Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍ - Jan 2021


സ്റ്റാഫ് മീറ്റിംഗ്

02/01/2021 ല്‍ ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന് 2021 ജനുവരിയില്‍ നടത്താനിരിക്കുന്ന കര്‍മ്മോല്‍സവത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും ചെയ്തു.

Migrants Resource Centre

കാരിത്താസ് ഇന്ത്യ നടപ്പിലാക്കുന്ന Migrants Resource Centre തുടങ്ങുന്നതിനെക്കുറിച്ചുള്ള ആലോചന എറണാകുളം Welfare Service Society ല്‍ വച്ചു 05/01/2021 ന് നടത്തി. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ തെക്കന്‍ മേഖലകളില്‍ ജോലിചെയ്യുന്ന Migrants നു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തിരഞ്ഞെടുത്തു. പ്രസ്തുത മീറ്റിംഗില്‍ കാരിത്താസ് ഇന്ത്യയുടെ ഡയറക്ടര്‍ റവ. ഫാ.പോള്‍ മൂഞ്ഞെലിയും, കാരിത്താസ് ഇന്ത്യ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ്. നെ പ്രതിനിധീകരിച്ച് ഡയറക്ടറര്‍ ഫാ.തോമസ് മുകളുംപുറത്ത്, നവജീന്‍ കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് എന്നിവര്‍ പങ്കെടുത്തു.  

SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്

 സേവ് എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 07/01/2021 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ശ്രീമതി സൗപര്‍ണ്ണിക മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി ജെസ്സി രാജന്‍, ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Yuva Keralam പദ്ധതി

 കേരള ഗവണ്‍മെന്റ് നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യവികസന പരിപാടിയായ 'Yuva Keralam' ത്തിന്റെ മൂന്നാമത്തെ ബാച്ചിന്റെ പരിശീലനം  11/01/2021 എം.എസ്സ്.എസ്സ്.എസ്സ് ല്‍ ആരംഭിച്ചു. 30 കുട്ടികളാണ് ബാച്ചില്‍ ഉള്ളത്. Data Entry Operator & Customer Relationship Management ആണ് കോഴ്‌സ്.

DDU GKY  INTERVIEW

DDU GKY കോഴ്‌സ് പൂര്‍ത്തിയാക്കിയ ഡിഗ്രി യോഗ്യതയുള്ള കുട്ടികള്‍ക്ക് വേണ്ടി 11/01/2021 ല്‍ CSB Bank ഒരു തൊഴില്‍ അധിഷ്ഠിത ഇന്റര്‍വ്യൂ സ്രോതസ്സില്‍ വച്ച് സംഘടിപ്പിച്ചു. അതില്‍ 20 കുട്ടികള്‍ പങ്കെടുത്തു.  

ഡയറക്‌ടേഴ്‌സ് മീറ്റിംഗ്

12/01/2021 കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ എല്ലാ രൂപതകളിലെയും ഡയറക്‌ടേഴ്‌സിന്റെ വാര്‍ഷിക അവലോകന മീറ്റിംഗ് എറണാകുളം POC ല്‍ വച്ച്  നടത്തി. എം.എസ്സ്.എസ്സ്.എസ്സ്. നെ പ്രതിനിധീകരിച്ച് ഡയറക്ടറര്‍ ഫാ.തോമസ് മുകളുംപുറത്ത് പങ്കെടുത്തു.

കര്‍മ്മോല്‍സവം 2021

എല്ലാ വര്‍ഷവും ജനുവരി 2 ന് അത്യുന്നത കര്‍ദ്ദിനാള്‍ പിതാവിന്റെ നാമഹേതുക തിരുനാളിനോടനുബന്ധിച്ച് നടത്തുന്ന കര്‍മ്മോല്‍സവം ഈ വര്‍ഷം കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ അന്നേദിവസം നടത്തുവാന്‍ സാധിക്കാഞ്ഞതിനാല്‍  മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയമണ്ട് ജൂബിലി സമാപനവും ഈ വര്‍ഷത്തെ കര്‍മ്മോല്‍സവവും 2021 ജനുവരി 14-ാം തീയതി രാവിലെ 11 മണിക്ക് സ്രോതസ്സില്‍ വച്ചു നടത്തപ്പെട്ടു. പ്രസ്തുത പരിപാടിയില്‍ മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ തലവനും പിതാവും തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ അദ്ധ്യക്ഷനുമായ  കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അദ്ധ്യക്ഷത വഹിച്ചു.  തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ആര്യ രാജേന്ദ്രന്‍ പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തു. ഈ പരിപാടിയ്ക്ക് സ്വാഗതം തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ മുഖ്യ വികാരി ജനറാള്‍  റവ.ഡോ.മോണ്‍. മാത്യു മനക്കരക്കാവില്‍ കോര്‍ എപ്പിസ്‌കോപ്പ നടത്തി. വട്ടിയൂര്‍ക്കാവ് MLA ശ്രീ വി കെ പ്രശാന്ത്, കേശവദാസപുരം വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ അംശു വാമദേവന്‍, നാലാഞ്ചിറ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീ ജോണ്‍സണ്‍ ജോസഫ് എന്നിവര്‍ ആശംസ പ്രസംഗവും നടത്തി. തുടര്‍ന്ന് കേരള ഗവണ്‍മെന്റിന്റെ പുതിയ സ്‌കില്‍ ട്രെയിനിംഗ് പ്രോജക്ടായ Yuva keralam പദ്ധതി  കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു.  മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും തിരുവനന്തപുരം കോര്‍പ്പറേഷനുമായി ചേര്‍ന്നു നടത്തുന്ന പുതിയ പദ്ധതി 'ശുചിത്വകേരളം' കുമാരി ആര്യ രാജേന്ദ്രന്‍ ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് അത്യുന്നത കര്‍ദ്ദിനാള്‍ പിതാവിന്റെ നാമഹേതുക തിരുനാളും ആഘോഷിച്ചു. പ്രസ്തുത മീറ്റിംഗില്‍ മലങ്കര സഭയുടെ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സഭാതല സെക്രട്ടറി റവ. ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, തിരുവനന്തപുരം മേജര്‍ അതിരൂപതയുടെ വികാരി ജനറല്‍ റവ. ഫാ. വര്‍ക്കി ആറ്റുപുറത്ത്, വൈദികര്‍, സിസ്റ്റേഴ്‌സ് എന്നിവര്‍ പങ്കെടുത്തു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ 40 വര്‍ഷം ശുശ്രൂഷ പൂര്‍ത്തിയാക്കിയ ശ്രീ സജിയെ പൊന്നാട അണിയിച്ച് കാതോലിക്കാ ബാവ ആദരിച്ചു. ഫാ.തോമസ് മുകളുംപുറത്ത് പ്രസ്തുത മീറ്റിംഗില്‍ നന്ദി പറഞ്ഞു.  ഉച്ചയ്ക്ക് സ്‌നേഹഭോജനത്തോടെ മീറ്റിംഗ് സമാപിച്ചു.
            ഉച്ചയ്ക്ക് ശേഷം DDU GKY, Yuvakeralam പദ്ധതിയിലെ കുട്ടികള്‍ക്കായി വെബ്‌നാര്‍ സംഘടിപ്പിച്ചു. ഇതില്‍ CRM ബാച്ചിലെ കുട്ടികള്‍ക്ക് ശ്രീ ടോണി പുത്തന്‍ വീട്ടില്‍ ( Founder & CEO, Firecodex Banglore Trends & Oppertunities in IT Industry) post Covid - 19 എന്ന വിഷയത്തെക്കുറിച്ചും, ഇലക്ട്രിക്കല്‍ വൈന്‍ഡര്‍ ബാച്ചിലെ കുട്ടികള്‍ക്ക് ശ്രീ റിയാസ് (Scipus Infotech Pvt. Ltd Founder & CEO Firecodex Banglore) Security Surveillance എന്ന വിഷയത്തെക്കുറിച്ചും ക്ലാസുകള്‍ എടുത്തു.

ആശാകിരണം പ്രോജക്ട്

കാരിത്താസ് ഇന്ത്യയുടെ ആശാകിരണം പ്രോജക്ടിന്റെ DLO (Diocesan Liasioning Officer) online മീറ്റിംഗ് 10/01/2021 ല്‍ നടന്നു.  കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.
കാരിത്താസ് ഇന്ത്യയുടെ Cancer awarness online meeting 21/01/2021 ല്‍ നടന്നു.  ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്, കോര്‍ഡിനേറ്റര്‍ സിജോ വി എസ് എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

YUVAKERALAM മൊബിലൈസേഷന്‍

21/01/2021 ല്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വള്ളക്കടവ് ഭാഗം കേന്ദ്രീകരിച്ച് മൊബിലൈസേഷന്‍ നടത്തി.  ജിന്‍സി എസ്.എസ്,  ജിജേഷ്‌മോന്‍,  എബിന്‍ എസ് എന്നിവര്‍ നേതൃത്വം നല്‍കി.

റിപ്പബ്ലിക് ദിനാചരണം - DDU GKY  

72-ാം മത് റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച്  DDU GKY  കുട്ടികള്‍ റിപ്പബ്ലിക്ക് ദിന പ്രത്യേക  പരിപാടിയുടെ പോസ്റ്ററുകള്‍ തയ്യാറാക്കി അന്നേ ദിവസം വിവിധ പരിപാടികള്‍ നടത്തുകയും എല്ലാ കുട്ടികളും അതില്‍ പങ്കെടുക്കുകയും ചെയ്തു.

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പ്രോജക്ട്

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ കോവിഡ് 19 ന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് സ്റ്റാഫ് അംഗങ്ങള്‍ നടത്തുന്നു. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തല്‍ നടത്തുകയും, പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും, വിലയിരുത്തല്‍ മീറ്റിംഗും നടത്തുന്നു.  കോര്‍ഡിനേറ്റര്‍ എബിന്‍ എസ് ഇതിനു നേതൃത്വം നല്‍കുന്നു.  

LF(Lilion Fonds) പദ്ധതി

പാറശ്ശാല LF പദ്ധതിയിലെ ഗുണഭോക്താക്കളുടെ ഭവന സന്ദര്‍ശനം 29/01/2021 ല്‍ നടത്തി. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത് നേതൃത്വം നല്‍കി. കോര്‍ഡിനേറ്റര്‍ ലിനു ജെ മരിയ, ശ്രീ അജിന്‍ ജോണ്‍, ശ്രീ ബൈജു ആര്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ ധനസഹായങ്ങള്‍

ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,200 രുപയും  
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 11,500 രൂപയും നല്‍കി.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍