Kerala
Social Service Forum നടത്തുന്ന Garden of Eden എന്ന പ്രോജക്ടിനായി
എം.എസ്സ്.എസ്സ്.എസ്സ് ന്റെ സംഘങ്ങളില്‍ നിന്ന് 40 കുടുംബങ്ങളെ
തിരഞ്ഞെടുത്തു. Root son fertigation Technique എന്ന കൃഷി രീതിയിലൂടെ
കുടുതല്‍ മികവ് നല്‍കുന്ന പദ്ധതിയാണ്. ആദ്യഘട്ടമായി എം.എസ്സ്.എസ്സ്.എസ്സ്
പോത്തന്‍കോട് 40 കുടുംബങ്ങളെ തിരഞ്ഞെടുക്കുകയും 2022 ഒക്‌ടോബര്‍ 15 ന്
പോത്തന്‍കോട് സെന്റ് തോമസ് സ്‌കൂളില്‍ വച്ചു ഈ പദ്ധതിയുടെ ഉദ്ഘാടനം
ബഹു.റവ.ഫാ. ജോണ്‍സണ്‍ കൊച്ചുതുണ്ടില്‍ നിര്‍വ്വഹിച്ചു. ഈ പദ്ധതിയുടെ Root
son fertigation model യു.പി സ്‌കൂളില്‍ തൈ നട്ട് ഫാ. ജോണ്‍സണ്‍
നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഈ കൃഷി രീതികളെ പരിചയപ്പെടുത്തുകയും, ചെയ്യുന്ന
രീതിയെക്കുറിച്ചും എം.എസ്സ്.എസ്സ്.എസ്സ് ചീഫ് കോര്‍ഡിനേറ്റര്‍ ശ്രീ
റോഷിന്‍ സാം ട്രെയിനിംഗ് ക്ലാസ് നല്‍കുകയുണ്ടായി. ഈ ട്രെയിനിംഗ്
പ്രോഗ്രാം നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങള്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍
ശ്രീ ഷിജിന്‍ എസ് എല്‍, ആനിമേറ്റര്‍ ശ്രീമതി ജെസ്സി രാജന്‍ എന്നിവര്‍
നേതൃത്വം നല്‍കി.
0 അഭിപ്രായങ്ങള്‍