World Cancer Day ദിനാചരണം - DDU GKY
4/02/2021
ല്‍ World Cancer Day ദിനത്തില്‍ DDU GKY പദ്ധതിയിലെ കുട്ടികള്‍ Cancer
Awareness പരിപാടികള്‍ നടത്തി. കാന്‍സര്‍ ബോധവല്‍ക്കരണ Powerpoint
Presentation, Poster Presentation എന്നിവ കുട്ടികള്‍ വളരെ മികച്ചരീതിയില്‍
അവതരിപ്പിച്ചു.
ആശാകിരണം പ്രോജക്ട്
ആശാകിരണം പദ്ധതിയുടെ ഭാഗമായി
4/02/2021 ല്‍ ലോക കാന്‍സര്‍ ദിനാചരണവും, സാമ്പത്തിക സഹായ വിതരണവും
സ്രോതസ്സില്‍ വച്ചു നടത്തി. ബഹു. ഡയറക്ടര്‍ ഫാ.തോമസ് മുകളുംപുറത്ത്
മീറ്റിംഗില്‍ അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ശ്രീ. സിജോ വി എസ്
നേതൃത്വം നല്‍കി.
SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
സേവ്
എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 5/02/2021 ല്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ്
മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ ശ്രീമതി സൗപര്‍ണ്ണിക
മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി
ജെസ്സി രാജന്‍, ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ് എന്നിവര്‍
മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സ്റ്റാഫ് മീറ്റിംഗ്
6/02/2021
ല്‍ ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും
പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിലയിരുത്തല്‍ നടത്തി.
DDU GKY - ക്യാമ്പസ് ഇന്റര്‍വ്യൂ
Ullur
Exide life insurance company DCDM (Deputy Channel Development Manager)
ശ്രീ രമേഷ് കുമാര്‍ DDU GKY CRM 11, CRM 13 എന്നീ ബാച്ചിലെ അര്‍ഹരായ
കുട്ടികളെ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു ഇന്റര്‍വ്യു നടത്തി. ബിസിനസ്സ്
മേഖലയിലേയ്ക്ക് താല്‍പര്യമുള്ള കുട്ടികള്‍ക്ക് Job Offer ചെയ്തു. എന്നീ
തൊഴില്‍മേള
കേരളത്തില്‍
നിന്നുള്ള 35 കമ്പനികള്‍ വിവിധ ജില്ലകളിലായി നിരവധി മേഖലകളിലേക്ക് തൊഴില്‍
സാധ്യത ലഭ്യമാക്കി കൊണ്ടുള്ള വ്യര്‍ച്ച്വല്‍ തൊഴില്‍മേള നടത്തി. DDU - GKY
CRM 11-ാം ബാച്ചിലെ കുട്ടികള്‍ ഇതില്‍ പങ്കെടുത്തു.
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രോജക്ട്
സെന്‍സ്
ഇന്റര്‍നാഷണല്‍ ഇന്ത്യാ പ്രോജക്ടിലെ 35 കുട്ടികള്‍ക്ക് ഫുഡ്കിറ്റും,
മറ്റ് 20 കുട്ടികള്‍ക്ക് പോഷകാഹാര കിറ്റിനുമുള്ള ഫണ്ട് അനുവദിച്ചു. കോവിഡ് -
19 ന്റെ സാഹചര്യത്തില്‍ ഫെബ്രുവരി 24,25,26 തീയതികളില്‍ സൗത്ത് റീജിയണല്‍
നെറ്റ്‌വര്‍ക്ക് മീറ്റിംഗ് ചെന്നെ സ്പാസ്റ്റിന്റെ നേതൃത്വത്തില്‍
ഓണ്‍ലൈന്‍ വഴി നടത്തുകയുണ്ടായി. അതില്‍ Parent Network ന്റെ
ഗുണങ്ങളെപ്പറ്റിയും അതിന്റെ ആവശ്യകതയെപ്പറ്റി പറയുകയും എല്ലാ പാര്‍ടണര്‍
ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങളെയും വിലയിരുത്തുകയും ചെയ്തു.
വിവിധ ധനസഹായങ്ങള്‍
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,600 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 10,500 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍