18 കുടുംബങ്ങള്‍ക്ക് 2,10000 രൂപയും, അഞ്ചല്‍ റീജണലിലെ
11 കുടുംബങ്ങള്‍ക്ക് 1,41,000 രൂപയും ധനസഹായം നല്‍കി.

SAFP റീണല്‍ മീറ്റിംഗ് - ബാലരാമപുരം

24/08/2019  SAFP റീണല്‍ മീറ്റിംഗ് ബാലരാമപുരത്തു വച്ചു നടന്നു. ആഗസ്റ്റ് മാസത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ വിലയിരുത്തലും, ഒപ്പം ഭാവി പരിപാടികളുടെ പ്ലാനിംഗ് കോര്‍ഡിനേറ്റര്‍ കുമാരി ജിയാരാജ് അവതരിപ്പിച്ചു. ഇതിനോടനുബന്ധിച്ച് MSW Internship Trainers ക്ലാസെടുത്തു.  Effective Income Generation and Money Management  എന്നതായിരുന്നു മുഖ്യ വിഷയം.

സ്റ്റാഫ് മീറ്റിംഗ്

28/08/2019 സ്റ്റാഫ് മീറ്റിംഗ് ഫാ.തോമസ് മുകളുംപുറത്ത് ന്റെ അദ്ധ്യക്ഷതയില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. എല്ലാ പ്രോജക്ടുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. തുടര്‍ന്ന് ഓണാഘോഷ പരിപാടികള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുത്തു.  
SAFP കുടുംബ സഹായ പദ്ധതി - നെടുമങ്ങാട്

SAFP കുടുംബ സഹായ പദ്ധതിയില്‍ നിന്നും 29/08/2019 ല്‍ വിവിധ തൊഴില്‍ പദ്ധതികള്‍ക്ക് വേണ്ടി നെടുമങ്ങാട്  മേഖലയിലെ 14 കുടുംബങ്ങള്‍ക്ക് 1,78,000 രൂപ ധനസഹായം നല്‍കി.

നവജീവന്‍ 2019

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ട പദ്ധതിയായ നവജീവന്‍ 2019 ന്റെ അവലോകന മീറ്റിംഗ് തിരുവല്ല സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയില്‍ (ബോധന) വച്ചു 29/08/2019 ല്‍ നടന്നു. എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി.എസ് പങ്കെടുത്തു.



വിവിധ ധന സഹായങ്ങള്‍

കുടുംബ സഹായ പദ്ധതിയില്‍ 48 കുടുംബങ്ങള്‍ക്ക് 5,89,000 രൂപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,500   രൂപയും  നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍