പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സെപ്തംബര്‍ ഒന്നാം തീയതി ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്തിന്റെ നേതൃത്വത്തില്‍ തിരുവല്ല തിരുമൂലപുരം എല്‍.പി സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ശ്രീ. ബൈജു ആര്‍ ഈ പ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കു വഹിച്ചു. അതോടൊപ്പം അപ്പര്‍കുട്ടനാട്ടിലും, പരുമലയിലും ഫുഡ് ഐറ്റംസ്, സാനിട്ടറി ഐറ്റംസ്, കുട്ടികള്‍ക്കുളള പഠനോപകരണങ്ങള്‍, ഡ്രസ്സ് ഐറ്റംസ് മുതലായവ വിതരണം ചെയ്തു.
SAFP റീജണല്‍ മീറ്റിംഗ്
SAFP പോത്തന്‍കോട് റീജിയണ്‍ മീറ്റിംഗ് സെപ്തംബര്‍ ഒന്നാം തീയതി പോത്തന്‍കോട് എല്‍.പി സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടന്നു. തദവസരത്തില്‍ ശ്രീ. അഭിലാഷ് പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച് ക്ലാസ് നയിച്ചു.
DDU - GKY ജോബ് ഫെയര്‍
പരിശീലനം പൂര്‍ത്തിയാക്കിയ DDU - GKY ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി താഴെ പറയുന്ന തീയതികളില്‍ ജോബ് ഫെയര്‍ സംഘടിപ്പിച്ചു. 01/09/2018 ല്‍ ഛില ടവീുു്യ ല്‍ 30 പേര്‍ക്കും, ദലി മുെശൃമശേീി ല്‍ 20 പേര്‍ക്കും , 25/09/2018 ഡൃലസവമ ളീയ െല്‍ 10 പേര്‍ക്കും ജോലി ലഭിച്ചു.
അവലോകന മീറ്റിംഗ്
DDU - GKY ട്രെയിനേഴ്‌സിന്റെ ബന്ധപ്പെട്ട സ്റ്റാഫ് അംഗങ്ങളുടെ അവലോകന മീറ്റിംഗ് സെപ്തംബര്‍ 3-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു. ഫാ.തോമസ് മുകളുംപുറത്ത് മീറ്റിംഗില്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നടപടികളും തീരുമാനങ്ങളും എടുത്തു.
SAFP FFT മീറ്റിംഗ്
സേവ് എ ഫാമിലി പ്രോഗ്രാം എഎഠ മീറ്റിംഗ് സെപ്തംബര്‍ 7-ാം തീയതി സ്രോതസ്സില്‍ വച്ചു നടത്തി. FFT യുടെ എല്ലാ അംഗങ്ങളും മീറ്റിംഗില്‍ പങ്കെടുത്തു. ധന സഹായമായി 5,72,000 /- രൂപ അഞ്ചല്‍, പോത്തന്‍കോട്, നെടുമങ്ങാട് എന്നീ റീജണിലെ 47 ഗുണഭോക്ക്ത്താക്കള്‍ക്കായി വിതരണം ചെയ്തു.
DDU - GKY രക്ഷാകര്‍ത്തൃ യോഗം
DDU - GKY രക്ഷാകര്‍ത്തൃ യോഗം 07/09/2018 ല്‍ പഠനം പൂര്‍ത്തിയാക്കിയ കമ്പ്യൂട്ടര്‍ ടാലി 3 ബാച്ചുകളുടെ രക്ഷാകര്‍ത്തൃ യോഗം എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു.
PFMS പരിശീലന പരിപാടി
10/09/2018 ല്‍ കുടുംബശ്രി സംസ്ഥാന മിഷന്‍ സംഘടിപ്പിച്ച പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം പരിശീലന പരിപാടിയില്‍ എം.എസ്സ്.എസ്സ്.എസ്സ് നെ പ്രതിനിധീകരിച്ച് ശ്രീ. ബൈജു ആര്‍, ശ്രീ. സിജോ വി എസ് എന്നിവര്‍ പങ്കെടുത്തു.
ഉദ്യോഗനിയമന പരിശീലന പരിപാടി
സെപ്തംബര്‍ 14-ാം തീയതി കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ വിവിധ ഉഉഡ ഏഗഥ ഏജന്‍സികളുടെ പ്ലേസ്‌മെന്റ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടി സ്രോതസ്സില്‍ വച്ചു സംഘടിപ്പിക്കുകയുണ്ടായി. എം.എസ്സ്.എസ്സ്.എസ്സ് ല്‍ നിന്ന് ശ്രീ ഡിജു ഡാനിയേല്‍ പ്രസ്തുത മീറ്റിംഗില്‍ പങ്കെടുത്തു.
DDU- GKY പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം
സെപ്തംബര്‍ 22-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു പരിശീലനം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. 120 പേര്‍ക്ക് ടാബ് ലെറ്റ് കമ്പ്യൂട്ടറുകള്‍ വിതരണം നടത്തി.
പാറശ്ശാല രൂപത - മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി മീറ്റിംഗ്
സെപ്തംബര്‍ 22-ാം തീയതി എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത്, കോര്‍ഡിനേറ്റര്‍ ശ്രീ. ജോര്‍ജ് ഡാനിയേല്‍, ശ്രീ. ബൈജു ആര്‍ എന്നിവര്‍ പാറശ്ശാല രൂപത അദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് മാര്‍ ഔസേബിയോസ് പിതാവിനെ സന്ദര്‍ശിച്ചു. മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. പാറശ്ശാല രൂപതയ്ക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട പദ്ധതികളെ സംബന്ധിച്ച് ചര്‍ച്ച നടത്തി.
ഡയറക്‌ടേസ് മീറ്റിംഗ്
എസ് എല്‍ എഫ് പദ്ധതിയുമായി ബന്ധപ്പെട്ട ഹൈദരാബാദില്‍ വച്ചു 27, 28 തീയതികളില്‍ നടക്കുന്ന ഡയറക്‌ടേസ് മീറ്റിംഗില്‍ എം.എസ്സ്.എസ്സ്.എസ്സ് ഡയറക്ടര്‍ ഫാ. തോമസ് മുകളുംപുറത്ത് പങ്കെടുത്തു.
സ്റ്റാഫ് മീറ്റിംഗ്
ഒക്‌ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ചു പരിപാടിയ്ക്കുളള മീറ്റിംഗ് എം.എസ്സ്.എസ്സ്.എസ്സ് ല്‍ വച്ചു നടന്നു.
സെന്‍സ് - രക്ഷാകര്‍ത്തൃ യോഗം
സെന്‍സ് ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ ബധിരാന്ധതയുടെ പ്രോജക്ടില്‍ ഉള്‍പ്പെട്ട കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ മീറ്റിംഗ് 28/09/2018 ല്‍ കന്യാകുമാരി ജില്ലയിലെ കിരാത്തൂര്‍ സെന്ററില്‍ വച്ചും, 29/09/2018 ല്‍ തിരുവനന്തപുരം ജില്ലയിലെ എം.എസ്സ്.എസ്സ്.എസ്സ് ലും വച്ചു നടന്നു.
വിവിധ ധന സഹായങ്ങള്‍
കുടുംബ സഹായ പദ്ധതിയില്‍ 47 കുടുംബങ്ങള്‍ക്ക് 5,72,000 രൂപയും
ഇന്‍ഷുറന്‍സ് വഴിയുളള മരണാനന്തര സഹായമായി 3 കുടുംബങ്ങള്‍ക്ക് 48,000 രുപയും
വൈദ്യ സഹായങ്ങളും, മറ്റു സഹായവുമായി 15,000 രൂപയും നല്‍കി.
0 അഭിപ്രായങ്ങള്‍