Yuva Keralam പദ്ധതി
കേരള
ഗവണ്‍മെന്റ് നടപ്പിലാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യവികസന പരിപാടിയായ 'Yuva
Keralam' ത്തിന്റെ രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം 2/12/2020
എം.എസ്സ്.എസ്സ്.എസ്സ് ല്‍ ആരംഭിച്ചു. 30 കുട്ടികളാണ് ബാച്ചില്‍ ഉള്ളത്.
Data Entry Operator & Customer Relationship Management ആണ് കോഴ്‌സ്.
സ്റ്റാഫ് മീറ്റിംഗ്
05/12/2020
ല്‍ ഫാ.തോമസ് മുകളുംപുറത്തിന്റെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ്
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും
പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി. തുടര്‍ന്ന് 2021
ജനുവരി 2-ാം തീയതി നടത്താനിരിക്കുന്ന കര്‍മ്മോല്‍സവത്തെക്കുറിച്ചു ചര്‍ച്ച
ചെയ്യുകയും ചെയ്തു.
SAFP - F.F.T ( Family Facilitation Team ) മീറ്റിംഗ്
സേവ്
എ ഫാമിലി പ്ലാന്‍ പരിപാടിയുടെ F.F.T മീറ്റിംഗ് 05/12/2020 ല്‍
എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഡയറക്ടര്‍ ഫാ.തോമസ്
മുകളുംപുറത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍ഡിനേറ്റര്‍ കുമാരി സൗപര്‍ണ്ണിക
മീറ്റിംഗിന് നേതൃത്വം നല്‍കി. ആനിമേറ്റേഴ്‌സ് ശ്രീ. രാജുമോന്‍, ശ്രീമതി
ജെസ്സി രാജന്‍, ശ്രീമതി പുഷ്പം ജോസ്, ശ്രീമതി സിമി എസ് എന്നിവര്‍
മീറ്റിംഗില്‍ പങ്കെടുത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആശാകിരണം പ്രോജക്ട്
ആശാകിരണം
പ്രോജക്ടിന്റെ online meeting 9/12/2020 ല്‍ നടന്നു. ഡയറക്ടര്‍ ഫാ.തോമസ്
മുകളുംപുറത്ത്, കോര്‍ഡിനേറ്റര്‍ സിജോ വി എസ് എന്നിവര്‍ പങ്കെടുത്തു.
ജലജീവന്‍ മിഷന്‍ (JJM) പ്രോജക്ട്
ജലജീവന്‍
മിഷന്‍ ന്റെ online meeting 14/12/2020 ല്‍ നടന്നു. കുടിവെള്ള പദ്ധതിയുടെ
ഭാഗമായുള്ള Implimenting Supporting Agency (ISA) കളെ ഉള്‍പ്പെടുത്തിയുള്ള
മീറ്റിംഗ് ആയിരുന്നു. എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ്
മുകളുംപുറത്ത് പങ്കെടുത്തു.എം.എസ്സ്.എസ്സ്.എസ്സ് നെ ISA ആയി തിരഞ്ഞെടുത്തു.
ക്രിസ്തുമസ് പ്രോഗ്രാം - DDU GKY & Yuva Keralam
DDU
GKY & Yuva keralam - കുട്ടികളുടെ ക്രിസ്തുമസ് പരിപാടികള്‍
23/12/2020 ല്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. പ്രസ്തുത
പരിപാടിയില്‍ കുടുംബശ്രീ ADMC ശ്രീമതി. ഷാനി, ബ്ലോക്ക് കോര്‍ഡിനേറ്റര്‍
ശ്രീമതി അനുജ, ശ്രീമതി ആര്യ, എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ.തോമസ്
മുകളുംപുറത്ത്, സ്‌നേഹ സുരക്ഷ കോര്‍ഡിനേറ്റര്‍ ബ്രദര്‍ ജേക്കബ് എന്നിവര്‍
കുട്ടികള്‍ക്ക് ക്രിസ്തുമസ് സന്ദേശം നല്‍കി. തുടര്‍ന്ന് കുട്ടികള്‍
കലാപരിപാടികള്‍ അവതരിപ്പിച്ചു.
DDU GKY പദ്ധതി
DDU GKY പദ്ധതിയുടെ
CRM ( Customer Relationship Management) ന്റെ പുതിയബാച്ച് 28/12/2020 ല്‍
ആരംഭിച്ചു. 30 കുട്ടികളാണ് ബാച്ചില്‍ ഉള്ളത്.
വിവിധ ധനസഹായങ്ങള്‍
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,700 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 12,500 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍