Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി വാര്‍ത്തകള്‍-ജൂണ്‍ 2014



പ്രോജക്ട് മോണിറ്ററിംഗ് & ഇവാല്യുവേഷന്‍ മീറ്റിംഗ്

    വിവിധ പദ്ധതികള്‍ കൈകാര്യം ചെയ്യുന്ന പ്രോജക്ട് സ്റ്റാഫുകളുടെ ഒരു ഏകദിന ഗതിനിയന്ത്രണ വിലയിരുത്തല്‍ യോഗം ജൂണ്‍ മാസം 20 ന് സ്രോതസ്സില്‍ വച്ച് നടന്നു.

ഹരിതശ്രീ പദ്ധതി

    കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പങ്കാളിത്താധിഷ്ഠിത പരിസ്ഥിതി പ്രവര്‍ത്തന പദ്ധതിയായ ഹരിതശ്രീയുടെ ജൂണ്‍ 3 ന് തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടന കര്‍മ്മത്തില്‍ ഫാ. ബോവസ് മാത്യു, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു.

ലോക പരിസ്ഥിതി ദിനാഘോഷ പരിപാടി

    ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 5ന് സ്രോതസ്സില്‍ വച്ച് കാലാവസ്ഥാ വ്യതിയാനം ജീവനിലും ഉപജീവനിലും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന സെമിനാര്‍ കേരളാ ആഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഫാ. ബോവസ് മാത്യു, ഫാ. ലെനിന്‍ രാജ്, രാജന്‍ കാരക്കാട്ടില്‍, ചന്ദ്രബാബു എന്നിവര്‍ പ്രസംഗിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ശാസ്ത്രീയമാനങ്ങള്‍ എന്ന വിഷയം ഡോ. സുഭാഷ് ചന്ദ്രബോസ് അവതരിപ്പിച്ചൂ. ഡോ. മേരി ജോണ്‍ ആദ്ധ്യക്ഷം വഹിച്ചു. തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ ഖരമാലിന്യ സംസ്‌കരണം വിളപ്പില്‍ശാല ജനങ്ങളുടെ ആശങ്കകള്‍ എന്നീ വിഷയങ്ങളെപ്പറ്റി മുന്‍ വിളപ്പില്‍ശാല പഞ്ചായത്ത് പ്രസിഡന്റ് ശോഭനകുമാരിയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സൃഷ്ടിക്കാന്‍ പോകുന്ന പരിസ്ഥിതി ആശങ്കകളെ പറ്റി തീരദേശ പരിസ്ഥിതിപ്രവര്‍ത്തകന്‍ എ.ജെ.വിജയനും മൂക്കൂന്നിമല ക്വാറിയും ജനങ്ങളുടെ ബുദ്ധിമുട്ടുകളെപ്പറ്റിയും സുരേന്ദ്രകുമാറും സംസാരിച്ചു. ഫാ. ജോയി ജെയിംസ് പാനല്‍ ചര്‍ച്ചകളുടെ മോഡറേറ്റര്‍ ആയിരുന്നു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട, വരുന്ന ഒരു വര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രധാന പരിപാടികള്‍ ജോര്‍ജ്ജ് ഡാനിയേല്‍, നന്ദകുമാര്‍, സീറ്റാദാസന്‍, രജിത, ജോബി, ജ്യോതിലക്ഷ്മി എന്നിവര്‍ അവതരിപ്പിച്ചു. ടീം സെവന്‍ ചഏഛ' െഎന്ന പേരില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, തിരുവനന്തപുരം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ലയോള എക്സ്റ്റന്‍ഷന്‍ സര്‍വ്വീസസ്, സേവാ, സഖി, അധ്വാന, സി.ഡി.എസ്.എ എന്നീ ഏഴു സന്നദ്ധസംഘടനകള്‍ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വൃക്ഷത്തൈ നടീല്‍ പദ്ധതി
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ മലയാള മനോരമ നടപ്പിലാക്കുന്ന 10 ലക്ഷം വൃക്ഷത്തൈ നടീല്‍ പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം ജൂണ്‍ 7 ന് മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്ലീമീസ് സെന്റ് മേരീസ് കത്തീഡ്രല്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ടുകൊണ്ട് നിര്‍വ്വഹിച്ചു.

എസ്.എ.എഫ്.പി പരിശീലന പരിപാടി

    തെരെഞ്ഞെടുക്കപ്പെട്ട എസ്.എ.എഫ്.പി ഗുണഭോക്താക്കളുടെ ഏകദിന പരിശീലന പരിപാടി ജൂണ്‍ 10 ന് സ്രോതസ്സില്‍ വച്ച് നടന്നു. സിസ്റ്റര്‍ സൂക്തി ടകഇ, ബിന്ദു ബേബി, പുഷ്പം ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

NRLM പദ്ധതി

    കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് കേരള സംസ്ഥാനത്തില്‍ അനുവദിച്ച NRLM പദ്ധതി നിര്‍വ്വഹണ ആസൂത്രണ യോഗം ജൂണ്‍ 12,13 തീയതികളില്‍ ഹൈദരാബാദില്‍ ചകഞഉ യില്‍ നടന്നു. രാജന്‍ കാരക്കാട്ടില്‍, ജോര്‍ജ്ജ് ഡാനിയേല്‍ എന്നിവര്‍ പങ്കെടുത്തു. പദ്ധതി ലഭിച്ച കേരളത്തില്‍ നിന്നുള്ള ഏക സംഘടനയാണ് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി.

സിസ്റ്റര്‍ ലിസി മരിയക്ക് യാത്ര അയപ്പും സിസ്റ്റര്‍ മെറിനു സ്വാഗതവും

    കഴിഞ്ഞ മൂന്നുവര്‍ഷക്കാലം മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ട്രഷറര്‍ ആയി സ്തുത്യര്‍ഹ സേവനം അര്‍പ്പിച്ച സിസ്റ്റര്‍ ലിസി മരിയക്ക് സമുചിതമായ യാത്രയയപ്പ് യോഗം ജൂണ്‍ 18 ന് പട്ടം സ്രോതസ്സില്‍ വച്ച് നടന്നു. ഫാ. ബോവസ് മാത്യു, റവ. ഫാ. ജെയിംസ് പാറവിള, രാജന്‍ കാരക്കാട്ടില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. പുതിയ ട്രഷറര്‍ ആയി ചാര്‍ജ്ജെടുത്ത സിസ്റ്റര്‍ മെറിന് ഹൃദ്യമായ സ്വാഗതവും നേര്‍ന്നു.

പ്രോജക്ട് അക്ഷ്യാ

    അക്ഷ്യാ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 22 ന് തിരുവനന്തപുരത്ത് വച്ച് നടന്ന ദേശീയ വിലയിരുത്തല്‍ യോഗത്തില്‍ രാജന്‍ കാരക്കാട്ടില്‍, ബിന്ദു ബേബി, ഡൈന എന്നിവര്‍ പങ്കെടുത്തു.

ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുമായി സഹകരണം

    ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയും മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സംയുക്തമായി ഏറ്റെടുക്കാന്‍ സാധ്യമായ ഗവേഷണ പദ്ധതികളും തുടര്‍ സഹകരണവും എങ്ങനെ ശക്തിപ്പെടുത്താന്‍ കഴിയും എന്നതിനെപ്പറ്റിയുള്ള ഒരു ആലോചനായോഗം ജൂണ്‍ 19 ന് സ്രോതസ്സില്‍ വച്ചു നടന്നു. ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി കോളേജ് പ്രിന്‍സിപ്പല്‍ ഫാ. തോമസ് മങ്കര, റിസര്‍ച്ച് ഡയറക്ടര്‍ ഡോ. ടി.എ. വര്‍ഗീസ് എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

കൊല്ലം ജില്ലയിലെ സാമൂഹ്യസംഘാടകര്‍ക്കുള്ള പരിശീലന പരിപാടി

    കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യസംഘാടകര്‍ക്കുള്ള ഒരു ഏകദിന പരിശീലന പരിപാടി ജൂണ്‍ 26 ന് അഞ്ചല്‍ മേഖലയില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍, രാജുമോന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എസ്.എല്‍.എഫ് പദ്ധതി

    എസ്.എല്‍.എഫ് പദ്ധതിയിലെ ഗുണഭോക്താക്കളുടെ രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു ഏകദിന പരിശീലന പരിപാടി ജൂണ്‍ 27 ന് സ്രോതസ്സില്‍ വച്ച് സംഘടിപ്പിച്ചു. ഫാ. ബോവസ് മാത്യു, സിസ്റ്റര്‍ സൂക്തി, ബനഡിക്ട, ജീനാ മേരി ജോയി എന്നിവര്‍ നേതൃത്വം നല്‍കി. ഗായകന്‍ ജി. വേണുഗോപാല്‍, സിവില്‍ സര്‍വ്വീസ് ജേതാവ് ലിബിന്‍ രാജ്, എബി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

ഗ്രാമീണ യുവജനനൈപുണ്യ വികസന പരിപാടി

    കര്‍ണ്ണാടക ഗ്രാമവികസന പഞ്ചായത്ത്‌രാജ് വകുപ്പ് യുവജനങ്ങള്‍ക്കായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിപാടിയില്‍ പങ്കാളികളാകുന്ന ഏജന്‍സികളുടെ ഏകദിന ആലോചനായോഗം ജൂണ്‍ 27 ന് ബാംഗ്ലൂരില്‍ വച്ച് നടന്നു. രാജന്‍ കാരക്കാട്ടില്‍ പങ്കെടുത്തു.

കുട്ടികളുടെ അവകാശസംരക്ഷണ ശില്പശാല

    കുട്ടികളുടെ അവകാശസംരക്ഷണത്തിനുവേണ്ടി ജൂണ്‍ 28 ന് തിരുവനന്തപുരം ലയോള കോളജില്‍ വച്ചു നടന്ന ശില്പശാലയില്‍ ഡൈന, സുജാത ജോണി എന്നിവര്‍ പങ്കെടുത്തു.

സ്ത്രീ സമത്വ സംരക്ഷണ ശില്പശാല

    കേരളാ  സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 30 ന് കോട്ടയത്ത് വച്ച് നടന്ന സ്ത്രീസമത്വ സംരക്ഷണ ശില്പശാലയില്‍ ജോര്‍ജ്ജ് ഡാനിയേല്‍, പുഷ്പം ജോസ് എന്നിവര്‍ പങ്കെടുത്തു.

സാമൂഹ്യസഹായ പരിപാടികളില്‍ പങ്കാളിയാകുക

    ഓരോ ദിവസവും സഹായം അഭ്യര്‍ത്ഥിച്ച് നിരവധി പാവപ്പെട്ട ജനങ്ങള്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഓഫീസിനെ സമീപിക്കുന്നു. രോഗികളും, പട്ടിണി പാവങ്ങളും, വയോജനങ്ങളും, ദുര്‍ബല കുടംബങ്ങളും, ആലംബഹീനരും, അംഗവൈകല്യമുള്ളവരും, തൊഴില്‍ നഷ്ടപ്പെട്ടവരും, വിദ്യാര്‍ത്ഥികളും ഇക്കൂട്ടത്തിലുണ്ട്. അവരെ സഹായിക്കുക നമ്മുടെ സാമൂഹ്യ പ്രതിബദ്ധതയുടെയും സഹാനുഭൂതിയുടെയും അടയാളമാണ്. സന്മനസ്സുള്ള സുകൃതികളായ വ്യക്തികളും സ്ഥാപനങ്ങളും സാമ്പത്തിക സംഭാവനകള്‍ നല്‍കി ഈ ഉദ്യമത്തില്‍ പങ്കാളികളാകാം. നിങ്ങളുടെ ഉദാര സംഭാവനകള്‍ക്ക് പ്രത്യേകം പ്രാര്‍ത്ഥന അര്‍പ്പിക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടുക.

ആവശ്യമുണ്ട്

കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓര്‍ഗനൈസര്‍ (ട്രയിനികള്‍)

    നമ്മുടെ മേജര്‍ അതിഭദ്രാസനത്തിലെ എല്ലാ ഇടവകകളോടും ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങളുടെ സമഗ്രവികസനത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൂടുതല്‍ സാമൂഹ്യസേവനങ്ങള്‍ എത്തിക്കുന്നതിനും കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ഓര്‍ഗനൈസറെ (ട്രയിനികള്‍) ആവശ്യമുണ്ട്. SSLC /+2 പാസ്സായ 18 നും 35 നും മദ്ധ്യേ പ്രായമുള്ള സാമൂഹ്യസേവന സന്നദ്ധരായ വനിതകള്‍ക്ക് മുന്‍ഗണന. ഇടവക വികാരിയുടെ കത്തുമായി അപേക്ഷിക്കുക.
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ (ട്രയിനികള്‍)
    മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ വിവിധ പദ്ധതികളെ സഹായിക്കുന്നതിന് ബിരുദ/ബിരുദാനന്തര ബിരുദധാരികളായവരെ ആവശ്യമുണ്ട്. 30 വയസ്സിന് താഴെ പ്രായമുള്ള കൊമേഴ്‌സ് ബിരുദധാരികളായ യുവാക്കള്‍ക്ക് മുന്‍ഗണന. ഇടവക വികാരിയുടെ കത്തുമായി അപേക്ഷിക്കുക.


ഇന്‍സ്ട്രക്ടര്‍ (ട്രയിനര്‍)

    വിവിധ ട്രേഡുകളില്‍ എഞ്ചിനീയറിംഗില്‍ ബിരുദമോ ഡിപ്ലോമയോ ഉള്ളവരില്‍ നിന്നും ഇന്‍സ്ട്രക്ടര്‍ (ട്രയിനര്‍) ആയി പ്രവര്‍ത്തിക്കുന്നതിന് വിദഗ്ദരെ ആവശ്യമുണ്ട്. ഓഫീസുമായി ബന്ധപ്പെടുക.

കണ്‍സള്‍ട്ടന്റ്/റിസോഴ്‌സ് പേഴ്‌സണ്‍

    ഗ്രാമവികസനം, കൃഷിയും അനുബദ്ധ മേഖലകള്‍, പരിസ്ഥിതി, ബാങ്കിംഗ്, സാമൂഹ്യസംഘാടനം, സ്ത്രീ-ശിശു ശാക്തീകരണം, സാമൂഹ്യസുരക്ഷ, ആരോഗ്യം, സംരംഭകത്വം, നൈപുണ്യവികസനം, ഗവേഷണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ളവരും യൂണിവേഴ്‌സിറ്റികള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയില്‍ നിന്നും വിരമിച്ചവര്‍ക്കും കണ്‍സള്‍ട്ടന്റ്/റിസോഴ്‌സ് പേഴ്‌സണ്‍ എന്നീ നിലകളില്‍ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയെ സഹായിക്കുന്നതിന് അവസരമുണ്ട്. സേവന സന്നദ്ധരായവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി
സ്രോതസ്സ്, സെന്റ് മേരീസ് ക്യാമ്പസ്
പട്ടം പി.ഒ, തിരുവനന്തപുരം
ജവ    : 0471-2552892
ങീയ : 9447661943
ലാമശഹ : ശിളീ@ാെൈ.ീൃഴ


സാമൂഹ്യ സഹായപദ്ധതി വിവരങ്ങള്‍


നം    പദ്ധതിയുടെ പേര്                      വിതരണം ചെയ്ത തുക    

1       രോഗീധനസഹായ പദ്ധതി                               10870/ /-          
2    വിദ്യാഭ്യാസ ധനസഹായ പദ്ധതി         10300/-        
3    എല്‍.ഐ.സി. മൈക്രോ ഇന്‍ഷുറന്‍സ് ഡെത്ത് ക്ലയിം     16000/-
4    എല്‍.ഐ.സി. ജനശ്രീ ബീമായോജനാ ഡെത്ത് ക്ലയിം     210000/-    
5    മറ്റ് ധനസഹായം          36470/-
6    എസ്.എ.എഫ്.പി         331500/-
        
    
                 
    

    
    
    
    

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍