Comments System

5/recent/ticker-posts

മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി - ജൂണ്‍ 2022

 


 മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി



സ്റ്റാഫ് മീറ്റിംഗ്

2022 ജൂണ്‍ 1-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ആന്റ് സെക്രട്ടറി റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ അദ്ധ്യക്ഷതയില്‍ സ്റ്റാഫ് മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടത്തപ്പെട്ടു. ഓരോ പ്രോജക്ടിന്റെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു വിലയിരുത്തല്‍ നടത്തി.

പരിസ്ഥിതി ദിനാഘോഷം

ജൂണ്‍ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും, കേരള വനം വകുപ്പും സംയുക്തമായി 1000 വൃക്ഷതൈകള്‍ 6/6/2022 ന് അരുവിയോട് സെന്റ് റീത്താസ് സ്‌കൂള്‍, നാലാഞ്ചിറ സെന്റ് ഗൊരേത്തി സ്‌കൂള്‍, പട്ടം സെന്റ്‌മേരീസ് എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിതരണം ചെയ്തു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സെക്രട്ടറി റവ. ഫാ. വിന്‍സെന്റ് ചരുവിള പരിപാടി ഉദ്ഘാടനം ചെയ്യുകയും ദിന സന്ദേശം നല്‍കുകയും ചെയ്തു.  

ലോക രക്തദാന ദിനം

2022 ജൂണ്‍ 14 ന് ലോക രക്തദാനദിനത്തോടനുബന്ധിച്ച് ആശാകിരണം ക്യാമ്പെയിന്റെ ഭാഗമായി മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സെക്രട്ടറി റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ നേതൃത്വത്തില്‍ MSSS BLOOD CELL എന്ന പേരില്‍ BLOOD DONATION TEAM ആരംഭിച്ചു. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ അന്നേദിവസം എം.എസ്സ്.എസ്സ്.എസ്സ് സ്റ്റാഫ് അംഗങ്ങള്‍ രക്തദാനം നടത്തി.

SAFP (Save A Family Plan )

2022 ജൂണ്‍ 14 ന് പോത്തന്‍കോട് മേഖലയില്‍ 6 ഭവനങ്ങള്‍ സന്ദര്‍ശിച്ച്  അവരുടെ പ്ലാനിംഗ് വിലയിരുത്തി.

Directors Meeting

2022 ജൂണ്‍ 15 ന് കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറത്തിന്റെ നേതൃത്വത്തില്‍ കോട്ടയത്തുവച്ചു നടന്ന Directors Meeting ല്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സെക്രട്ടറി റവ.ഫാ.വിന്‍സെന്റ് ചരുവിള പങ്കെടുത്തു.

ദേശീയ വായന ദിനം

ദേശീയ വായന ദിനത്തോടനുബന്ധിച്ച് മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നവീകരിച്ച ലൈബ്രറി 2022 ജൂണ്‍ 20 ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സെക്രട്ടറി റവ.ഫാ.വിന്‍സെന്റ് ചരുവിള ഉദ്ഘാടനം ചെയ്തു.

യോഗ ദിനം

2022 ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗയുടെ ആവശ്യകത സമൂഹത്തെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ എം.എസ്സ്.എസ്സ്.എസ്സ്  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സെക്രട്ടറി റവ.ഫാ.വിന്‍സെന്റ് ചരുവിളയുടെ നിര്‍ദ്ദേശപ്രകാരം യോഗാദിനം ആചരിച്ചു. എം.എസ്സ്.എസ്സ്.എസ്സ് ന്റെ സ്റ്റാഫ് അംഗങ്ങള്‍ യോഗയില്‍ പങ്കു ചേര്‍ന്നു. കോര്‍ഡിനേറ്റര്‍ കുമാരി രാഖി ആര്‍ ജെ നേതൃത്വം നല്‍കി.

സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാപദ്ധതി

2022 ജൂണ്‍ 22 സെന്‍സ് പ്രോജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സെക്രട്ടറി റവ.ഫാ.വിന്‍സെന്റ് ചരുവിള, പ്രോജക്ട് കോര്‍ഡിനേറ്റര്‍ എബിന്‍, സി.ബി.ആര്‍ വര്‍ക്കര്‍ ശ്രീമതി സുജാത എന്നിവര്‍ തിരുവനന്തപുരം വികലാഗ ക്ഷേമ കോര്‍പ്പറേഷന്‍ ഓഫീസ് സന്ദര്‍ശിക്കുകയും ചെയര്‍മാനെ കണ്ട് സംസാരിക്കുകയും ചെയ്തു.

Helen Keller Day Celebration

2022 ജൂണ്‍ 22 ന് Helen Keller Day Celebration എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു സെന്‍സ് പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ നടത്തുകയുണ്ടായി. പ്രസ്തുത മീറ്റിംഗില്‍ സെന്‍സ് ബനഫിഷറീസ് ഉം, രക്ഷകര്‍ത്താക്കളും സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. സമ്മേളനത്തില്‍ എം.എസ്സ്.എസ്സ്.എസ്സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സെക്രട്ടറി റവ.ഫാ.വിന്‍സെന്റ് ചരുവിള അഭിസംബോധന ചെയ്തു സംസാരിക്കുകയും മാതാപിതാക്കള്‍ക്ക് പ്രസ്തുത ദിവസത്തിന്റെ പ്രാധാന്യത്തെപറ്റി സംസാരിക്കുകയും ചെയ്തു. മീറ്റിഗില്‍ സെന്‍സ് കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ്, Trivandrum International School Special educator department Head Mrs.Sini എന്നിവര്‍  പങ്കെടുത്തു. തുടര്‍ന്ന് Importance of Communication & Behavioural Issues of Children with deafblindness എന്ന വിഷയത്തില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ക്ലാസ് എടുക്കുകയും ചെയ്തു. കുട്ടികള്‍ക്ക് ട്രെയിനിംഗ് കൊടുക്കുന്നതിനായി പുതിയ Resource room ന്റെ ഉദ്ഘാടനം സമ്മേളനത്തിന് ശേഷം റവ.ഫാ.വിന്‍സെന്റ് ചരുവിള നിര്‍വ്വഹിച്ചു.

സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യാപദ്ധതി - National Conclave meeting

2022 ജൂണ്‍ 27,28,29 തീയതികളില്‍ അഹമ്മദാബാദില്‍ വച്ച് സെന്‍സ് ഇന്റര്‍ നാഷണല്‍ ഇന്ത്യ നടത്തിയ National Conclave meeting ല്‍ എം.എസ്സ്എസ്സ്.എസ്സ് ല്‍ നിന്നും കോര്‍ഡിനേറ്റര്‍ ശ്രീ എബിന്‍ എസ്, സ്‌പെഷ്യല്‍ എഡുക്കേറ്റേഴ്‌സ് ശ്രീമതി സുപ്രഭ, ശ്രീമതി റെജി, 1 parent, 1 Adult deaf blind അടങ്ങുന്ന 5 അംഗങ്ങള്‍ പങ്കെടുത്തു. പ്രസ്തുത മീറ്റിംഗില്‍ പ്രോജക്ടിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെപറ്റിയും മുന്നോട്ടുള്ള സാധ്യതകളെപറ്റിയും ചര്‍ച്ച ചെയ്തു.  

CHARIS Migration Programe

2022 ജൂണ്‍ 27 അതിഥി തൊഴിലാളികള്‍ക്കായുള്ള ചാരീസ് മൈഗ്രേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി എറണാകുളത്ത് നടന്ന മീറ്റിംഗില്‍ കോര്‍ഡിനേറ്റര്‍ ശ്രീ സിജോ പങ്കെടുത്തു.
ചാരീസ് മൈഗ്രേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി അതിഥി തൊഴിലാളികളുടെ ഡാറ്റാ കളക്ഷന്‍ പ്രോഗ്രാം വോളന്റിയറായ ശ്രീ മിഥുന്‍ കാരോട്, പൂവാര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും ശേഖരിച്ചു.

DDUGKY & Yuvakeralam  Project- Mobilization

DDUGKY & Yuvakeralam പദ്ധതിയുടെ ഭാഗമായി കുട്ടികളെ കണ്ടെത്തുന്നതിനായി 2022 ജൂണ്‍ 24,25 തീയതികളില്‍ കിളിമാനൂര്‍, അണ്ടൂര്‍ക്കോണം, കഠിനംകുളം പഞ്ചായത്തുകളിലായി മൊബിലൈസേഷന്‍ നടത്തി. പ്ലെയ്‌സ്‌മെന്റ് ഹെഡ് ശ്രീ ജസ്റ്റിന്‍, ഫിനാന്‍സ് മെമ്പര്‍ ശ്രീ ബൈജു എന്നിവര്‍ മൊബിലൈസേഷനു നേതൃത്വം നല്‍കി. 60 പേര്‍ പങ്കെടുത്തു.
DDUGKY പദ്ധതിയുടെ ഭാഗമായി Door to Door മൊബിലൈസേഷന്‍ കഠിനംകുളം പഞ്ചായത്തില്‍ 2022 ജൂണ്‍ 28 ന് 55 വീടുകളില്‍ മൊബിലൈസേഷന്‍ നടത്തി. എം.എസ്സ്.എസ്സ്.എസ്സ്. സ്റ്റാഫ് അംഗങ്ങള്‍ നേതൃത്വം നല്‍കി.

Yuvakeralam  Project

Yuvakeralam പദ്ധതിയുടെ ഭാഗമായി Domestic Data Entry Operator 7 -ാം മത്തെ ബാച്ച് 2022 ജൂണ്‍ 29 ന് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ച് ക്ലാസ് ആരംഭിച്ചു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആന്റ് സെക്രട്ടറി റവ.ഫാ.വിന്‍സെന്റ് ചരുവിള കുട്ടികള്‍ക്ക് സ്‌നേഹ സന്ദേശം നല്‍കി.


വിവിധ ധന സഹായങ്ങള്‍

ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 1 കുടുംബത്തിന് 16,300/ രുപയും  
വൈദ്യസഹായവും മറ്റു സഹായവുമായി 12000/ രൂപയും നല്‍കി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍