Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി - ജൂലൈ 2022

  


മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി


Yuvakeralam Project

2022 ജൂലൈ  28  ന് യുവകേരളം പദ്ധതിയില്‍ 28 കുട്ടികളടങ്ങിയ പുതിയ ബാച്ച് ആരംഭിച്ചു.

Yuvakeralam Counselling

2022 ജൂലൈ 18 ന് യുവകേരളം പദ്ധതിയിലെ കുട്ടികള്‍ക്കായി കുടുംബശ്രീ ജില്ലാമിഷന്‍ സ്‌നേഹിത Gender help desk മായി സംയോജിച്ച് ഒരു Counselling Session എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തുകയുണ്ടായി. ഈ പ്രോഗ്രാമിന് സ്‌നേഹിത Gender help desk counsellor അനിത കുമാരി കുട്ടികള്‍ക്ക് ക്ലാസ് നല്‍കുകയും അതിനുശേഷം കൗണ്‍സിലിംഗ് ആവശ്യമായ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി. 53 കുട്ടികള്‍ കൗണ്‍സിലിംഗ് സെക്ഷനില്‍ പങ്കെടുത്തു.
 

ഗ്രീന്‍ പ്രോട്ടോകോള്‍

2022 ജൂലൈ 6 ന് കേരള സേഷ്യല്‍ സര്‍വ്വീസ് ഫോറവും, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും ചേര്‍ന്ന് നാലാഞ്ചിറ മാര്‍ ഈവാനിയോസ് വിദ്യാനഗറിലെ 10 സ്ഥാപനങ്ങളില്‍ (മാര്‍ ഈവാനിയോസ് കോളേജ്, മാര്‍ ഗ്രീഗോറിയോസ് ലോ കോളേജ്, മാര്‍ ബലേസിയോസ് എഞ്ചിനിയറിംഗ് കോളേജ്, ജയ്മാതാ ഐ.റ്റി.സി, സര്‍വ്വോദയ സ്‌കൂള്‍സ് (ICSE, CBSE) , സെന്റ് ജോണ്‍സ് സ്‌കൂള്‍, മാര്‍ തെയോഫിലോസ് ബി.എഡ്.കോളേജ്, സെന്റ് അല്‍ഫോണ്‍സ ഹോസ്റ്റല്‍, ബഥനി നവജീവന്‍ കോളേജ് ഓഫ് ഫിസിയോതെറാപ്പി) ഗ്രീന്‍ പ്രോട്ടോകോള്‍ പ്രോജക്ടിന്റെ ഭാഗമായി Dustbin കള്‍ സ്ഥാപിച്ചു. എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള മാര്‍ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജില്‍ വച്ചു ഈ പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങളായ ശ്രീ ബൈജു രാജു, ശ്രീ ഷിജിന്‍, ശ്രീ മിഥുന്‍ ജോസ്, ശ്രീ എബി മാത്യുസ് എന്നിവര്‍ നേതൃത്വം നല്‍കി.

സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യാ പ്രോജക്ട്

2022 ജൂലൈ 5,6,7,8 തീയതികളില്‍ സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ മാനസിക ആരോഗ്യത്തിന്റെ ആവശ്യകതയെപറ്റിയും മാനസിക രോഗമുള്ള വ്യത്യാസത്തെപ്പറ്റിയും പഠിപ്പിക്കുകയുണ്ടായി. ബധിരാന്ധരായ കുട്ടികളിലെ മാനസിക ആരോഗ്യത്തെപ്പറ്റി പഠിക്കുന്നതിനായി സെന്‍സ് ഇന്റര്‍നാഷണല്‍  ഇന്ത്യ നടത്തുന്ന റിസേര്‍ച്ചിന്റെ ഭാഗമായുള്ള ഡേറ്റാ കളക്ഷന്റെ ഭാഗമായി പ്രോജക്ട് സ്റ്റാഫായ 13 പേര്‍ക്കും Priya Guptha -Psychologist Harshikka Misra - Senior researcher എന്നിവരുടെ Team എം.എസ്സ്.എസ്സ്.എസ്സ് സന്ദര്‍ശിക്കുകയും ട്രെയിനിംഗ് നല്‍കുകയും ചെയ്തു.

DDUGKY & Yuvakeralam  Project- Mobilization

DDUGKY & Yuvakeralam പദ്ധതിയുടെ ഭാഗമായി കുട്ടികളെ കണ്ടെത്തുന്നതിനായി 2022 ജൂലൈ 7,12 തീയതികളില്‍ പോത്തന്‍കോട്, അഴൂര്‍, മംഗലപുരം, അടിമലതുറ എന്നീ പഞ്ചായത്തുകളിലായി മൊബിലൈസേഷന്‍ നടത്തി. പ്ലെയ്‌സ്‌മെന്റ് ഹെഡ് ശ്രീ ജസ്റ്റിന്‍, മൊബിലൈസേഷന്‍ ഹെഡ് ശ്രീ ജിജേഷ്‌മോന്‍,  ഫിനാന്‍സ് മെമ്പര്‍ ശ്രീ ബൈജു രാജു എന്നിവര്‍ മൊബിലൈസേഷനു നേതൃത്വം നല്‍കി. 75 പേര്‍ പങ്കെടുത്തു.

On Site Visit

2022 ജൂലൈ 11,12,13,14,15,16 തീയതികളില്‍ സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ Technical team member Mrs. Mercy യുടെ നേതൃത്വത്തില്‍ പ്രോജക്ട് ഇവാല്യുവേഷന്‍ തിരുവനന്തപുരം, കന്യാകുമാരി മേഖലകളില്‍ നടത്തുകയുണ്ടായി. 10 കുട്ടികളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും പ്രവര്‍ത്തനമികവ് പഠിക്കുകയും, സ്റ്റാഫ് അംഗങ്ങള്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

CHARIS Migration Programme

കാരിത്താസ് ഇന്ത്യയുടെ നേത്വത്തിലുള്ള CHARIS Migration Project ന്റെ ഭാഗമായി 2022 ജൂലൈ 4,11,18,25 തീയതികളില്‍ Online Weekly updation meeting  നടത്തപ്പെട്ടു. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും CHARIS പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ സിജോ വി എസ് പങ്കെടുത്തു.

Silver Jubilee Celebration

2022 ജൂലൈ 7 ന് Marthandom Integrated Development Society (MIDS) രൂപതയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള പങ്കെടുത്തു.

വനിത കമ്മീഷന്‍

2022 ജൂലൈ 7 ന് എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ സാം, സ്റ്റാഫ്   ശ്രീ ബൈജു രാജു എന്നിവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ടുകൊണ്ട് വനിതാകമ്മീഷന്‍ അദ്ധ്യക്ഷ ശ്രീമതി പി.സതീദേവിയെയും, പി.ആര്‍.ഒ യെയും സന്ദര്‍ശിച്ചു.

സ്‌നേഹ വിരുന്നു ശാല

2022 ജൂലൈ 12 ന് അഭിവന്ദ്യ കാതോലിക്കബാവ സ്‌നേഹ വിരുന്നു ശാല സന്ദര്‍ശിക്കുകയും സ്‌നേഹ വിരുന്നില്‍ പങ്കു ചേരുകയും ചെയ്തു.

SAFP( Save A Family Plan) - Cluster Meeting

2022 ജൂലൈ 16 ന് സേവ് ഏ ഫാമിലിയുടെ ക്ലസ്റ്റര്‍ മീറ്റിംഗ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ സാം എന്നിവരുടെ സാന്നിധ്യത്തില്‍ മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍ ജെ നേതൃത്വം നല്‍കി. 20 കുടുംബങ്ങള്‍ മീറ്റിംഗില്‍ പങ്കെടുത്തു.

പള്ളിച്ചല്‍ ഗ്രാമ പഞ്ചായത്ത്

2022 ജൂലൈ 18 ന് എം.എസ്സ്.എസ്സ്.എസ്സ് ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ സാം, സ്റ്റാഫ്   ശ്രീ ബൈജു രാജു എന്നിവര്‍ പ്രോജക്ടുമായി സംബന്ധിച്ചു പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ സന്ദര്‍ശിച്ചു.

SAFP( Save A Family Plan) - ഭവന സന്ദര്‍ശനം

2022 ജൂലൈ 19 ന് സേവ് ഏ ഫാമിലിയുടെ ക്ലസ്റ്റര്‍ മീറ്റിംഗ് കിളിമാനൂര്‍ വച്ചു നടത്തപ്പെട്ടു. 15 കുടുംബങ്ങള്‍ പങ്കെടുത്തു. തുടര്‍ന്ന് ഭവന സന്ദര്‍ശനം നടത്തുകയും അവരുടെ പ്രോഗ്രസ്സ് വിലയിരുത്തുകയും ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍ ജെ നേതൃത്വം നല്‍കി.  

വനിത വികസന കോര്‍പ്പറേഷന്‍

2022 ജൂലൈ 26 ന് എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍  റവ.ഫാ.വിന്‍സെന്റ് ചരുവിള, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ സാം എന്നിവര്‍ വനിത വികസന കോര്‍പ്പറേഷന്‍ സന്ദര്‍ശിക്കുകയും മൈനോരിറ്റി സംഘങ്ങള്‍ക്കുള്ള NGO ലോണിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു.

ആനിമേറ്റേഴ്‌സ് മീറ്റിംഗ്

2022 ജൂലൈ 26 ന് എം.എസ്സ്.എസ്സ്.എസ്സ് ന്റെ സംഘങ്ങള്‍ വീണ്ടും തുടങ്ങുന്നതിന് വേണ്ടി ആനിമേറ്റേഴ്‌സ്  മീറ്റിംഗ് നടത്തി വിവരങ്ങള്‍ ശേഖരിച്ചു. എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.വിന്‍സെന്റ് ചരുവിള, ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ശ്രീ റോഷിന്‍ എ സാം, ആനിമേറ്റേഴ്‌സ് ശ്രീ രാജുമോന്‍, ശ്രീമതി ജെസ്സി രാജന്‍ എന്നിവര്‍ പങ്കെടുത്തു.

Ashakiranam CHARIS Migration Programme and GBV Project

Ashakiranam CHARIS Migration Programme and GBV Project പ്രോജക്ടുകളുടെ വിലയിരുത്തല്‍ നടത്തുന്നതിന്റെ ഭാഗമായി Caritas  India State Incharge Mr. Abeesh Antony 2022 ജൂലൈ 29 ന് എം.എസ്സ് .എസ്സ്.എസ്സ് ല്‍ സന്ദര്‍ശനം നടത്തുകയും വിലയിരുത്തല്‍ നടത്തുകയും ചെയ്തു. MSSS Excecutive Director and Secretary Rev.Fr.Vincet Charuvila, DLO and CHARIS Migration Project Co-ordinator Sijo V S എന്നിവര്‍ മീറ്റിംഗില്‍ പങ്കെടുത്തു.

Capacity Building Programme

2022 ജൂലൈ 27,28,29 തീയതികളില്‍ കോട്ടയം അടിച്ചിറ ആമോസ് സെന്ററില്‍ വച്ചു കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം നടത്തിയ Capacity Building പരിപാടിയില്‍ എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്നും കോര്‍ഡിനേറ്റര്‍ ശ്രീ ഷിജിന്‍ എസ് എല്‍ പങ്കെടുത്തു.


വിവിധ ധന സഹായങ്ങള്‍

ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 14,500/ രുപയും  
വൈദ്യസഹായവും മറ്റു സഹായവുമായി 11000/ രൂപയും നല്‍കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍